പ്രളയം ഏറ്റവും ദുരിതം വിതച്ച വയനാട്ടില്‍ സഹായവുമായി ബിഗ്‌ബോസ് മത്സരാര്‍ഥിയും നടിയുമായ അഞ്ജലി അമീറും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം എത്തിയിരുന്നു. അഞ്ജലി കണ്ട ദയനീയാവസ്ഥ അവര്‍ ഫേസ്ബുക്കില്‍ കുറിയ്ക്കുകയും ചെയ്തു. വയനാട്ടില്‍ പനമരത്തിനടുത്തുള്ള ഗ്രാമത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ഇവര്‍ എത്തിയത്. അഞ്ജലിയുടെ നല്ലമനസിന് നന്ദി പറയുകയാണ് ഇപ്പോള്‍ പനംമരംകാര്‍.
വയനാട്ടില്‍ പനമരത്തിനടുത്ത് ഒരു ഗ്രാമത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി എത്തിയപ്പോള്‍ അവിടെ കണ്ട കാഴ്ച വളരെ ദയനീയമായിരുന്നു എന്നാണ് അഞ്ജലി ഫേസ്ബുക്കില്‍ കുറിച്ചത്. കോണ്‍ക്രീറ്റ് ചെയ്ത് വെച്ച പാതി തകര്‍ന്ന ഇരുമ്പ് ഗെയ്റ്റ് മാത്രമാണ് അവിടെ വീടിന്റെ ചിഹ്നമായി അവശേഷിക്കുന്നത്. വീട് ഉണ്ടായിരുന്നു എന്നതിന്റെ തെളിവായി അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വന്തം വീടും സാധന സാമഗ്രികളും മണ്ണിനടിയില്‍ മണ്‍വെട്ടിവെച്ച് തേടിക്കൊണ്ടിരിക്കുമ്പോഴും തനിക്ക് ചായ തരാനുള്ള അവരുടെ വ്യഗ്രതയും വീട്ടുകാര്‍ കാണിച്ച സ്‌നേഹവുമാണ് തങ്ങള്‍ക്ക് വേദനയായതെന്ന് അഞ്ജലി അമീര്‍ ഫേസ് ബുക്കില്‍ വ്യക്തമാക്കി. തന്റെ കൈ പിടിച്ച് കുറെ ചേച്ചിമാര്‍ കണ്ണീരൊഴുക്കിയപ്പോള്‍ അവരെ ആശ്വസിപ്പിക്കാന്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടതായും അഞ്ജലി കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് സഹായവുമായി എത്തിയ അഞ്ജലിക്ക് നന്ദി പറഞ്ഞിട്ടും പനമരംകാര്‍ക്ക് മതിവരുന്നില്ല. നിങ്ങള്‍ വിഷമിക്കണ്ട സഹോദരങ്ങളെ, പെട്ടന്ന് തന്നെ എല്ലാം ശെരിയാവും, ഒരു ജനതയുടെ മൊത്തം പ്രാര്‍ത്ഥനയും സഹായവും ഉണ്ട് നിങ്ങള്‍ക്ക് എന്ന വാക്കുകളോടെയാണ് അഞ്ജലിയുടെ പോസ്റ്റ് അവസാനിക്കുന്നത്.