Latest News

നീ നിന്റെ അളിയനുമായി തര്‍ക്കിക്കുദിവസമാണ് ഇന്ന്; ഫഹദ് എന്നോട് ദേഷ്യപ്പെട്ടപ്പോള്‍ ഞാനും തിരിച്ച് ചെയ്തു; ആ വഴക്കടിക്കുന്ന രംഗം ചിത്രീകരിച്ച ദിവസം സെറ്റില്‍ ആരും എന്നോട് സംസാരിച്ചില്ല; അന്ന ബെന്‍ 

Malayalilife
 നീ നിന്റെ അളിയനുമായി തര്‍ക്കിക്കുദിവസമാണ് ഇന്ന്; ഫഹദ് എന്നോട് ദേഷ്യപ്പെട്ടപ്പോള്‍ ഞാനും തിരിച്ച് ചെയ്തു; ആ വഴക്കടിക്കുന്ന രംഗം ചിത്രീകരിച്ച ദിവസം സെറ്റില്‍ ആരും എന്നോട് സംസാരിച്ചില്ല; അന്ന ബെന്‍ 

പുതുമുഖമായി 'കുമ്പളങ്ങി നൈറ്റ്‌സ്' സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിച്ച് നടി അന്ന ബെന്‍. ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് അന്ന പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഫഹദുമായി വഴക്കിടുന്ന രംഗം ചിത്രീകരിച്ച ദിവസം സെറ്റില്‍ ആരും തന്നോട് സംസാരിച്ചില്ല. ഫഹദുമായി കംഫര്‍ട്ട് ആയിരുന്നു. അദ്ദേഹം ദേഷ്യപ്പെട്ടപ്പോള്‍ ഞാനും തിരിച്ച് ചെയ്തു എന്നാണ് അന്ന ബെന്‍ പറയുന്നത്. 

ഞാന്‍ ഒരു പുതുമുഖം ആയതുകൊണ്ട് തന്നെ എന്നെ ഒരുപാട് സമ്മര്‍ദത്തിലാക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ അവസാന ഭാഗത്തേക്ക് ആണ് ആ രംഗം വച്ചിരുന്നത്. എനിക്കിപ്പോഴും ഓര്‍മയുണ്ട്, ആ ദിവസം സെറ്റിലാകെ നിശബ്ദതയായിരുന്നു. ഞാന്‍ സെറ്റിലേക്ക് വന്നപ്പോള്‍ ആരും എന്നോട് മിണ്ടിയില്ല. പിന്നെ, ശ്യാമേട്ടന്‍ (സംവിധായകന്‍ ശ്യാം പുഷ്‌കരന്‍) വിളിച്ചിട്ട് പറഞ്ഞു, ഇന്ന് നീ നിന്റെ അളിയനുമായി തര്‍ക്കിക്കുന്ന രംഗമാണ് ചെയ്യുന്നതെന്ന്. ആ സീന്‍ ചെയ്യുമ്പോള്‍ ഫഫയുമായി എനിക്ക് നല്ലൊരു ബന്ധമുണ്ടായിരുന്നു. 

വളരെ അവിശ്വസനീയനായ ഒരു അഭിനേതാവാണ് അദ്ദേഹം. ആരുമായും അദ്ദേഹം പെട്ടെന്ന് ഒരു കെമിസ്ട്രിയുണ്ടാക്കും. അതുകൊണ്ട് തന്നെ ഞാന്‍ പെട്ടെന്ന് കംഫര്‍ട്ടബിള്‍ ആയി. ശരിക്കും അദ്ദേഹത്തിന്റെ എനര്‍ജിയാണ് എന്റെ കഥാപാത്രത്തിലും കാണാന്‍ കഴിയുന്നത്. അദ്ദേഹം അങ്ങനെയായതു കൊണ്ട് എനിക്കും തിരിച്ച് അതുപോലെ ചെയ്യാനായി. അദ്ദേഹം ദേഷ്യപ്പെട്ടപ്പോള്‍ ഞാനും തിരിച്ച് അങ്ങനെ ചെയ്തു. അത് വളരെ രസകരമായിരുന്നു എന്നാണ് അന്ന പറയുന്നത്. അതേസമയം, 2019ല്‍ റിലീസ് ചെയ്ത ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിന് നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡ് ഫഹദ് നേടിയിരുന്നു. ഷെയ്ന്‍ നിഗം, സൗബിന്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ്, ഗ്രേസ് ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

Read more topics: # അന്ന ബെന്‍
anna ben about fahad

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES