എനക്ക് എപ്പോ ഓക്കെ സൊല്ലുവേന്‍...'; കീര്‍ത്തി സുരേഷിന്റെ മുത്തശ്ശിക്കൊപ്പം ശ്രീനിഷിന്റെ ടിക് ടോക്ക വൈറല്‍ 

Malayalilife
topbanner
എനക്ക് എപ്പോ ഓക്കെ സൊല്ലുവേന്‍...'; കീര്‍ത്തി സുരേഷിന്റെ മുത്തശ്ശിക്കൊപ്പം ശ്രീനിഷിന്റെ ടിക് ടോക്ക വൈറല്‍ 

ഹിന്ദിയില്‍ ആരംഭിച്ച് ഒരുപാട് എപ്പിസോഡുകള്‍ പിന്നിട്ട ശേഷമാണ് ബിഗ്ബോസ് മലയാളത്തില്‍ എത്തുന്നത്. മലയാളി ഹൗസ് എന്ന പരിപാടി പോലെയാകും ഇതെന്നു കരുതി പ്രേക്ഷകര്‍ ആദ്യം ബിഗ്ബോസ് അവഗണിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഓരോ എപ്പിസോഡു കഴിയുമ്പോഴും മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഷോ പ്രേക്ഷക പ്രീതി ആര്‍ജ്ജിക്കുകയായിരുന്നു. ബിഗ്‌ബോസ് ആരാധകരുടെ പ്രിയതാരമാണ് ശ്രീനിഷ്. പ്രണയം അമ്മുവിന്റെ അമ്മ തുടങ്ങിയ സീരിയലുകളിലൂടെ സുപരിചിതനായ താരം ബിഗ്‌ബോസില്‍ എത്തിയതോടെയാണ് കൂടുതല്‍ സുപരിചിതനാകുന്നത്.  ബിഗ്‌ബോസിലെത്തിയ ശേഷം പേളിയുമായി ശ്രീനിഷ് പ്രണയത്തിലാകുകും ചെയ്തിരുന്നു. 

സോഷ്യല്‍ മീഡിയയിലും ബിഗ്ബോസ് വലിയ തരംഗമാണ് ഉണ്ടാക്കിയത്. ബിഗ്ബോസിലെ ഇണക്കുരുവികളായിരുന്ന പേളിയും ശ്രീനിഷിന്റെയും പ്രണയം ഷോ ശ്രദ്ധ നേടുന്നതില്‍ വലിയ ശ്രദ്ധ വഹിച്ചിരുന്നു. ബിഗ്‌ബോസ് അവസാനിച്ച ശേഷവും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോള്‍ കീര്‍ത്തി സുരേഷിന്റെ മുത്തശ്ശി സരോജാമ്മയുമായുളള ശ്രീനിഷിന്റെ ടിക്ടോക് വീഡിയോ ആണ് വൈറലാകുന്നത്. കീര്‍ത്തി സുരേഷ് നായികയായ ചിത്രത്തിലെ ഒരു റൊമാന്റിക് സീനാണ് ടിക്ടോക്. പേളി ഇതൊക്കെ ചുമ്മയാണേ എന്ന ടാഗോടെ ശ്രീനിഷ് ആണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് പേളിയുടെ ഡാഡിയുടെ ഡാന്‍സും വൈറലായിരുന്നു. പിന്നാലെയാണ് ശ്രീനിയുടെ ടിക് ടോക് എത്തിയിരിക്കുന്നത്.പേളിയുടേയും ശ്രീനിഷിന്റേയും ടിക് ടോക്് വീഡിയോകളും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. 


 

Read more topics: # Tik tok,# keerthy suresh,# srinish,# Saroja
Tik tok of Srinish with Saroja Grandma of Tamil actress Keerthy Suresh

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES