സാരിയിലുള്ള ഫോട്ടോഷൂട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ മോഡലാണ് ശ്രീലക്ഷ്മി സതീഷ്. ബോളിവുഡ് താരം രാംഗോപാല്‍ വര്‍മയുടെ 'സാരി' എന്ന പേരിലുള്ള ചിത്രത്തിലേക്ക് നായികയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശ്രീലക്ഷ്മി ശ്രദ്ധിക്കപ്പെട്ടു. ശ്രീലക്ഷ്മിക്ക് ആരാധ്യ ദേവി എന്ന പുതിയ പേരും രാംഗോപാല്‍ വര്‍മ നല്‍കി. .റിലീസിനൊരുങ്ങുന്ന സാരിയുടെ പ്രൊമോഷനായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആരാധ്യ കേരളത്തിലെത്തിയിരുന്നു..
എന്നാല്‍ വസ്ത്രത്തിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണമാണ് നടിക്ക് നേരിടേണ്ടി വരുന്നത്. അതീവ ഗ്ലാമറസായി സാരി ധരിച്ചാണ് ആരാധ്യ പ്രൊമോഷനെത്തിയത്. വിഷയത്തില്‍ ആരാധ്യ തന്നെ പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ്.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വലിയൊരു കുറിപ്പിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്....
'ഞാന്‍ സിനിമയിലും അഭിമുഖങ്ങളിലും ധരിക്കുന്ന വസ്ത്രങ്ങളെ നെഗറ്റീവ് കമന്റുകളും ട്രോളുകളും പങ്കുവച്ച് വിമര്‍ശിക്കുന്നത് കണ്ടു. മറ്റ് നടിമാരും ഇതുപോലെ തന്നെയാണ് വസ്ത്രം ധരിക്കുന്നത്, പിന്നെ എന്തിനാണ് എന്നെ മാത്രം ഇങ്ങനെ ടാര്‍ഗറ്റ് ചെയ്യുന്നത്? ഞാന്‍ ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കില്ലെന്ന് ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് ക്യാമറയെ അഭിമുഖീകരിക്കുന്നതിനും സിനിമയെ മനസിലാക്കുന്നതിനും മുമ്പാണ്.
റ്റ് വ്യക്തികളെ പോലെ കരിയറിന്റെ ആവശ്യപ്രകാരം എന്റെ വീക്ഷണവും കാഴ്ചപ്പാടുകളും മാറും. സാരി എന്ന സിനിമ വന്നപ്പോള്‍, കഥയും കഥാപാത്രവുമാണ് എന്നെ ആകര്‍ഷിച്ചത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഗ്ലാമര്‍ സിനിമയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകമെന്ന് ഞാന്‍ മനസിലാക്കി. ഒരു നടിയായതിന് ശേഷം, മറ്റ് നടിമാര്‍ ചെയ്യുന്നത് പോലെ ഓരോ സന്ദര്‍ഭത്തിന് അനുസരിച്ച് വ്യത്യസ്തമായി ഞാന്‍ വസ്ത്രധാരണം ചെയ്യണം.'
എന്നെ ട്രോളുന്നവരോട് പറയട്ടെ, നിങ്ങള്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എന്നാല്‍, എനിക്ക് എന്നെ കുറിച്ചുള്ള ധാരണയില്‍ എന്നെ നെഗറ്റീവ് ആയി കമന്റ് ചെയ്യണം എന്നുണ്ടെങ്കില്‍, അത് ഞാന്‍ നിങ്ങളുടെ വിധി നിര്‍ണയത്തിന് വിടുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍, ഞാന്‍ ചെയ്യാം എന്നേറ്റ കഥാപാത്രത്തോട് പരിപൂര്‍ണ്ണമായി നീതി പുലര്‍ത്തേണ്ടതുണ്ട്. എന്റെ തീരുമാനങ്ങള്‍, എന്റെ ദൃഢവിശ്വാസത്തില്‍ ഊന്നിയാവും, മറ്റുള്ളവരുടെ നെഗറ്റിവിറ്റിയെ അപേക്ഷിച്ചല്ല.
എനിക്ക് താല്‍പ്പര്യമുള്ളടുത്തോളം ഞാന്‍ ഏത് വേഷവും ചെയ്യും. ആ കഥാപാത്രത്തോടും സിനിമയോടും ഞാന്‍ നീതി പുലര്‍ത്തും. എന്റെ വീക്ഷണങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദി. അല്ലാത്തവരോട് പറയട്ടെ, എന്റെ യാത്ര എന്റെത് മാത്രമാണ്. എനിക്ക് ശരി എന്ന് തോന്നുന്നത് ഞാന്‍ ക്യാമറയുടെ മുന്നില്‍ എത്തിയ അതേ ആത്മവിശ്വാസത്തോടും പാഷനോടും കൂടി ഞാന്‍ ചെയ്യും. ജീവിതം എന്റെതാണ്, തീരുമാനങ്ങളും'' എന്നാണ് ആരാധ്യ പറയുന്നത്.