Latest News

അന്‍സിബ ഹസനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് കോടതി; ഉത്തരവില്‍ സന്തോഷമെന്നും സാധാരണ പൗരന് പോലീസ് സ്റ്റേഷനില്‍ പോയാല്‍ നീതി കിട്ടില്ല എന്നത് കഷ്ടം എന്നും പ്രതികരിച്ച് അന്‍സിബ

Malayalilife
 അന്‍സിബ ഹസനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് കോടതി; ഉത്തരവില്‍ സന്തോഷമെന്നും സാധാരണ പൗരന് പോലീസ് സ്റ്റേഷനില്‍ പോയാല്‍ നീതി കിട്ടില്ല എന്നത് കഷ്ടം എന്നും പ്രതികരിച്ച് അന്‍സിബ

നടി അന്‍സിബ ഹസനെ അപമാനിച്ചുവെന്ന പരാതിയില്‍ നടി ലക്ഷ്മി പ്രിയയ്ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് അന്‍സിബയുടെ ഹര്‍ജി പരിഗണിച്ചത്. അന്‍സിബയുടെ പരാതി വീണ്ടും കേള്‍ക്കാനും കേസെടുക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാനും ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിയെ നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് ഉത്തരവ്.

എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. അശ്ലീല പരാമര്‍ശങ്ങള്‍ ചേര്‍ത്ത് തനിക്കെതിരെ ലക്ഷ്മി പ്രിയ വ്യക്തിയധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും ചൂണ്ടിക്കാട്ടി നേരത്തെ അന്‍സിബ പൊലീസിനെ സമീപിച്ചിരുന്നു. 

കേസെടുക്കാതിരുന്നതോടെ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് നീങ്ങി. എന്നാല്‍, സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പരാതി വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി കീഴ്‌ക്കോടതിക്ക് നിര്‍ദേശം നല്‍കിയത്.

മൂന്ന് പരാതികള്‍ മൂന്ന് സ്റ്റേഷനുകളില്‍ കൊടുത്തിട്ടും കേസ് എടുക്കാന്‍ പോലീസ് തയാറായില്ലെന്നും, കോടതി ഉത്തരവില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അന്‍സിബ പറയുന്നു. സാധാരണ പൗരന് പോലീസ് സ്റ്റേഷനില്‍ പോയാല്‍ നീതി കിട്ടില്ല എന്നത് കഷ്ടമാണെന്നും, ഉന്നതരായ രാഷ്ട്രീയക്കാര്‍ക്കെതിരെ ഒരു വാക്ക് പറഞ്ഞാല്‍ എഫ് ഐ ആറും ഇടുന്നുവെന്നും അഭ്യന്തര മന്ത്രിയെ പോലും പോലീസ് പറ്റിച്ചുവെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയിലെ താര സംഘടനയായ അമ്മയക്ക് അകത്ത തകര്‍ക്കങ്ങള്‍ക്കിടെയാണ് അന്‍സിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്നങ്ങളും ചര്‍ച്ചയാകുന്നത്. പിന്നാലെ ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖം വിവാദമായി മാറുകയായിരുന്നു. ലക്ഷ്മിപ്രിയയും അന്‍സിബയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്നെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചുവെന്നും അന്‍സിബ ആരോപിച്ചിരുന്നു.

anshiba complaint police case against lakshmi priya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES