Latest News

ബിഗ്‌ബോസ് എലിമിനേഷനില്‍ ട്വിസ്റ്റ്.!!;അഞ്ജലിയുടെ അപേക്ഷ സ്വീകരിച്ച് മോഹന്‍ലാല്‍

Malayalilife
topbanner
ബിഗ്‌ബോസ് എലിമിനേഷനില്‍ ട്വിസ്റ്റ്.!!;അഞ്ജലിയുടെ അപേക്ഷ സ്വീകരിച്ച് മോഹന്‍ലാല്‍

ന്നലെയായിരുന്നു പ്രേക്ഷകര്‍ ആകാക്ഷയോടെ ഉറ്റുനോക്കിയ ബിഗ്‌ബോസിന്റെ എലിമിനേഷന്‍ റൗണ്ട്. ഇക്കുറി അഞ്ചുപേര്‍ എലിമിനേഷനില്‍ എത്തിയതാണ് പ്രേക്ഷകരെ ഏറെ ആകാംഷാഭരിതരാക്കിയത്. പേളി മാണി, സാബുമോന്‍, അരിസ്റ്റോ സുരേഷ്, അദിതി, അനൂപ് ചന്ദ്രന്‍ എന്നിവരായിരുന്നു ഇത്തവണത്തെ എലിമിനേഷന്‍ റൗണ്ടില്‍ ഉണ്ടായിരുന്നത്.

പ്രേക്ഷകര്‍ ഏറെ ഇഷ്ടപെടുന്ന പേളി മാണി ഉള്‍പെടെ അഞ്ചുപേര്‍ എലിമിനേഷനിലെത്തിയതോടെ പ്രേക്ഷകര്‍ക്കും ചങ്കിടിപ്പ് ഇക്കുറി കൂടി. 

ഈ ആഴ്ച എലിമിനേഷന്‍ റൗണ്ടില്‍ രണ്ടു പേര്‍ സുരക്ഷിതനാണെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു.സുരക്ഷിതര്‍ ആരൊക്കെയാണെന്ന് തോന്നുന്നവരോട്  കൈ ഉയര്‍ത്താന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടപ്പോള്‍ അരിസ്റ്റോ സുരേഷും അനൂപ് ചന്ദ്രനുമായിരുന്നു കൈ ഉയര്‍ത്തിയത്. തനിക്ക് പുറത്തുപോകണമെന്ന ആവശ്യം അനൂപ് ചന്ദ്രന്‍ അറിയിച്ചിരുന്നെങ്കിലും അതിനെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ മോഹന്‍ലാല്‍ അരിസ്റ്റോ സുരേഷും പേളിയും സുരക്ഷിതരാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അതിഥിയോട് പെട്ടി എടുത്ത് പുറത്തുവരാന്‍ പറഞ്ഞ താരം ബിഗ് ബോസ് വിട്ട് പുറത്തുപോകേണ്ടിവന്ന അഞ്ജലി അമീറിന്റെ പ്രതികരണം അപ്രതീക്ഷിതമായി എല്ലാവരിലേക്കും എത്തിച്ച് പ്രേക്ഷകര്‍ക്ക് ഒരു വമ്പന്‍ ട്വിസ്റ്റ് സമ്മാനിക്കുകയായിരുന്നു. 

തനിക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്നും ഈ ആഴ്ച ആരും പുറത്തുപോകരുതെന്നും അഞ്ജലി പറഞ്ഞതിനെ തുടര്‍ന്ന് മോഹന്‍ലാലും അതേ അഭിപ്രായം ശരിവച്ചു. കവിളോരം മറുകുള്ള പെണ്ണേ എന്ന പാട്ട് പാടി ആഘോഷിച്ച അരിസ്റ്റോ സുരേഷിനോട് കവിളോരം മറുകുള്ള പെണ്ണിനെ താന്‍ കണ്ടുപിടിച്ചു തരാമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ സന്തോഷത്തില്‍ പങ്കു ചേരുകയും ചെയ്തു. പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ഈ ആഴ്ചത്തെ ബിഗ് ബോസ് എലിമിനേഷന്‍ റൗണ്ട് അവസാനിച്ചപ്പോള്‍ വരാന്‍ പോകുന്നത് അടുത്ത ആഴ്ചത്തെ നോമിനേഷന്‍ പ്രക്രിയയാണ്. മുമ്പ് എലിമിനേഷന്‍ റൗണ്ടില്‍ പുറത്തായ മത്സരാര്‍ഥി ഹിമാശങ്കര്‍ വീണ്ടും ബിഗ്ബോസില്‍ തിരിച്ചെത്തിയതും പ്രത്യേകതയായി.

Read more topics: # bigboss,# elimination,# mohan lal,# anjaly ameer
bigboss-elimination-mohan-lal-anjaly-ameer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES