മലയാളത്തില്‍ അരങ്ങേറി ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ വെന്നികൊടി പാറിക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ്. ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് കീര്‍ത്തി. തമിഴിലും തെലുങ്കിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നടിയെ തേടി ദേശീയ അവാര്‍ഡുമെത്തി. മലയാളത്തിലും തമിഴിലും നിറഞ്ഞുനിന്ന നടി മേനകയുടെയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീര്‍ത്തി. താരത്തിന്റെതായി പുറത്ത് വരുന്ന ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ കീര്‍ത്തി സുരേഷ് പങ്കുവച്ച് രസകരമായ ഒരു വീഡിയോ ആണ് വൈറലാകുന്നത്.
സംവിധായകനെ കാലന്‍ കുട കൊണ്ട് തല്ലാന്‍ ഓടിക്കുന്ന കീര്‍ത്തി സുരേഷിന്റെ വിഡിയോ ആണ് അത്.. ഇതൊരു 'പ്രതികാര നടപടി'യാണെന്നാണ് കീര്‍ത്തി പറയുന്നത്. 'ഒരാളെ വീഴ്ത്തി, ഇനി ഒരുത്തന്‍ കൂടി ഉണ്ട്. നിഥിന്‍ ഇനി എന്റെ പ്രതികാരം നിന്നോടാണ്.' വിഡിയോയ്ക്ക് അടിക്കുറിപ്പായി കീര്‍ത്തി കുറിച്ചു.
ഇനി പ്രതികാരത്തിനു പിന്നിലെ കഥയും കീര്‍ത്തി പറഞ്ഞിട്ടുണ്ട്. സംഭവം ഇങ്ങനെയാണ്.
കീര്‍ത്തിയും നിഥിനും പ്രധാനവേഷങ്ങളിലെത്തുന്ന രംഗ് ദേ സിനിമയുടെ ചിത്രീകരണം ദുബായില്‍ പുരോഗമിക്കുകയാണ്. വെങ്കി അത്‌ലുരിയാണ് സംവിധാനം. കഴിഞ്ഞ ദിവസം സെറ്റില്‍ കിട്ടിയ ഒഴിവുസമയത്തില്‍ ക്ഷീണിതയായി ഉറങ്ങുന്ന കീര്‍ത്തിയുടെ ഫോട്ടോ, നിഥിനും വെങ്കിയും കൂടി എടുക്കുകയുണ്ടായി.
എല്ലാവരും കഷ്ടപ്പെട്ട് പണിയെടുക്കുമ്പോള്‍ സുഖമായി വിശ്രമിക്കുന്ന കീര്‍ത്തി' എന്ന അടിക്കുറിപ്പോടെ ഇവര്‍ ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ഇതിനു പ്രതികാരമെന്നോളമാണ് കുടയുമായി എത്തി സംവിധായകന്‍ വെങ്കിയെ തല്ലാന്‍ ഒരുങ്ങിയത്. രസകരമായ വിഡിയോ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.
ക്യാമറയ്ക്കു പുറകിലും ജീവിതം ആഘോഷമാക്കുന്ന താരമാണ് കീര്‍ത്തി. ചിത്രീകരണത്തിന്റെ ഇടവേളകളില്‍ മറ്റുള്ളവരുമായി തമാശകള്‍ പങ്കിട്ടും സൗഹൃദം ആസ്വദിച്ചും അവിടെയുള്ളവരെ മുഴുവന്‍ താരം കയ്യിലെടുക്കും. സഹതാരങ്ങളോടൊപ്പമുളള ചിത്രങ്ങളും കീര്‍ത്തി പങ്കുവയ്ക്കാറുണ്ട്. ഗുഡ് ലക്ക് സഖി, മഹേഷ് ബാബുവിന്റെ പ്രോജക്ട് എന്നിവയാണ് കീര്‍ത്തിയുടെ പുതിയ തെലുങ്ക് ചിത്രങ്ങള്‍.