എവര്‍ഗ്രീന്‍ സ്റ്റാര്‍ റഹ്മാന്‍ നായകനാവുന്ന തെലുങ്ക് സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രം ' ഹഠാ ' ( HATAH ) യുടെ ടീസര്‍ കഴിഞ്ഞ ദിവസം അണിയറക്കാര്‍ പുറത്ത് വിട്ടു. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് തന്നെ രണ്ട് മില്യണില്‍ഏറെ കാഴ്ചക്കാരെ ആകര്‍ഷിച്ച് യൂട്യൂബില്‍ ടീസര്‍ തരംഗമായിരിക്കയാണ് . ' അശ്വത്ഥാമ ', ' 47 Days: The Mystery Unfolds ' എന്നീ സാങ്കേതിക മികവാര്‍ന്ന സിനിമകളുടെ ഛായഗ്രാഹകനായ അനുഷ് ഗോരക്കാണ് ചിത്രത്തിന്റെ രചനയും, ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ജെസിന്‍ ജോര്‍ജാണ് സംഗീത സംവിധായകന്‍. സാങ്കേതികപരമായി ഒട്ടേറെ പുതുമകളും സവിശേഷതകളും ഉള്ള സിനിമയാണ് ' ഹഠാ '. വാഗമണ്‍, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിട്ടുള്ളത്.
പൗര്‍ണമി എന്റര്‍പ്രൈസസും , കെ ഏ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ' ഹഠാ ' യിലെ മറ്റു അഭിനേതാക്കള്‍ കുഷൂലു മദ്ദാല , തനൂജ പട്ടുസാമി, നമൃത എം വി എന്നിവരാണ്. ദീപാവലിക്ക് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ അണിയറ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ ധൃത ഗതിയില്‍ നടന്നു വരുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
സി കെ. അജയ് കുമാര്‍, പി ആര്‍ ഓ