കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ പെരുന്ന ഗ്രാമത്തിലാണ് നവ്യാ നായരുടെ ഭര്‍ത്താവ് സന്തോഷ് മേനോന്റെ വീട്. വീട്ടിലെ ആഘോഷങ്ങള്‍ക്കും നാട്ടിലെ ഉത്സവങ്ങള്‍ക്കുമെല്ലാം മറക്കാതെ എത്തുന്ന ആളാണ് സന്തോഷ്. രണ്ടു വര്‍ഷം മുമ്പു വരെ നവ്യയും മകനും ഈ ആഘോഷത്തില്‍ പങ്കുചേരാന്‍ സന്തോഷിനൊപ്പം എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷവും അതിനു തുടര്‍ച്ചയായി ഇക്കുറിയും അവര്‍ രണ്ടുപേരും സന്തോഷിനരികിലേക്ക് എത്തിയിട്ടില്ലായെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അതേസമയം, സന്തോഷ് കുടുംബത്തിനും നാട്ടുകാര്‍ക്കും ഒപ്പം തൈപ്പൂയത്തിന്റെ ആഘോഷങ്ങളിലുമാണ്. ആ സന്തോഷ നിമിഷങ്ങള്‍ ആസ്വാദ്യകരമാക്കുന്ന സന്തോഷ് മേനോന്റെ ചിത്രങ്ങളും വീഡിയോസും ഒക്കെ വൈറലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍.
ഇതോടെയാണ് നവ്യ എവിടെ എന്ന ചോദ്യങ്ങള്‍ വന്നതും. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നവ്യ ദുബായില്‍ ആയിരുന്നു എന്നാണ് പോസ്റ്റുകളില്‍ നിന്നും വ്യക്തമാകുന്നത്. അനുജനൊപ്പം ദുബായില്‍ ആയിരുന്ന നവ്യ ഇപ്പോള്‍ നാട്ടിലെത്തിയിട്ടുണ്ട്. മാത്രമല്ല, ശിവരാത്രി ദിനത്തില്‍ ഒറ്റപ്പാലത്തെ ചെപ്പിലീരി ശിവക്ഷേത്രത്തില്‍ നവ്യാ നായരുടേയും സംഘത്തിന്റെയും ഭരതനാട്യവും അരങ്ങേറുന്നുണ്ട്. അതിന്റെ അവസാന വട്ട ഒരുക്കത്തിലാണ് നവ്യയും സംഘവും ഇപ്പോള്‍ എന്നതാണ് നവ്യയുടെ വിശേഷം. മോഡലിംഗും ചാനല്‍ പരിപാടികളും നൃത്തവിദ്യാലയവും ഡാന്‍സ് പ്രോഗ്രാമുകളും സിനിമാഭിനയവും ഒക്കെയായി കരിയറില്‍ വലിയ തിരക്കില്‍ നില്‍ക്കുകയാണ് നവ്യ ഇപ്പോള്‍. എല്ലാത്തിനും ഒപ്പം നവ്യയ്ക്ക് കരുത്തായി ഇപ്പോള്‍ അച്ഛനും അമ്മയും അനുജനും മകനും ആണ് നില്‍ക്കുന്നതും.
മാത്രമല്ല, യൂട്യൂബിലും ഏറെ സജീവമായ ആളാണ് നവ്യ. താരത്തിന്റെ ഓരോ വീഡിയോയും കേട്ടിരിക്കാന്‍ തന്നെ അതീവ രസമാണ് താനും. എത്ര കേട്ടാലും അവരുടെ വര്ത്തമാനം മതിയാകില്ല എന്ന് പറയുന്നവരും ഉണ്ട്. അങ്ങനെ ഒരിക്കല്‍ നവ്യ പങ്കുവച്ച ഒരു വീഡിയോയില്‍ ആണ് ചോദ്യവുമായി ചിലര്‍ വന്നത്. സന്തോഷേട്ടന്‍ എവിടെ എന്താണ് അതിനെക്കുറിച്ച് സംസാരിക്കാത്തത് എന്നായിരുന്നു ചോദ്യം. ഭര്‍ത്താവ് എവിടെപ്പോയി, ആ കാര്യത്തില്‍ മാത്രം സൈലന്റ് ആണല്ലോ, ഒരു മറ വച്ച് സംസാരിക്കുന്ന പോലെയുണ്ട് എന്ന ചോദ്യമായിരുന്നു ഒരാള്‍ക്ക് ഉണ്ടായിരുന്നത്. ഭര്‍ത്താവ് ഉള്ളതുകൊണ്ട് മകനെ കിട്ടി അത് മറക്കരുത് എന്ന് മറ്റൊരു വ്യക്തിയും പറഞ്ഞു. ഈ രണ്ട് ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി തന്നെ നവ്യ നല്‍കി. മകനെ കിട്ടിയത് അദ്ദേഹത്തില്‍ നിന്നും ആണെന്നത് മറക്കേണ്ട കാര്യം അല്ലെന്നും, ഭര്‍ത്താവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഹൈഡ് ചെയ്യുന്നു എന്ന് തോന്നിയാല്‍ അത്തരം ചോദ്യങ്ങള്‍ ചോദിക്കാതെ ഇരിക്കുന്നത് അല്ലേ മര്യാദ ആമീ എന്നും നവ്യ പ്രതികരിച്ചു. താരത്തിന്റെ പ്രതികരണത്തിന് വമ്പന്‍ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ അന്ന് ലഭിച്ചതും.