കുറച്ചു കാലം കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമായിരുന്നു പ്രിയാരാമന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി ഇവരുടെ നായികയായി തിളങ്ങിയ താരം. ഐവി ശശി സംവിധാനം ചെയ്ത അര്‍ഥന എന്ന ചിത്രത്തിലൂടെയാണ് ഈ മലയാളത്തിലേക്കെത്തിയത്. നടന്‍ രഞ്ജിത്തുമായുളള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും പിന്മാറിയ താരം പിന്നീട് ബിസിനസ്സ് രംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഒരുമിച്ചു പോകാനാകില്ലെന്ന് വ്യക്തമായതോടെ ഇരുവരും വേര്‍പിരിഞ്ഞു.
എന്നാല്‍ മിനിസ്‌ക്രീനിലൂടെ അഭിനയരംഗത്തേക്ക് പ്രിയാരാമന്‍ തിരിച്ചു വരവ് നടത്തി. തമിഴിലാണ് പ്രിയ ആദ്യമായി സീരിയല്‍ ചെയ്തത് തുടര്‍ന്ന് മലയാള സീരിയലിലേക്കും താരം എത്തി. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന അരയന്നങ്ങളുടെ വീട് എന്ന സീരിയലിലാണ് പ്രിയരാമന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. സീരിയലില്‍ മൂന്നു ആണ്‍മക്കളുടെ അമ്മയായ കേന്ദ്ര കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കുന്നത്. ആരംഭിച്ച് ദിവസങ്ങള്‍ ആയെങ്കിലും വളരെ മികച്ച അഭിപ്രായമാണ് സീരിയലിനെക്കുറിച്ച് ഉളളത്.
കുഞ്ഞു ഗായികമാരെയും ഗായകന്മാരെയും കണ്ടെത്താനായുളള ഷോ ആയ ടോപ് സിംഗറിലാണ് കഴിഞ്ഞ ദിവസംതാരം അതിഥിയായി എത്തയത് ഇടവേള അവസാനിപ്പിച്ച വീണ്ടും സ്‌ക്രീനിലേക്കെത്തിയ തന്നെ സ്വീകരിച്ചതിന് പ്രിയ നന്ദി പറഞ്ഞു. റോസ് നിറത്തിലുളള സാരിയണിഞ്ഞ് മനോഹരിയായിട്ടാണ് താരം എത്തിയത്. കാശ്മീരത്തിലെ മാനസി വര്‍മ്മയെയും ആറാം തമ്പുരാനിലെ നയന്‍താരയെയും വീണ്ടും വേദിയില്‍ കാണുന്ന പ്രതീതിയായിരുന്നു പ്രേക്ഷകര്‍ക്ക്.
കുഞ്ഞുതാരങ്ങളുടെ പാട്ടുകള്‍ ആസ്വദിച്ചതിനു പുറമേ പഴയ പല ഓര്‍മ്മകളും പ്രിയ പങ്കുവച്ചു. പ്രിയയുടെ നിരവധി ചിത്രങ്ങളില്‍ പാടിയിട്ടുളള എം ജി ശ്രീകുമാറിനൊപ്പം, എം. ജയചന്ദ്രന്‍, മൃദുല വാര്യര്‍ തുടങ്ങിയവരാണ് ഷോയിലെ വിധികര്‍ത്താക്കള്‍. തന്റെ സിനിമയിലെ അനുഭവങ്ങളെക്കുറിച്ചുമൊക്കെ പ്രിയ ഷോയില്‍ പറഞ്ഞു. പ്രിയ അഭിനയിച്ച കാശ്മീരത്തിലെ ഗാനവുമായാണ് മത്സരാര്‍ത്ഥിയായ വൈഷ്ണവി എത്തിയത്. പോരൂ നീ വാരിളം ചന്ദ്രലേഖേ എന്ന ഗാനം ആലപിച്ചതോടെയാണ് താരത്തിന്റെ മനസ്സിലേക്ക് പഴയകാല ഓര്‍മ്മകള്‍ എത്തിയത്. മധുപാലിനൊപ്പമായിരുന്നു ആ ഗാനത്തില്‍ അഭിനയിച്ചത്. വില്ലനായാണ് മധുപാലെത്തിയത്. കിടുകിടാ വിറയ്ക്കുന്ന തണുപ്പിനിടയിലായിരുന്നു പാട്ട് ചിത്രീകരിച്ചത്. സ്വറ്റര്‍ പോലും ഉപയോഗിക്കാന്‍ സമ്മതിച്ചിരുന്നില്ലെന്നും താരം പറയുന്നു. പാട്ടിനൊപ്പം പ്രിയയും നൃത്തം വെച്ചിരുന്നു.
ഗാനത്തിനിടയിലെ ഹിന്ദി ഭാഗം പാടിയതിനെക്കുറിച്ചുള്ള അനുഭവമായിരുന്നു എംജി ശ്രീകുമാറിന് പറയാനുണ്ടായിരുന്നത്. എം ജി ശ്രീകുമാര്‍ ഗാനത്തിന്റെ വരികള്‍ ആലപിക്കുകയും ചെയ്്തു.വില്ലനായ മധുപാലിന്റെ പ്രണയരംഗങ്ങളായിരുന്നു ഗാനത്തില്‍. മധുപാല്‍ എങ്ങനെയെന്ന കുസൃതി ചോദ്യവും അദ്ദേഹം ചോദിച്ചിരുന്നു. ടോപ് സിംഗറിന്‍രെ സ്വന്തം താരമായ ദിയക്കുട്ടിയുടെ മിന്നാമിന്നി പാട്ട് കേള്‍ക്കാനും പ്രിയയുണ്ടായിരുന്നു. ദിയ അഭിനന്ദിച്ച് സമ്മാനം നല്‍കിയതിന് ശേഷമാണ് പ്രിയ രാമന്‍ മടങ്ങിയത്.