Latest News

പൊതുവേദിയില്‍ വടിവേലുവിന്റെ വായില്‍ വിരലിട്ടും മുടി പിടിച്ചുവലിച്ചും പ്രഭുദേവ; കലിപ്പിച്ച് താരം; നടന് വിമര്‍ശനം

Malayalilife
 പൊതുവേദിയില്‍ വടിവേലുവിന്റെ വായില്‍ വിരലിട്ടും മുടി പിടിച്ചുവലിച്ചും പ്രഭുദേവ; കലിപ്പിച്ച് താരം; നടന് വിമര്‍ശനം

പ്രഭുദേവയുടെ ഡാന്‍സ് കോണ്‍സേര്‍ട്ടിന് എത്തിയ വടിവേലുവിനെ താരം അപമാനിച്ചതായി ചര്‍ച്ചകള്‍. ചെന്നൈയില്‍ നടന്ന കോണ്‍സേര്‍ട്ടിന്റെ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. തമിഴ് സിനിമയിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മുന്‍നിരയില്‍ തന്നെ വടിവേലു ഇരിക്കുകയായിരുന്നു.

പ്രഭുദേവയും വടിവേലുവും ഒന്നിച്ച് അഭിനയിച്ച 'കാതലന്‍' സിനിമയിലെ 'പേട്ടൈ റാപ്പ്' ഗാനത്തിന് ഡാന്‍സ് ചെയ്യുന്നതിനിടെ പ്രഭുദേവ സദസ്സിലേക്ക് ഇറങ്ങി വടിവേലുവിന്റെ മുഖത്ത് നോക്കി ചില ആക്ഷന്‍ കാണിച്ചു. അതേ രീതിയില്‍ നടന്‍ പ്രതികരിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രഭുദേവ നടന്റെ തല പിന്നിലേക്ക് പിടിച്ചു വായില്‍ വിരലിട്ട് കുത്തുന്നത് പോലുള്ള ആക്ഷന്‍ കാണിച്ചത്.

ഇത് ഇഷ്ടപ്പെടാതെ വന്ന വടിവേലു കൈ തട്ടി മാറ്റി. പിന്നാലെ പ്രഭുദേവ വടിവേലുവിന്റെ മുടിയില്‍ പിടിച്ചു കുലുക്കുകയും ചെയ്തു. ഇതും സഹിക്കാന്‍ കഴിയാതെ വടിവേലു തട്ടി മാറ്റിയത്തോടെയാണ് പ്രഭുദേവ മാറി പോകുന്നത്. നടന്റെ തമാശയോടുള്ള പ്രവൃത്തി കണ്ട് സമീപത്ത് ഇരുന്ന ധനുഷ് അടക്കമുള്ളവര്‍ പൊട്ടിച്ചിരിക്കുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

മാത്രമല്ല സൗഹൃദത്തിന്റെ പുറത്തോ തമാശയ്‌ക്കോ വ്യക്തികളുടെ ശരീരത്തില്‍ അനുമതിയില്ലാതെ തൊടുന്നത് ശരിയാണോ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. മാത്രമല്ല താനൊരു കോമേഡിയനായിരുന്നു എന്ന കാര്യം വടിവേലു പോലും മറന്നിരിക്കുകയാണ്. പഴയ നടനെ മിസ് ചെയ്യുന്നു എന്നുള്ള കമന്റുകളും എത്തുന്നുണ്ട്.

അതേസമയം, ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും മാറി സീരിയസ് റോളുകളിലും ഇപ്പോള്‍ വടിവേലു തിളങ്ങുന്നുണ്ട്. ഒരു കാലത്ത് സൂപ്പര്‍ താര സിനിമകളില്‍ ഒഴിച്ചു കൂടാനാകാത്ത കഥാപാത്രമായി വടിവേലു എത്തിയിരുന്നെങ്കിലും രാഷ്ട്രീയ പ്രവേശനത്തെ തുടര്‍ന്ന് സിനിമകള്‍ നഷ്ടമാവുകയായിരുന്നു. 2023ല്‍ മാമന്നന്‍ എന്ന സിനിമയിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയിരുന്നു.

 

prabhudevas reaction with vadivelu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES