ബിഗ് ബോസില്‍ ഇടയ്ക്ക് വച്ച് കളിയിലേക്കെത്തിയ മത്സരാര്‍ഥിയാണ് ട്രാന്‍സ് വുമണായ അഞ്ജലി അമീര്‍. മികച്ച രീതിയില്‍ മുന്നോട്ട് വരുന്ന സമയത്താണ് തനിക്ക് വേദന അസഹനീയമാകുന്നുവെന്ന് അഞ്ജലി ഒപ്പമുള്ള മത്സരാര്‍ഥികളെ അറിയിച്ചത്. ആദ്യമൊക്കെ താന്‍ സഹിച്ചുവെന്നും എന്നാല്‍ ഇപ്പോള്‍ വേദന സഹിക്കാന്‍ കഴിയില്ലെന്നും കണ്ണീരോടെ ആദ്യമായി സാബുവിനോടാണ് അഞ്ജലി പറഞ്ഞത്. തുടര്‍ന്നാണ് ബിഗ് ഹൗസില്‍ പലരും ഈ വിവരം അറിഞ്ഞത്. പിന്നീടാണ് ബിഗ് ബോസിനോട് അഞ്ജലി സുഖമില്ലാത്ത കാര്യം പറഞ്ഞതും ചികിത്സക്കായി അഞ്ജലിയെ വീട്ടിന് പുറത്തേക്ക് കൊണ്ടുപോയതും. എന്നാല്‍ കഴിഞ്ഞ ദിവസം തിരികെയെത്തിയെങ്കിലും അഞ്ജലി താന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ പുറത്തു പോവുകയാണെന്ന് മത്സരാര്‍ഥികളെ അറിയിക്കുകയായിരുന്നു.
അഞ്ജലിയുടെ വേദന ചര്‍ച്ചാവിഷയമായപ്പോള്‍ മുതല്‍ ബിഗ് ബോസ് മത്സരാര്‍ഥികളും പ്രേക്ഷകരുമൊക്കെ എന്താണ് അഞ്ജലിയുടെ പ്രശ്‌നമെന്ന് പരസ്പരം ചോദിക്കുകയാണ്? ആര്‍ക്കും ഇതിന് ഉത്തരം പറയാനുമായിട്ടില്ല. ആണായിരുന്ന ജംഷീര്‍ എന്ന കോഴിക്കോട്ടുകാരനാണ് അഞ്ജലി എന്ന പെണ്ണായി മാറിയത്. ആണ്‍ ശരീരവും പെണ്‍മനസുമായിട്ടാണ് അഞ്ജലി ജനിച്ചതും ജീവിച്ചുതുടങ്ങിയതും. പെണ്‍ വ്യക്തിത്വം തിരിച്ചറിഞ്ഞ ശേഷമാണ് ചെന്നൈയിലെത്തി ശരീരം മുഴുവന്‍ പെണ്ണിന്റേതായി മാറുന്ന സര്‍ജറിക്ക് അഞ്ജലി വിധേയയായത്. വികാര വിചാരങ്ങള്‍ എല്ലാം അഞ്ജലിക്ക് പെണ്ണിനെ പോലെയാണ്. സര്‍ജറിയിലൂടെ പൂര്‍ണമായും പുരുഷ ലൈംഗിക അവയവങ്ങള്‍ നീക്കം ചെയ്താണ് അഞ്ജലി പെണ്ണായി മാറിയത്. സര്‍ജറി കഴിഞ്ഞിട്ട് വെറും മൂന്നുവര്‍ഷം മാത്രം ആയതിനാല്‍ തന്നെ അഞ്ജലിയുടെ ശരീരം പുതിയ അവയവങ്ങളുമായി പൊരുത്തപ്പെടാന്‍ സമയവും എടുക്കും.
മാനസികമായും ശാരീരികമായും ഏറെ അസ്വസ്ഥതകളും ഇക്കാലയളവില്‍ ഉണ്ടാകും. ഏറെ വേദനയും സര്‍ജറി കഴിഞ്ഞാല്‍ ഇവര്‍ക്ക് സഹിക്കേണ്ടിവരും. പുരുഷ അവയവങ്ങളുമായി ജനിച്ചെങ്കിലും ഒരു ട്രാന്‍സ്വുമണിന് ആ അവയവങ്ങള്‍ എക്കാലത്തും ബുദ്ധിമുട്ടായിരിക്കും ഉണ്ടാക്കുക. ഇതിനാലാണ് മിക്കവരും സര്‍ജറിക്ക് വിധേയമാകുന്നത്. അതുപോലെ തന്നെ പുരുഷനായി ജനിച്ചെങ്കിലും ഒരിക്കലും പുരുഷനെന്നോ ട്രാന്‍സ്‌ജെന്‍ഡറെന്നോ വിളിക്കപ്പെടാന്‍ ട്രാന്‍സ് വുമണ്‍ ആഗ്രഹിക്കില്ല. പെണ്ണെന്ന് തന്നെ സംബോധനചെയ്യുന്നതാണ് അവര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യവും. അതിനാല്‍ തന്നെ എന്തു വേദന സഹിച്ചും ഇവര്‍ സര്‍ജറി ചെയ്യാന്‍ ആഗ്രഹിക്കുന്നത്.