പൃഥിരാജ് തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിച്ചത് ഞാനായിരുന്നു;എന്റെ അഭിനയം കണ്ടിട്ട് ആ കുട്ടി നന്നായിട്ട് ചെയ്യുന്നുണ്ടെന്ന് പറഞ്ഞെന്ന് മല്ലികാമ്മ പറഞ്ഞു;വിവാഹം കഴിഞ്ഞെന്ന പ്രചരണം തെറ്റ്; നടി അനുമോള്‍ വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍

Malayalilife
പൃഥിരാജ് തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിച്ചത് ഞാനായിരുന്നു;എന്റെ അഭിനയം കണ്ടിട്ട് ആ കുട്ടി നന്നായിട്ട് ചെയ്യുന്നുണ്ടെന്ന് പറഞ്ഞെന്ന് മല്ലികാമ്മ പറഞ്ഞു;വിവാഹം കഴിഞ്ഞെന്ന പ്രചരണം തെറ്റ്; നടി അനുമോള്‍ വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍

സ്റ്റാര്‍ മാജിക്ക് എന്ന ടെലിവിഷന്‍ ഷോയിലൂടെ ജനപ്രിയ താരമായി മാറിയ നടിയാണ് അനുമോള്‍. ഷോയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യത ലഭിച്ചതും അനുമോള്‍ക്കാണ്. അനുജത്തി എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് താരം മിനി സ്‌ക്രീനിലേയ്ക്ക് ചുവടു വയ്ക്കുന്നത്. പിന്നീട് ഒരിടത്ത് ഒരു രാജകുമാരി, സീത എന്നീ സീരിയലുകളിലൂടെ താരം തന്റെ സാന്നിധ്യം അറിയിച്ചു.

അടുത്തിടെ താരം നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്. താരത്തിന്റെ പുതിയ സീരിയലായ സൂ സൂ ല്‍ മല്ലിക സുകുമാരനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ മല്ലിക സുകുമാരനെ പോലെ വലിയൊരു കലാകാരിയുടെ ഒപ്പം അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും, സെറ്റില്‍ മറ്റെല്ലാവരോടും തമാശ പരയുവാന്‍ പോകുമെങ്കിലും മല്ലികാമ്മയുടെ അടുത്ത് അതിന് പോകാറില്ലെന്നും പേടിയാണെന്നും അനുമോള്‍ പറഞ്ഞു.

പൃഥ്വിരാജിനെ കാണുവാനുളള ആഗ്രഹത്തെ കുറിച്ചും നടി പങ്ക് വച്ചു.
അടുത്തിടെ പൃഥ്വിരാജ് തിരുവനന്തപുരത്ത് വന്നപ്പോള്‍ മല്ലികാമ്മ ലൊക്കോഷനിലുളളപ്പോള്‍ വന്നിട്ടുണ്ടെന്ന് രണ്ട് മൂന്നു പേരെയൊക്കെ വിളിച്ചു പറഞ്ഞു. പക്ഷെ അന്ന് ഞാന്‍ തിരുവനന്തപുരത്ത് ഇല്ലായിരുന്നു. ഏറ്റവും കൂടുതല്‍ കാണുവാന്‍ ആഗ്രഹിച്ചത് ഞാനായിരുന്നു. ഇനി വരുമ്പോള്‍ ഉറപ്പായും വിളിക്കാമെന്ന് അമ്മ പറഞ്ഞു. നമ്മുടെ പ്രോഗ്രാം രാജുവേട്ടന്‍ കാണാറുണ്ടെന്ന് മല്ലികാമ്മ പറഞ്ഞിരുന്നു. എന്റെ അഭിനയം കണ്ടിട്ട് ആ കുട്ടി നന്നായി ചെയ്യുന്നുണ്ടെന്നും പറഞ്ഞതായി മല്ലികാമ്മ പറഞ്ഞു. ഭയങ്കര സന്തോഷം ആയി എന്നാണ് താരം പറഞ്ഞത്.

വിവാഹത്തെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് താരം തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും അത്തരത്തിലുളള പ്രചരണങ്ങള്‍ തെറ്റാണെന്നും പറഞ്ഞു.കല്യാണ ആലോചനകള്‍ വരുന്നുണ്ട്. ഇപ്പോള്‍ എല്ലാവരും ലൗ മാര്യേജ് ആണല്ലോ. ഇപ്പോള്‍ എന്നെ ആരും ലൗ ചെയ്യുന്നില്ല. എവിടെ ചെന്നാലും എന്നെ അനിയത്തി ആയാണ് കാണുന്നത്. എന്താണെന്നറിയില്ല, ചിലപ്പോള്‍ ആര്‍ട്ടിസ്റ്റ് ആയതിന്റെ പേടിയായിരിക്കും.  കല്യാണമായാല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുമെന്നും താരം അറിയിച്ചു.

Read more topics: # അനുമോള്‍.
anumol about prithviraj

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES