Latest News

സാരിയിലും ഗൗണിലും സ്റ്റൈലിഷ് ലുക്കുമായി ഉപ്പും മുളകിലെ ലച്ചു; തരംഗമായി ജൂഹി റുസ്തഗിയുടെ കിടിലന്‍ മേയ്‌ക്കോവര്‍ ഫോട്ടോഷൂട്ട്

Malayalilife
സാരിയിലും ഗൗണിലും സ്റ്റൈലിഷ് ലുക്കുമായി ഉപ്പും മുളകിലെ ലച്ചു; തരംഗമായി ജൂഹി റുസ്തഗിയുടെ കിടിലന്‍ മേയ്‌ക്കോവര്‍ ഫോട്ടോഷൂട്ട്

ഫ്ളവേഴ്സിൽ ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച മിടുക്കിയാണ് ജൂഹി റുസ്തഗി എന്ന ലച്ചു. തിളങ്ങുന്ന കുഞ്ഞി കണ്ണുകളും ക്യൂട്ട് ഭാവങ്ങളുമായി കുടുംബ സദസ്സുകളിലേക്കു കടന്നു വന്ന താരത്തിന് നിരവധി ആരാധകരാണ്് ഉള്ളത്. ഇപ്പോളിതാ മോഡൽ കൂടിയായ നടിയുടെ പുതിയ ഫോട്ടോ ഷൂ്ട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

കിടിലൻ മേക്ക് ഓവറിലുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് ജൂഹി പങ്കുവച്ചത്. മോഡേൺ ലുക്കിൽ ജൂഹിയുടെ ഫോട്ടോഷൂട്ട് നടത്തിയത് അജ്മൽ ലത്തീഫാണ്.ആദ്യ സീരിയലിലൂടെ തന്നെ നിരവധി അഭിനന്ദനങ്ങൾ നേടിയെടുത്ത താരം പരസ്യചിത്രങ്ങളിലും ശ്രദ്ധേയ സാന്നിധ്യമാണ്.

ജൂഹിയുടെ അച്ഛൻ രാജസ്ഥാനിയും അമ്മ മലയാളിയുമാണ്. ഒരു സഹോദരനുണ്ട്. അപ്രതീക്ഷിതമായി ഒരു സുഹൃത്ത്വഴിയാണ്മിനിസ്‌ക്രീനിലെത്തുന്നത്.അഭിനയത്തിനിടയിലും ഫാഷൻ ഡിസൈനിങ് പഠിക്കുന്നുണ്ട്. ഒരു ബുട്ടീക് തുടങ്ങണമെന്നും എയർ ഹോസ്റ്റസ് ആകണമെന്നുമാണ് ജൂഹിയുടെ ആഗ്രഹം.

 

Uppum Mulakum Juhi Rustagi photoshoot video goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES