Latest News

ഞാന്‍ പോയശേഷം രണ്ടുപെണ്‍കുട്ടികള്‍ വന്നു; കല്യാണംകഴിക്കണമെന്ന് വാശിപിടിച്ചപ്പോള്‍ ഇറക്കിവിട്ടു.ഭക്ഷണം കഴിക്കാന്‍ ഇല്ലാതെ ടാപ്പിലെ വെള്ളം കുടിച്ച് ജീവന്‍ നിലനിര്‍ത്തിയിട്ടുണ്ട്; എന്റെ ജീവിതത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍, ഇതൊക്കെയാകും തെളിവായി അവശേഷിക്കും; ബാലയ്ക്കെതിരെ വീണ്ടും ആരോപണവുമായി എലിസബത്ത് 

Malayalilife
 ഞാന്‍ പോയശേഷം രണ്ടുപെണ്‍കുട്ടികള്‍ വന്നു; കല്യാണംകഴിക്കണമെന്ന് വാശിപിടിച്ചപ്പോള്‍ ഇറക്കിവിട്ടു.ഭക്ഷണം കഴിക്കാന്‍ ഇല്ലാതെ ടാപ്പിലെ വെള്ളം കുടിച്ച് ജീവന്‍ നിലനിര്‍ത്തിയിട്ടുണ്ട്; എന്റെ ജീവിതത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍, ഇതൊക്കെയാകും തെളിവായി അവശേഷിക്കും; ബാലയ്ക്കെതിരെ വീണ്ടും ആരോപണവുമായി എലിസബത്ത് 

നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ആവര്‍ത്തിച്ച് മുന്‍ പങ്കാളി ഡോ. എലിസബത്ത് ഉദയന്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവര്‍ ബാലയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ആരോപണങ്ങളും. 41 മിനിറ്റിലേറെയുള്ള വീഡിയോയിലാണ് വീണ്ടും ഗുരുതര ആരോണങ്ങളുള്ളത്. ക

കസ്തൂരി എന്ന പേരില്‍ യൂട്യൂബ് ചാനലുകള്‍ക്ക് താഴെ കമന്റ് ചെയ്യുന്ന ആള്‍ക്കുള്ള മറുപടിയായാണ് എലിസബത്ത്, ബാലയ്‌ക്കെതിരായ ആരോപണങ്ങളുള്ള വീഡിയോ പങ്കുവെച്ചത്. താാന്‍ മരിച്ചുപോവുകയാണെങ്കിലോ ആരെങ്കിലും കൊല്ലുകയാണെങ്കിലോ അതിന് മുമ്പ് തനിക്ക് ചെയ്യാവുന്ന എല്ലാകാര്യങ്ങളും ചെയ്തിട്ട് പോകണമെന്നുള്ളതുകൊണ്ടാണ് വീഡിയോയെന്ന് അവര്‍ ആമുഖമായി പറയുന്നു.

എന്റെ ലൈഫില്‍ എന്നെ ഏറ്റവും മനസിലാക്കിയ ഒരാളാണ് ഞാന്‍ ഇഷ്ടപ്പെട്ട ആള്‍. ആ ആള്‍ പക്ഷേ ഉപകാരത്തിനല്ല, എന്നെ ഉപദ്രവിക്കാനാണ് ആ കാര്യങ്ങള്‍ ഉപയോഗിച്ചത്. എന്നെ മനസിലാക്കാത്ത ആളുകള്‍ എനിക്ക് ഒരു സിനിമാതാരത്തെ കെട്ടാനുള്ള യോഗ്യതയില്ല, കാണാന്‍ ഭംഗിയില്ല എന്നൊക്കെ പറയുന്നു. അതൊന്നും എന്നെ ബാധിക്കുന്ന കാര്യ
ങ്ങളല്ല', എലിസബത്ത് പറഞ്ഞു..

ഇവര്‍ ഗുണ്ടായിസം വിട്ട് കൂടോത്രം തുടങ്ങിയോ എന്നാണ് എന്റെ സംശയം. 10- 30 ദിവസം മുമ്പ് പിതാവിന് നെഞ്ചുവേദന വന്നു. മൂന്ന് ഹാര്‍ട്ട് ബ്ലോക്ക് കണ്ടെത്തി. ഗുരുതരമായിരുന്നു, ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞു കിടക്കുകയാണ്. കൂടോത്രത്തിന്റെ പരിപാടി ഉണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അതുപോലെ എനിക്ക് പ്രേതബാധയുണ്ടെന്ന് പറഞ്ഞ് പല തരത്തില്‍ ഉപദ്രവിച്ചിട്ടുണ്ട്. പല പൂജകളും നടത്തി, ഇല്ലെങ്കില്‍ നിന്നെ ഇറക്കിവിടും എന്ന് പറഞ്ഞിട്ടുള്ള പരിപാടികള്‍ വേറേയുമുണ്ടായിരുന്നു.

നിയമപരമായി ഇതില്‍ മുന്നോട്ടു പോകണമെന്നുണ്ട്. പക്ഷേ അത് എത്രത്തോളം എന്നെ സഹായിക്കുമെന്ന് അറിയില്ല. കേസ് കുറച്ച് കൂടി ശക്തമായിരിക്കണം എന്നാണ് അഭിഭാഷകര്‍ പറഞ്ഞത്. അതിനു തുടര്‍ച്ചയായി ഭീഷണികള്‍ ഉണ്ടാകണമത്രേ. മാത്രമല്ല തെളിവുകളും വേണമെന്ന്. പീഡിപ്പിക്കുന്ന സമയത്ത് ക്യാമറ വച്ച് ഇരിക്കുകയല്ലല്ലോ? അടി കിട്ടുന്ന സമയത്ത് ക്യാമറ ഫോക്കസ് വച്ചിരിക്കുകയല്ലല്ലോ? അങ്ങനെയുള്ള തെളിവുകള്‍ കയ്യില്‍ ഇല്ല. അടി കിട്ടിയപ്പോള്‍ പാലാരിവട്ടം സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞു. പക്ഷേ പരാതി എഴുതി നല്‍കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചെയ്തില്ല, അതെന്റെ തെറ്റ്.

വളരെ സ്വാധീനമുള്ള ആളാണ്. പണമുണ്ട്, അധികാരമുണ്ട്. ഗുണ്ടകളും പോലീസുകാരും രാഷ്ട്രീയക്കാരും വരുന്നത് കണ്ടിട്ടുണ്ട്. മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ അയാളെ അറസ്റ്റുചെയ്യുന്നതിന് ആറുമാസം മുമ്പ് ഇങ്ങേരെ ഒരു എസ്പി ഈ വിവരമറിയിച്ചിരുന്നു. അയാളുമായുള്ള ബന്ധം അവസാനിപ്പിക്കണം, ഇനി എന്നെ വിളിക്കേണ്ട, അവരുമായുള്ള ഇടപാടെല്ലാം നിങ്ങള്‍ അവസാനിപ്പിക്കണം എന്നൊരു വിവരം ലഭിച്ചതായി ഇയാള്‍ പറഞ്ഞിരുന്നു. അതൊക്കെ സത്യമാണോ എന്നറിയില്ല, കാരണം സംസാരിക്കുന്നതില്‍ 80 ശതമാനം മാത്രമേ വിശ്വസിക്കാന്‍ കഴിയുകയുള്ളൂ. പൊങ്ങച്ചം പറയുന്നതില്‍ പറഞ്ഞതാണോ എന്നറിയില്ല, പക്ഷേ ഞാനത് കേട്ടിട്ടുണ്ട്. നിങ്ങള്‍ക്ക് അത് അന്വേഷിക്കണമെങ്കില്‍ അന്വേഷിക്കാം. 

ആ കേസ് നടക്കുമ്പോള്‍ എല്ലാ വാര്‍ത്താ ചാനലുകളിലും എന്നെ കൊണ്ടുപോയി പിടിച്ചിരുത്തിയിരുന്നു. അത് എന്റെ ഇഷ്ടത്തിന് ഇരുത്തിയതല്ല. ഒരു പെണ്ണ് കൂടെയുണ്ടെങ്കില്‍ അധികം ചോദ്യംചെയ്യില്ല എന്ന ഒറ്റക്കാര്യത്തെത്തുടര്‍ന്നാണ് എന്നെ അവിടെ കൊണ്ടുപോയി ഇരുത്തിയത്. ഒരു അഭിമുഖത്തില്‍ ഭാര്യയെ ഇരുത്തേണ്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. പക്ഷേ, പുള്ളിക്ക് എന്തോ പറയാന്‍ കിട്ടാത്ത സമയത്ത്, 'എലിസബത്ത് കം ഹിയര്‍' എന്ന് പറഞ്ഞത് വലിയ ട്രോളായി. അയാള്‍ക്ക് ഉത്തരമില്ലാത്തപ്പോള്‍ ഉണ്ടാക്കുന്ന കാര്യങ്ങളാണ്, അത് മനസിലാവുന്നവര്‍ക്ക് മനസിലാവും. അല്ലാത്തവര്‍ക്ക് മനസിലാവില്ല. 

ചില ആളുകള്‍ ഞാന്‍ ഇറങ്ങിപ്പോയിട്ടും ഗോള്‍ഡ് ആണെന്ന് പറഞ്ഞിട്ടുണ്ട്. ഇറങ്ങിപ്പോയിട്ടല്ല, ഇറക്കിവിട്ടിട്ടെന്നു പറയണം. വേറെ പല പെണ്ണുങ്ങളേയും വീട്ടില്‍വച്ചിട്ട് എലിസബത്ത് ഗോള്‍ഡ് ആണ്, വിധി ഞങ്ങളെ ഒരുമിച്ചാക്കിയില്ല എന്ന് പറയുന്നു. മാനസിക പ്രശ്നമുള്ള ഒരാളുമായി ഇത്രകാലം എങ്ങനെ ഒരുമിച്ച് ജീവിച്ചുവെന്ന ചോദ്യം എന്നോടും ചോദിക്കണം. ഞാന്‍ ഡിപ്രഷന് മരുന്നെടുക്കുന്നുണ്ടെന്നത് സത്യമാണ്. സൈക്യാട്രിസിനെ കാണുന്നുമുണ്ട്. 

കല്യാണം കഴിഞ്ഞ സമയത്ത് എംബിബിഎസ് കഴിഞ്ഞില്ലേ, എംഡിക്ക് പോകുന്നില്ലേ എന്ന് പലരും ചോദിക്കുമ്പോള്‍, 'അവള്‍ എംബിബിഎസ് ഫൈനല്‍ ഇയര്‍ തോറ്റു' എന്നാണ് പറയാറ്. ആദ്യത്തെ തവണ പോകുന്നില്ല, പുള്ളിക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോള്‍ എനിക്കൊരു അടിയാണ് കിട്ടിയത്. അപ്പോള്‍പിന്നെ ഞാനൊന്നും മിണ്ടാറില്ല. ഞാന്‍ തോറ്റിറ്റുണ്ടോയെന്ന് നിങ്ങള്‍ക്ക് അന്വേഷിക്കാം. ഇനി എന്റെ ജോലി പോയാലും വീട്ടില്‍വലിയ പ്രശ്‌നമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. അത്യാവശ്യം ജീവിക്കാനുള്ളവക എന്റെ വീട്ടിലുണ്ട്.

എന്നെ അറസ്റ്റുചെയ്താല്‍ ഇവിടെ തിരഞ്ഞെടുപ്പ് പോലും നടക്കില്ല എന്ന് പുള്ളിക്കാരന്‍ പറയാറുണ്ട്. ഫണ്ട് വരില്ല എന്ന് പറയും. എനിക്കറിയില്ല അയാള്‍ക്ക് എവിടെ നിന്നാണ് ഫണ്ട് വരുന്നതെന്ന്. അതിന്റെ സത്യമെന്താണെന്ന് എനിക്കറിയില്ല. ഞാന്‍ ഇറങ്ങിയ ശേഷം ഒരു പെണ്ണിനെ വീട്ടില്‍ വിളിച്ചുകയറ്റിയ കേസുണ്ട്. അത് പിന്നീട് പറയാം. അത് കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോള്‍ ഇങ്ങേരുടെ അപ്പന്റെ സ്വത്തെല്ലാം വിറ്റു. അതില്‍ 10- 20 കോടി വന്നിട്ടുണ്ടെന്നാണ് കേട്ടത്. ആറുകോടിയിലേറെ വൈറ്റ് മണിയായും ബാക്കി ബ്ലാക് മണിയായുമാണ് വന്നതെന്നാണ് കേട്ടുകേള്‍വി. അതില്‍ ഒരു കോടി ഇങ്ങേരുടെ എല്ലാ കള്ളത്തരങ്ങള്‍ക്കും കൂട്ടുപിടിക്കുന്ന ഒരു ഡോക്ടറുടെ കയ്യിലും കുറച്ചുകാശ് ഇങ്ങേരുടെ ഒരു സുഹൃത്തിന്റെ ഗസ്റ്റ് ഹൗസിലും കൊണ്ടുവച്ചിട്ടുണ്ടെന്നും ഒരു കാറ് എടുത്തു എന്നുമാണ് കേട്ടുകേള്‍വി.

ഇയാളുടെ കാല് മസാജ് ചെയ്യാന്‍ വന്ന ഒരാളുടെ മുമ്പില്‍വെച്ച് പല കാര്യങ്ങള്‍ ചെയ്യാന്‍പറഞ്ഞിട്ട് ബലം പ്രയോഗിച്ചു. അന്നാണ് എന്റെ ആത്മഹത്യാശ്രമം നടന്നത്. അത് ആദ്യം ഇങ്ങേരുടെ അമ്മയോട് പറഞ്ഞു. അമ്മയോട് പറഞ്ഞപ്പോള്‍ ദേഷ്യത്തില്‍ ഫോണ്‍ എടുത്ത് മുഖത്തേക്ക് എറിഞ്ഞു. മുഖം വെട്ടിച്ചപ്പോള്‍ ഫോണ്‍ പിന്നിലെ ഷെല്‍ഫില്‍ കൊണ്ട് അതിന്റെ ചില്ല് പൊട്ടി കഷ്ണങ്ങള്‍ എന്റെ കണ്ണില്‍ കൊണ്ടു. ഇതൊക്കെ കേട്ട് ആ അമ്മ പറഞ്ഞത്, 'അവനൊരു സിനിമാ നടനല്ലേ' എന്ന്. എന്നിട്ടും നാണിമില്ലാതെ എന്റെ വീട്ടിലും വിളിച്ചു പറഞ്ഞു. 

ആര്‍ക്കെങ്കിലും ഷെയ്ക്ക് ഹാന്‍ഡ് കൊടുത്താല്‍ മുഖത്ത് അടി, അടി കിട്ടിയാല്‍ അഞ്ചാറ് സെക്കന്‍ഡ് ഗ്രേ കളറാണ് കണ്ണ് തുറന്നാല്‍ കാണാനാകുക. ഞാന്‍ കൂടെ ഉണ്ടായിരുന്ന സമയത്ത് കോളുകളും പല മെസേജുകളും കണ്ടിട്ട് ഞാന്‍ ചോദിച്ചിരുന്നു. 'ഞാന്‍ എന്റെ കുട്ടിയെപോലെ തന്നെ കാണുന്ന ഒരാളാണ്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ്' എന്നൊക്കെ മറുപടിയായി പറഞ്ഞു. സ്ത്രീകള്‍ക്കെല്ലാം വട്ടാണെന്ന് അയാള്‍ നേരത്തേ ചാപ്പകുത്തിയതാണ്. 'ഞാന്‍ എടുത്ത് വളര്‍ത്തിയ കുട്ടിയാണ് അതുകൊണ്ടാണ് റിപ്ലൈ ചെയ്യുന്നത്' എന്നും പറഞ്ഞു. കുട്ടിയെ എങ്ങനെയാണ് കാണുന്നത് എന്ന് ഇപ്പോള്‍ നമ്മള്‍ കണ്ടു.

ഭ്രാന്താണെന്നു പറഞ്ഞ് എന്നെ ഇറക്കിവിട്ടിരുന്നു. അപ്പോള്‍ ഞാന്‍ കുന്നംകുളത്ത് ആണ്. രാത്രി മൂന്ന് മണിക്ക് ഇയാളുടെ ഫോണ്‍ കോള്‍. 'ചോര ഛര്‍ദിച്ച് കിടക്കുകയാണ്, നീ വന്നില്ലെങ്കില്‍ ഞാന്‍ മരിക്കും, കാത്തിരിക്കും' എന്നൊക്കെ പറഞ്ഞു. പിന്നെയാണ് എനിക്ക് മനസ്സിലായത്, ഇയാള്‍ ആ സമയത്ത് എല്ലാ പെണ്ണുങ്ങളെയും വിളിച്ചു. എങ്ങാനും ചത്തുപോയാല്‍ തലയിലാകുമെന്നു കരുതി ഒരു പെണ്ണ് പോലും തിരിഞ്ഞു നോക്കിയില്ല, എന്നിട്ടും ഞാന്‍ പോയി അയാളെ ശുശ്രൂഷിച്ചു. ഒരു പണിക്കാരിയെയാണ് അയാള്‍ക്കു വേണ്ടിയിരുന്നത്. പണിക്കാരിയുടെ കൂലിയെങ്കിലും തരാമായിരുന്നു, ഭാര്യ ഫ്രീ കോസ്റ്റ് ആണല്ലോ, എന്തു തെണ്ടിത്തരവും ചെയ്യാം, നിയമപരമല്ലെന്നു പറഞ്ഞ് ഇറക്കിവിടാനും പറ്റും. എന്നിട്ട് ചില മാലാഖമാര്‍ സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി വരും.

പുതിയ ഭാര്യയെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. പല ആളുകളും തെറ്റിദ്ധരിക്കുന്നുണ്ട്. ഞാനുള്ള സമയത്ത് പുള്ളിക്കാരിയില്ല. ഞാന്‍ പോയിക്കഴിഞ്ഞ ശേഷം വേറൊരു പെണ്‍കുട്ടിയെ അവിടെ നിര്‍ത്തിയിരുന്നു. അവരുമായുള്ള ലീലാവിലാസങ്ങള്‍ അടുപ്പമുള്ള ചിലര്‍ അറിയിച്ചിരുന്നു. അതുകഴിഞ്ഞ് വേറെയൊരു പെണ്ണ് വന്നിരുന്നു. അവരൊക്കെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് വാശിപിടിച്ചപ്പോള്‍ ഇറക്കിവിട്ടുവെന്നും നിങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് നിങ്ങള്‍ അറിയണമെന്നും നിങ്ങള്‍ ഏത് നിലയിലാണ്, ഞാന്‍ ഏത് നിലയിലാണെന്ന് അറിയണമെന്നും അവരോട് പറഞ്ഞു എന്നാണ് കേള്‍ക്കുന്നത്. അത് കഴിഞ്ഞുവന്നയാളാണ് ഈ പുതിയ ലേഡി. ഞാന്‍ മരുന്ന് മാറിക്കൊടുത്തതൊക്കെ അവരെങ്ങനെ കണ്ടു എന്ന് എനിക്ക് മനസിലാവുന്നില്ല. മരുന്ന് തെറ്റിക്കൊടുത്ത കഥയൊക്കെ ഇയാള്‍ മുമ്പും പറയുന്നുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. 

അത് ഞാന്‍ ഇയാളുടെ അടുത്ത സുഹൃത്തായ ഒരു നടനോടും ചേച്ചിയോടും പറഞ്ഞു. 'സത്യാവസ്ഥ ഞങ്ങള്‍ക്ക് അറിയാം, ഇനിയൊരു പെണ്ണും അവന്റെ വീട്ടില്‍ കയറില്ല എലിസബത്ത് മാത്രമാണ് ഭാര്യ' എന്നൊക്കെ പറഞ്ഞുള്ള അവരുടെ മെസേജ് എന്റെ കയ്യിലുണ്ട്. പുള്ളിയുടെ വീട്ടില്‍ കയറുന്നതിന് മുമ്പ് എങ്ങനെ എന്നെ ഇറക്കിവിടണമെന്ന് പദ്ധതിയിട്ട ആളാണ് അയാള്‍. എന്തും വളച്ചൊടിക്കും. പുതിയ ഭാര്യ എന്നെക്കുറിച്ച് പറയുന്നത് കള്ളമാണ്. എന്നെ കാണാത്ത പെണ്ണ് എങ്ങനെ ഈ മരുന്നിന്റെ കാര്യം കണ്ടുപിടിച്ചു എന്നറിയില്ല. ഞാന്‍ പോയശേഷം രണ്ടു പെണ്‍കുട്ടികള്‍ അവിടെ വന്നുനിന്ന് പോയിട്ടുണ്ട്, അവരെ ചതിച്ച് വിട്ടിട്ടുമുണ്ട്. പുതിയ ഭാര്യയെ ഫോണിലൂടെയും വാട്സാപ്പ് മെസേജിലൂടേയും മാത്രമാണ് കണ്ടിട്ടുള്ളത്.

ഇതൊരു തമാശയല്ല, മരിച്ചുപോകുന്നതിനു മുമ്പുള്ള അവസാന മൊഴിയെടുക്കില്ലേ, അതാണ് ഈ വിഡിയോയിലൂടെ പറയുന്നതെന്ന് കരുതിയാല്‍ മതി. ബ്ലാക് മാജിക്കും ഗുണ്ടായിസവുമൊക്കെ ഉള്ളടത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റുമോ എന്നറിയില്ല.''-എലിസബത്തിന്റെ വാക്കുകള്‍.

ഈ നാട്ടില്‍ തോക്കും ഗുണ്ടകളും ആയി നടന്നാലും പണം ഉണ്ടെങ്കില്‍ നിയമം അവരെ ഒന്നും ചെയ്യില്ല എന്ന് തനിക്ക് ബോധ്യം ആയെന്നും ഇതൊക്കെ പറഞ്ഞതിന്റെ പേരില്‍ അദ്ദേഹം തനിക്ക് എതിരെ കേസ് കൊടുക്കട്ടെ എന്നും എലിസബത്ത് പറയുന്നു. എനിക്ക് എത്രമാത്രം ഇഷ്ടായിരുന്നു എന്ന് അറിയോ! നിങ്ങള്‍ ഇനി എന്നെ കൊന്നാലും സാരമില്ല, ഞാന്‍ അത്രത്തോളം എത്തിക്കഴിഞ്ഞു. അത്രത്തോളം നാണം കെട്ട അവസ്ഥയില്‍ ആണ് താന്‍ ഉള്ളതെന്നും ഡിപ്രെഷനും നാണക്കേടും സ്‌ട്രെസും കാരണം എന്ത് വന്നാലും താന്‍ അതിനെ നേരിടാന്‍ തയ്യാര്‍ ആണെന്നും എലിസബത്ത് പറയുന്നു. 

മാത്രമല്ല ജീവിതത്തില്‍ ജയിലില്‍ കിടക്കാന്‍ ഭയമില്ലെന്നും ആ വീട്ടില്‍ നിന്നും അനുഭവിച്ചത് ജയിലിനേക്കാള്‍ മോശമായ അവസ്ഥ ആണെന്നും എലിസബത്ത് പറഞ്ഞത്. ഗതികെട്ടു പറഞ്ഞു പോയതാണ്. ഇതുകൊണ്ടാണ് ഞാന്‍ ഇത്രകാലം മിണ്ടാതെയിരുന്നത്. നല്ല ഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ എങ്ങനെ പ്രതികരിക്കും എന്ന് കൃത്യമായി അറിയാം. ഒന്നു പറഞ്ഞു രണ്ടാമത്തേതിന് തോക്കു ചൂണ്ടുന്ന ഗുണ്ടകളെ ഇറക്കുന്ന ആളാണ്. ഒരിക്കല്‍ വീട്ടില്‍ തന്നെ പൂട്ടി ഇട്ടു ഭക്ഷണം തരാതെ കിടത്തി. ഭക്ഷണം കഴിക്കാന്‍ ഇല്ലാതെ ടാപ്പിലെ വെള്ളം കുടിച്ചാണ് ഞാന്‍ ജീവന്‍ നിലനിര്‍ത്തിയത്. ഒക്കെയും ജീവിതം രക്ഷപെടുമല്ലോ, ജീവിതം അല്ലെ എന്നൊക്കെ ഓര്‍ത്തു ക്ഷമിച്ചു. 

ഞങ്ങളുടെ ജീവിതമാണ് എന്ന് കരുതി പേരന്റ്സിന്റെ വാക്കുകള്‍ പോലും ഞാന്‍ കേട്ടില്ല. ജീവിതത്തില്‍ ഒരിക്കലും പിരിയാതെ ഇരിക്കാന്‍ എന്റെ എംഡി പഠനം പോലും വേണ്ടാന്ന് വച്ച ആളാണ് ഞാന്‍ എന്നും എലിസബത്ത് പറയുന്നു. അസുഖം മറച്ച് വെച്ച് കല്യാണം കഴിഞ്ഞ് ഓരോ രണ്ട് മാസം കൂടുമ്ബോഴും ഹോസ്പിറ്റലില്‍ ആയിരുന്നു. ഹണിമൂണിന് ഹോസ്പിറ്റലിലേയ്ക്കാണ് പോയത്. ആശുപത്രിയില്‍ ചോര ഛര്‍ദ്ദിച്ചു. ഐസിയുവിലായി. ഇവള്‍ ഒപ്പമുണ്ടെങ്കില്‍ എനിക്കൊന്നും പറ്റില്ല, ഐസിയുവില്‍ കയറ്റണമെന്ന് അപ്പോള്‍ പറയുമായിരുന്നു. ഞാനും അങ്ങനെ വിചാരിച്ചു. എന്നാല്‍ ഇപ്പോള്‍ എല്ലാം ഞാന്‍ കാരണമാണെന്ന് പറയുന്നു. 

ഒന്നിലും ഇടപെടേണ്ടെന്ന് കരുതി മാറി നിന്നതായിരുന്നു ഞാന്‍. വിവാഹം നടന്നത് തന്നെ പോലീസിന്റെ സാന്നിധ്യത്തിലാണ്. അയാളും അയാളുടെ അമ്മയും, ജാതകപ്രകാരം നാല്‍പ്പത്തിയൊന്ന് വയസ് കഴിഞ്ഞാല്‍ മാത്രമെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളുവെന്ന് പറഞ്ഞു. മെന്റലിയും ഫിസിക്കലിയും അയാള്‍ എന്നെ ഒരുപാട് ഉപദ്രവിച്ചുവെന്നുമാണ് എലിസബത്ത് പറഞ്ഞിരുന്നത്. 

ഞങ്ങള്‍ കണ്ടുമുട്ടിയത് ഫേസ്ബുക്കിലൂടെയാണ്. എന്നോട് ഒപ്പം ആയിരിക്കുമ്ബോള്‍ തന്നെ മറ്റുള്ള സ്ത്രീകളുമായി അയാള്‍ സംസാരിച്ചതിന്റെയും മെസേജ് അയച്ചതിന്റെയും തെളിവുകള്‍ എന്റെ പക്കലുണ്ട്. ഇയാള്‍ എങ്ങനെ വീണ്ടും വിവാഹം കഴിച്ചുവെന്ന് എനിക്ക് അറിയില്ല. എന്നെ അയാള്‍ താലി മാല അണിയിച്ചിരുന്നു. മാത്രമല്ല വിവാഹത്തിന് എല്ലാവരേയും ക്ഷണിച്ച് വരുത്തുകയും ചെയ്തിരുന്നു. ഞാനും എന്റെ കുടുംബവും അയാളുടെ ഗുണ്ടകളേയും ഭീഷണികളേയും പേടിച്ചാണ് കഴിയുന്നത്. ഇനിയും ഇത് തുടര്‍ന്നാല്‍ വഞ്ചിച്ചതിനും ഉപദ്രവിച്ചതിനും ഭീഷണിപ്പെടുത്തിയതിനും മറ്റുള്ള കാര്യങ്ങള്‍ക്കും ഇയാള്‍ക്കെതിരെ ഞാന്‍ കേസ് ഫയല്‍ ചെയ്യും എന്നായിരുന്നു എലിസബത്ത് നേരത്തെ കുറിച്ചത്.

Read more topics: # എലിസബത്ത് 
elizabeth udayans accusation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES