Latest News

റേപ്പ്, തട്ടിപ്പ്, ഗ്രൂപ്പ് സെക്‌സ്, ഡൊമെസ്റ്റിക് വയലന്‍സ്, ചാരിറ്റി തട്ടിപ്പ്; ആരോപണങ്ങളുടെ പിന്നില്‍ ഒരാളല്ല; ഗ്രൂപ്പ് ഹെഡ് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം;  ആരും അറിയാത്ത ഞെട്ടിപ്പോകുന്ന സത്യങ്ങളുണ്ട്; കസ്തൂരി ആരെന്ന് അറിയില്ല; എലിസബത്തിന് മറുപടിയുമായി ബാല 

Malayalilife
റേപ്പ്, തട്ടിപ്പ്, ഗ്രൂപ്പ് സെക്‌സ്, ഡൊമെസ്റ്റിക് വയലന്‍സ്, ചാരിറ്റി തട്ടിപ്പ്; ആരോപണങ്ങളുടെ പിന്നില്‍ ഒരാളല്ല; ഗ്രൂപ്പ് ഹെഡ് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം;  ആരും അറിയാത്ത ഞെട്ടിപ്പോകുന്ന സത്യങ്ങളുണ്ട്; കസ്തൂരി ആരെന്ന് അറിയില്ല; എലിസബത്തിന് മറുപടിയുമായി ബാല 

നടന്‍ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ പങ്കാളി എലിസബത്ത് ഉദയന്‍ രംഗത്ത് വരാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. തന്റെ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍ക്ക് മറുപടിയുമാണ് എലിസബത്ത് ആരോപണങ്ങള്‍ ഉന്നയിച്ചത്.

ഇപ്പോളിതാ എലിസബത്ത് ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് നടന്‍ ബാല രംഗത്തെത്തി. മുന്‍കൂട്ടി തയാറാക്കിയ പ്രകാരമുള്ള കൂട്ടായ ആക്രമണമാണ് തനിക്കെതിരെ ഉന്നയിക്കപ്പെട്ടെന്നും ഇത് വ്യക്തിഹത്യയാണെന്നും ബാല പറയുന്നു. തന്റെ കയ്യില്‍ ഞെട്ടിപ്പോകുന്ന സത്യങ്ങളുണ്ടെന്നും നല്ല മനസുകൊണ്ട് പുറത്തുപറയാത്തതാണെന്നും താരം വെളിപ്പെടുത്തുന്നു. എലിസബത്തിന്റെ യൂട്യൂബ് ചാനലില്‍ നെഗറ്റിവ് കമന്റ് ചെയ്യുന്ന കസ്തൂരിയെ തനിക്കോ കോകിലയ്‌ക്കോ അറിയില്ലെന്നും ബാല കൂട്ടിച്ചേര്‍ത്തു.

''വിഡിയോയില്‍ തല്‍ക്കാലം വരേണ്ടെന്നു വിചാരിച്ചിരുന്നതാണ്. നമ്മള്‍ നിശബ്ദരായി ഇരിക്കുമ്പോള്‍ കള്ളത്തരങ്ങള്‍ കൂടും. എനിക്ക് തെളിയിക്കേണ്ടത് കോടതിയിലാണ്. റേപ്പ് ചെയ്തു, തട്ടിപ്പു നടത്തി, വേലക്കാരെ വച്ച് ഗ്രൂപ്പ് സെക്‌സ് ചെയ്തു, ഡൊമെസ്റ്റിക് വയലന്‍സ്, ചാരിറ്റി തട്ടിപ്പ്. ഇത് മുന്‍കൂട്ടി തയാറാക്കിയ ആക്രമണമാണ്. നിയമം പാലിക്കണം, 

ഇത് ഒരാളല്ല ചെയ്യുന്നത് നാലഞ്ചുപേരാണ് ചെയ്യുന്നത്. അതിന്റെ തലൈവി, അല്ലാ ഗ്രൂപ്പ് ഹെഡ് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാവരെയും ചേര്‍ത്തുവച്ച് കൃത്യമായ പദ്ധതിയോടെയാണ് ആക്രമണം. ആദ്യം നിയമപരമായി എന്റെ വായ അടച്ചു. അതോടെ അവര്‍ക്ക് എന്തും പറയാം. ബാല എന്നെ റേപ്പ് ചെയ്തു. കാമകൊടൂരന്‍, ചാരിറ്റിയെല്ലാം പച്ചക്കള്ളം, മുഖത്തടിച്ചു. എന്തും പറയാം. പക്ഷേ കോടതി ഉത്തരവ് വരുന്നതുവരെ എനിക്കൊന്നും പറയാന്‍ പറ്റില്ല.

ഇത്രയും കാലം സ്‌നേഹിച്ചു പരിചയമുളള എന്നെ കുറ്റക്കാരനാക്കി, അഞ്ചുദിവസമായി ഞാന്‍ നിങ്ങളുടെ മുമ്പില്‍ പ്രതിയായി നില്‍ക്കുകയാണ്. ഇനി ഞാന്‍ വിഡിയോ ഇടുന്നില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ എന്നെകൊണ്ടുവരരുത്. ആരും അറിയാത്ത സത്യങ്ങളുണ്ട്. ഞെട്ടിപ്പോകുന്ന സത്യങ്ങളുണ്ട്. എന്റെ ഒരു നല്ല മനസുകൊണ്ട് പുറത്തുപറയാത്തതാണ്. ഒന്നു ചെവി തുറന്നു കേള്‍ക്കുക, ഇതെന്റെ ഫാന്‍സിനു വേണ്ടിയാണ് പറയുന്നത്. ഒരു കേസും വേണ്ടെന്നു വിചാരിച്ച് മുന്നോട്ടു പോകുന്ന ആളാണ്.

ഞാനും കോകിലയും മനസമാധാനത്തിലാണ് ജീവിക്കുന്നത്. സ്വര്‍ഗത്തിലാണി രിക്കുന്നത്. പക്ഷേ മറ്റുള്ളവര്‍ക്ക് ഞാന്‍ കേസ് കൊടുക്കണം. വഴക്കിടണം എന്നാണ് ആഗ്രഹിക്കുന്നത്. എനിക്കും കുട്ടി വേണം. ഞാനും ജീവിതത്തില്‍ കുറേ മിസ് ചെയ്തിട്ടുണ്ട്. എന്റെ യുവത്വം വിട്ടുപോയി. 42 വയസ്സായി. ഇപ്പോഴാണ് ജീവിക്കാന്‍ തുടങ്ങിയത്. ഇത് കൂട്ടായ ആക്രമണമാണ്. തെളിവുകള്‍ പുറത്തുവരും.

ഭര്‍ത്താവെന്ന് അവകാശപ്പെടുന്നവര്‍ ഒപ്പിടാനാണോ ലിവര്‍ തരാനാണോ വരേണ്ടത്. ജേക്കബ് എന്തിന് ലിവര്‍ തരണം. അപ്പോള്‍ അവിടെ എന്താണ് സംഭവിച്ചത്. എന്തോ സംഭവിച്ചിട്ടുണ്ട്, ഒരുകാര്യം കൂടി പറഞ്ഞാല്‍ എല്ലാം തല തിരിഞ്ഞുപോകും. എന്റെ നല്ല മനസ്സുകൊണ്ട് പുറത്തു പറയുന്നില്ല, കോടതിയെ ഞാന്‍ ബഹുമാനിക്കുന്നു. ഒരുപാട് ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം എന്റെ കയ്യില്‍ ഉണ്ട്, പക്ഷേ പറയാന്‍ പറ്റില്ലല്ലോ. ഈ നാളുകളില്‍ ഞാന്‍ റേപ്പിസ്റ്റായി, ഇനി തീവ്രവാദി കൂടി ആക്കുന്നത് എപ്പോഴാണാവോ?

സത്യം വേറെയാണ്. എന്നെ തെളിയിക്കാനല്ല പറയുന്നത്, എനിക്ക് നഷ്ടപ്പെടാന്‍ നിങ്ങളുടെ സ്നേഹം മാത്രമേയുള്ളൂ. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശരി. അല്ലാതെ വെറുതെ ഇങ്ങനെ പറയുന്നത് ശരിയല്ല. ഉദ്ദേശ്യം മനസിലായി, ഞങ്ങള്‍ നല്ലരീതിയില്‍ ജീവിക്കാന്‍ പാടില്ല. വെറുതെ ഇരിക്കുന്ന ജേക്കബിനെ പോലും ഇതില്‍ വലിച്ചിഴച്ചു. അപ്പോള്‍ എവിടെയായിരുന്നു അവര്‍, പറഞ്ഞാല്‍ കയ്യില്‍ നിന്നുപോകും. വേറൊരാളുണ്ട്, അവര്‍ പുറത്തുവരാന്‍ പോകുന്നു, ചെയ്ത ദ്രോഹങ്ങള്‍ പുറത്തുവരും. 

ഒരുകാര്യം കൂടി പറയട്ടെ, ദൈവത്തെ വച്ചു ഞാന്‍ പറയുന്നു, ആ കസ്തൂരി ആരെന്ന് എനിക്കോ കോകിലയ്‌ക്കോ അറിയില്ല. ഈ ഫൈറ്റില്‍ ഞങ്ങളില്ല, ഇവിടെ സ്വസ്ഥമായി ജീവിക്കുകയാണ്. എന്തിനാണ് ഒരാളെ കുറിച്ച് ഇങ്ങനെ പറയുന്നത്. റേപ്പ് ചെയ്‌തെന്നൊക്കെ പറയുന്നു, ഞങ്ങള്‍ക്കൊരു കുടുംബമില്ലേ. നിങ്ങള്‍ പറഞ്ഞത് കള്ളമാണെന്ന് ഞാന്‍ തെളിയിക്കും. എല്ലാം തെളിയിക്കും. അത് വേറെ. ഇത് വ്യക്തിഹത്യയാണ്. ഞാന്‍ ജീവിക്കും, പക്ഷേ നിങ്ങളുടെ ജീവിതം നോക്കിക്കൊള്ളൂ. എന്റെ കയ്യില്‍ തെളിവുകളുണ്ട്.'' -ബാലയുടെ വാക്കുകള്‍.

bala about exwife elizabeth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES