ശാലീനത്വം തുളുമ്പുന്ന മുഖശ്രീയോടെ മലയാള സിനിമാരംഗത്തേക്ക് എത്തിയ നടിയാണ് ഭാമ. ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ സിനിമാരംഗത്തെത്തിയ നടി അന്യഭാഷകളിലും തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. ബോള്‍ഡ് ആന്‍ ബ്യൂട്ടിഫുള്‍ എന്ന പദം ചേരുന്ന നടിയാണ് ഭാമ. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും ദുഖകരമായ ഒരു അനുഭവം ഭാമ പങ്കുവച്ചിരിക്കുകയാണ്.
തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നതിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ഭാമ. ഇതേ സ്വഭാവം കൊണ്ടുതന്നെ സിനിമകളും ഭാമയയെ തഴഞ്ഞു. എങ്കിലും അതില്‍ വിഷമമില്ലാതെ ഇപ്പോഴും തന്റേതായ സ്റ്റാന്റുകളിലാണ് ഭാമ തുടരുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഭാമയുടെ വിവാഹവും ആരാധകര്‍ ഉറ്റുനോക്കുന്ന വാര്‍ത്തയാണ്. 12 വര്‍ഷമായി സിനിമിയില്‍ തുടരുന്ന ഭാമയ്ക്ക് ഏറെ വിഷമമുണ്ടാക്കിയ സംഭവം താരം ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.
അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളിയുടെ വേട്ട എന്ന സിനിമയില്‍ കാതല്‍ സന്ധ്യ അവതരിപ്പിച്ച ഷെറിന്‍ എന്ന കഥാപാത്രം ചെയ്യാനായി ഭാമയയെ ആണ് ആദ്യം ബന്ധപ്പെട്ടിരുന്നത്. കുഞ്ചാക്കോ ബോബന്റെ ഭാര്യയുടെ വേഷമായിരുന്നു ഇത്. കേന്ദ്രകഥാപാത്രം കൂടിയായിരുന്നു ഇത്. ഷാന്‍ റഹ്മാന്റെ മ്യൂസികിലുള്ള മനോഹരമായ ഒരു പാട്ടും ചിത്രത്തിലുണ്ടായിരുന്നു. ഈ വേഷം ചെയ്യാന്‍ ഭാമയ്ക്കും സന്തോഷമായിരുന്നു.
ഇതിനിടെ സംവിധായകന്‍ രാജേഷ് പിള്ള ഭാമയെ വിളിച്ചു. രാജേഷിന്റെ കുടുംബവുമായി ഭാമയ്ക്ക് അടുപ്പമുണ്ടായിരുന്നു. തന്റെ പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും അതുകൊണ്ട് പ്രതിഫലം കുറച്ച് സഹകരിക്കണമെന്നുമായിരുന്നുമാണ് രാജേഷ് ഭാമയോട് പറഞ്ഞത്. പക്ഷേ, അത് വെറുതെയാണെന്നും പ്രതിഫലം കുറയ്ക്കാനുള്ള വഴിയാണെന്നും ചിലര്‍ ഭാമയെ തെറ്റിധരിപ്പിച്ചു. അതോടെ സിനിമയില്‍ നിന്നും ഭാമ പിന്‍മാറി. എന്നാല്‍ വേട്ട റിലീസ് ചെയ്ത് പിറ്റേ ദിവസം രാജേഷ് പിള്ള മരിച്ചു. കരള്‍ രോഗത്തെതുടര്‍ന്നായിരുന്നു രാജേഷിന്റെ മരണം. രാജേഷിന് അസുഖമാണ് എന്ന് ഭാമയ്ക്ക് അറിയില്ലായിരുന്നു. രാജേഷിന്റെ മരണശേഷമായിരുന്നു അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മ്മിച്ചതെന്ന് ഭാമയ്ക്ക് മനസിലായതും. അത് ഭാമയെ വേദനിപ്പിച്ചു. രാജേഷ് പറഞ്ഞത് സത്യമാണെന്ന് അന്നേ അറിഞ്ഞിരുന്നെങ്കില്‍ താന്‍ പ്രതിഫലം നോക്കാതെ അഭിനയിച്ചേനെ എന്ന് ഭാമ പറയുന്നു. വല്ലാത്ത കുറ്റബോധമായി ഇന്നും അത് മനസ്സില്‍ നീറുന്നുണ്ട്. ഒന്നു ക്ഷമ ചോദിക്കാന്‍ പോലും സമയം തരാതെ രാജേഷ് പൊയ്ക്കളഞ്ഞല്ലോ എന്ന സങ്കടം ഇപ്പോഴുംമുണ്ട് ഭാമയുടെ ഉള്ളുനിറയെ.