Latest News

സുജോ തിരിച്ച് വന്നത് ഈ രണ്ട് കാര്യങ്ങള്‍ക്ക് വേണ്ടി; പൊട്ടിത്തെറിച്ച് സത്യം വെളിപ്പെടുത്തി അലസാന്‍ഡ്ര

Malayalilife
സുജോ തിരിച്ച് വന്നത് ഈ  രണ്ട് കാര്യങ്ങള്‍ക്ക് വേണ്ടി;  പൊട്ടിത്തെറിച്ച് സത്യം വെളിപ്പെടുത്തി അലസാന്‍ഡ്ര

ബിഗ്‌ബോസ് ആദ്യ സീസണിലെ പേളിഷ് പ്രണയം പോലെ മറ്റൊരു പ്രണയം രണ്ടാം സീസണിലും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. അതിന് ഏറ്റവുമധികം സാധ്യത ഒരുക്കിയത് അലസാന്ഡ്രയും സുജോയും ആയിരുന്നു. എന്നാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പവന്‍ എത്തിയതോടെ ഇവരുടെ പ്രണയം തകരുകയായിരുന്നു. പിന്നാലെ വില്ലനായി കണ്ണിനസുഖവുമെത്തി. എന്നാല്‍ അസുഖം മാറി ഹൗസില്‍ തിരിച്ചെത്തിയ ഇവര്‍ അന്യേന്യം ശത്രുക്കളാകുന്ന കാഴ്ചയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടതോടെ ഇപ്പോള്‍ അവര്‍ വീണ്ടും അടുപ്പത്തിലാവുകയായിരുന്നു.  ഇപ്പോള്‍ ഒരു ടീമായി നിന്നാണ് ഇവര്‍ മത്സരിക്കുന്നത്. ബിഗ്്ബോസിന് അകത്തും പുറത്തും വലിയ ചര്‍ച്ചയായ പേരാണ് സുജോയുടെ ഗേള്‍ഫ്രണ്ട് സഞ്ജനയുടേത്.

സുജോയും സഞ്ജനയും തമ്മലുളള പ്രണയം എതിര്‍ത്ത പവന്‍  സഞ്ജനയാണ് സുജോയുടെ ഗേള്‍ഫ്രണ്ട് എന്ന് പലപ്പോഴും വ്യക്തമാക്കുകയും ഇതിന്റെ പേരില്‍ സുജോയും  അലസാന്‍്രഡ്രയുമായി വഴക്കിടുകയും ചെയ്തിരുന്നു. സഞ്ജനയെ അറിയില്ലെന്നാണ് സുജോ ഹൗസില്‍ പറഞ്ഞത്. പിന്നാലെ തന്റെ സോഷ്യല്‍ മീഡിയയിലൂടെ സഞ്ജനയും രംഗത്തെത്തിയിരുന്നു. താനും സുജോയും തമ്മില്‍ മാസങ്ങളായി പ്രണയത്തിലാണെന്നും എന്നാല്‍ എന്തുകൊണ്ടാണ് സുജോ ബിഗ്‌ബോസില്‍ വച്ച് താന്‍ സുഹൃത്ത് മാത്രമാണെന്ന് പറഞ്ഞതെന്ന് അറിയില്ലെന്നുമാണ് സഞ്ജന പറഞ്ഞത്. എന്നാല്‍ കണ്ണ് അസുഖത്തെത്തുടര്‍ന്ന് ബിഗ്്‌ബോസില്‍ നിന്നും തിരികെ വീട്ടിലേക്ക് പോയ സുജോയുടെ ആരോഗ്യ വിവരത്തെക്കുറിച്ച സഞ്ജനയും വ്യക്തമാക്കി എത്തിയിരുന്നു.

ബിഗ് ബോസ് വീട്ടില്‍ നിന്നും തത്കാലത്തേക്ക് പോയി വന്ന സുജോയെ അല്ല പിന്നീട് പ്രേക്ഷകര്‍ കണ്ടത്. ആദ്യം മുതല്‍ സാന്‍ഡ്രയുമായി പ്രണയം ഉണ്ട് തോന്നിപ്പിക്കുന്ന പെരുമാറ്റം ആണ് സുജോ നടത്തിയതെങ്കില്‍ തിരികെ വന്ന സുജോ സാന്‍ഡ്രയോട് അകലാന്‍ തുടങ്ങിയിരിക്കുന്നു. അന്നത്തെ മത്സരാര്‍ത്ഥി ആയിരുന്ന രജിത്തിനോടുള്ള സമീപനത്തിലും സുജോയ്ക്ക് മാറ്റം വന്നിരുന്നു. അപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് സംശയങ്ങള്‍ നിലനിന്നിരുന്നു. രജിത്തിനോട് വഴക്കിട്ടിരുന്ന സുജോ രണ്ടാമത്തെ വരവില്‍ രജിത്തിനോട് സ്‌നേഹത്തോടെ പെരുമാറുന്നതും രജിത്തിന് വേണ്ടി ആവശ്യമില്ലാതെ പോലും പലപ്പോഴും വഴക്കിടാനും മറ്റുമൊക്കെ ഒരുങ്ങുകയുമായിരുന്നു. രജിത്ത് പുറത്തേക്ക് പോയപ്പോള്‍ അതിന്റെ വിഷമം സുജോ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലത്തെ എപ്പിസോഡില്‍ സുജോയുമായി വഴക്കിനിടെ രഘുവിനോട് സാന്‍ഡ്ര പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

തൊട്ടു തലേദിവസം നടന്ന പ്രാങ്ക് ടാസ്‌കില്‍ തന്നെ മാത്രം പരിഗണിക്കാതെ പോയ സുജോയുടെ പെരുമാറ്റം സാന്‍ഡ്രയെ കുറച്ചധികം വിഷമിപ്പിച്ചിരുന്നു. ഇക്കാര്യം വീണ്ടും ചര്‍ച്ചയായതാണ് ഇവര്‍ക്കിടയിലെ പുതിയ വാഗ്വാദത്തിന് തുടക്കമിട്ടത്. തന്നോടു മാത്രം സുജോ കാണിക്കുന്ന വേര്‍തിരിവുകള്‍ സാന്‍ഡ്ര നിരത്തിയപ്പോള്‍ പതിവുപോലെ തന്റെ ഉള്ളിലെ ആണ്‍കോയ്മ പുറത്തെടുക്കുകയായിരുന്നു സുജോ. പ്രശ്നം അവസാനിപ്പിക്കാന്‍ സുഹൃത്തുക്കളായ രഘുവും അഭിരാമിയും ഒക്കെ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
ഈ വിഷയത്തില്‍ രഘുവും സാന്‍ഡ്രയും തമ്മില്‍ സാരമായ ചര്‍ച്ച തന്നെയുണ്ടായി. നിങ്ങള്‍ ഇനി സംസാരിക്കേണ്ട എന്ന രഘുവിന്റെ നിര്‍ദേശം കേട്ട സാന്‍ഡ്ര രോഷാകുലയായി. അതാണോ നിനക്ക് വേണ്ടത്, എന്തുകൊണ്ടാണ് എപ്പോഴും എന്നെ മാത്രം കുറ്റപ്പെടുത്തുന്നത് എന്നെല്ലാമായിരുന്നു സാന്‍ഡ്രയുടെ ചോദ്യങ്ങള്‍. ഇത്തരം വഴക്കുകള്‍ക്ക് ശേഷവും സുജോയുമായി കളിച്ചു ചിരിച്ച് ഇരിക്കുന്ന സാന്‍ഡ്രയുടെ നീക്കത്തെ രഘു കുറ്റപ്പെടുത്തുന്നുണ്ട്. അതേസമയം, തന്നെ മോശക്കാരിയാക്കാന്‍ ശ്രമിക്കുന്ന സുജോയുടെ നീക്കങ്ങളെ സാന്‍ഡ്ര രൂക്ഷമായി തന്നെ എതിര്‍ക്കുകയാണ്.സുജോയുടെ രണ്ടാം വരവ് രണ്ടുകാര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് സാന്‍ഡ്ര ചൂണ്ടിക്കാണിക്കുന്നു. ഒന്ന്, രജിത്തുമായുള്ള കൂടിച്ചേരല്‍. രണ്ട്, പുറത്തെ റിലേഷന്‍ഷിപ്പില്‍ കുറച്ച് പ്രശ്നങ്ങളുണ്ട്, അത് പരിഹരിക്കാന്‍ വേണ്ടി. 'ഈ രണ്ടാമത്തെ കാര്യം നന്നാക്കുമ്പോള്‍ ഞാന്‍ ആരായി?' സാന്‍ഡ്ര പൊട്ടിത്തെറിച്ചു





 

alexandra about the truth behind re-entry of sujo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES