മലയാളി പ്രേക്ഷകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്ത പരിപാടിയാണ് ഫഌവഴ്സ് ചാനലിലെ ടോപ് സിംഗര്‍. എം ജി ശ്രീകുമാര്‍, ഗായിക സിത്താര, ഗായിക അനുരാധ, എന്നിവരാണ് ഷോയില്‍ വിധികര്‍ത്താക്കളായി എത്തുന്നത്. ഒപ്പം സിനിമാസീരയല് രംഗത്തെ പ്രശസ്തരും അതിഥികളായി എത്താറുണ്ട്. ടോപ്സിംഗര്‍ വേദിയിലെ കിലുക്കാം പെട്ടി എന്ന പേരില്‍ അറിയപ്പെടുന്ന താരമാണ് ദിയകുട്ടി. ദിയക്കുട്ടിയുടെ പാട്ടുകേള്‍ക്കാനും വിശേഷങ്ങള്‍ അറിയാനുമൊക്കെ പ്രേക്ഷകര്‍ക്ക് വളരെയേറെ ഇഷ്ടമാണ്. മനോഹരമായി പാടുകയും ഒപ്പം കിലുക്കാപെട്ടി പോലെ എല്ലാത്തിനും ഉത്തരം പറയുകയും രസകരമായി സംസാരിക്കയുമൊക്കെ ചെയ്യുന്ന ദിയയോട് വിധികര്‍ത്താക്കള്‍ക്കും പ്രേക്ഷകര്‍ക്കും വലിയ ഇഷ്ടമാണ്.
പൂച്ചകളെ ഒരുപാട് ഇഷ്ടമുള്ള ഈ കുഞ്ഞുമോളുടെ വെജിറ്റേറിയന്‍ പൂച്ചയുടെ കഥയും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഒരിക്കല്‍ 'മഞ്ഞകുഞ്ഞിക്കാലുള്ള ചക്കിപ്പൂച്ചയ്ക്ക്' എന്ന പാട്ടുമായി വേദി കീഴടക്കിയ ദിയക്കുട്ടി തന്നെയാണ് തന്റെ വീട്ടിലെ പൂച്ചയുടെ കഥകള്‍ പറഞ്ഞത്. ചില പൂച്ചകള്‍ വെജിറ്റേറിയന്‍ ആണെന്നും ചിലത് നോണ്‍ വെജ് ആണെന്നും പറഞ്ഞപ്പോള്‍ വേദിയില്‍ ചിരിനിറഞ്ഞു. ദോശയും, പപ്പടവും പഴവും കൂട്ടി ചോറുമൊക്കെ കഴിക്കുന്ന വെജിറ്റേറിയന്‍ പൂച്ചകളാണ് തന്റെ വീട്ടില്‍ ഉള്ളതെന്ന് കൂടി ദിയ കൂട്ടിച്ചേര്‍ത്തപ്പോള്‍ ടോപ് സിംഗര്‍ വേദി ചിരി കൊണ്ട് നിറയുകയായിരുന്നു..ഇപ്പോഴിതാ ദോശ തിന്നുന്ന പൂച്ചയ്ക്കൊപ്പമുള്ള ദിയകുട്ടിയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
ഓഡീഷനിലെ നിരവധി കടമ്പകള്‍ കടന്നെത്തിയ 5 മുതല്‍ 14 വയസുവരെ പ്രായമുള്ള 23 കുട്ടിപ്രതിഭകളാണ് ഈ ഷോയില്‍ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30 ന് ഫഌവഴ്സ് ടിവിയില്‍ കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന സംഗീതവിരുന്നിനൊപ്പം കുട്ടിഗായകരുടെ കുസൃതിയും പ്രേക്ഷകര്‍ ഏറെ ആസ്വദിക്കുന്നുണ്ട്.