ബിഗ്‌ബോസ് ഫൈനലിലെത്തി ശ്രീ; ബിഗ്‌ബോസ് കിരീടം ശ്രീശാന്ത് കേരളത്തിലേക്ക് കൊണ്ടുവരുമോ?

Malayalilife
 ബിഗ്‌ബോസ് ഫൈനലിലെത്തി ശ്രീ;  ബിഗ്‌ബോസ് കിരീടം ശ്രീശാന്ത് കേരളത്തിലേക്ക് കൊണ്ടുവരുമോ?

കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് താരമായി വളര്‍ന്ന വ്യക്തിയാണ് ശ്രീശാന്ത്. എന്നാല്‍ ഇടയ്ക്ക് വച്ച് കരിയറില്‍ മനസറിയാത്ത കുറ്റത്തിന് പഴികേള്‍ക്കേണ്ടിവന്ന ശ്രീശാന്തിന് ഇനിയും ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ല. അഹങ്കാരത്തിന്റെ പേരിലും ഒത്തുകളിയുടെ പേരിലുമെല്ലാം മലയാളികള്‍ തന്നെ ശ്രീയെ അപമാനിച്ചു. എന്നാല്‍ ഇനി അതേ ശ്രീശാന്ത് കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. ബിഗ്‌ബോസ് ഫൈനലിസ്റ്റായതിലൂടെ ശ്രീയെ ഒരുകാലത്ത് അപമാനിച്ചവര്‍ ഇപ്പോള്‍ വാഴ്ത്തുകയാണ്. ബിഗ്‌ബോസ് ജേതാവ് ശ്രീശാന്ത് ആവണമെന്നാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ആഗ്രഹിക്കുന്നത്. ഇതിനായി താരത്തിന് വോട്ടിങ്ങ് ക്യാംപൈനും സജീവമായി തുടരുകയാണ്.

ഹിന്ദി  ബിഗ്ബോസിലെത്തി തുടക്കം മുതല്‍ത്തന്നെ ശ്രീശാന്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വിവാദവും വിമര്‍ശനവും കൂടപ്പിറപ്പായ ശ്രീ ബിഗ് ബോസിലേക്കെത്തിയപ്പോഴും സമാനമായ അവസ്ഥയായിരുന്നു. ബിഗ്‌ബോസ് ഹൗസില്‍ ഏറെ വിമര്‍ശനങ്ങള്‍ താരം നേരിട്ടു. എങ്കിലും പിടിച്ചുനിന്നാണ് ശ്രീശാന്ത് ബിഗ്‌ബോസ് 12 ഫൈനലിലെത്തിയത്.

ഇനി ബാക്കിയുള്ള അംഗങ്ങളുടെ കൂട്ടത്തില്‍ ആദ്യം ഫൈനലിസ്റ്റ് ആയതും ശ്രീശാന്താണ്. അടുത്ത ആഴ്ചയിലെ ക്യാപ്റ്റന്‍ ആയതോടെയാണ് ശ്രീശാന്ത് ഫൈനലില്‍ ഇടം നേടിയത്. ബിഗ് ബോസ് കാണുന്നവരില്‍ നിന്നും വലിയ പിന്തുണയാണ് ശ്രീശാന്തിന് ലഭിക്കുന്നത്. മത്സരത്തില്‍ പുറത്തു പോയവരും, മുന്‍ വര്‍ഷങ്ങളിലെ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍, ബോളിവുഡ് താരങ്ങള്‍ എല്ലാവരുടെയും വലിയ പിന്തുണയാണ് ശ്രീശാന്തിന് നല്‍കുന്നത്. വിജയിയാകുവാന്‍ ഏറ്റവും സാധ്യത കല്‍പിക്കുന്ന ശ്രീശാന്തിന് മലയാളികളുടെ പിന്തുണ കൂടെ ലഭിച്ചാല്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയില്‍ ഒരു മലയാളി കപ്പ് ഉയര്‍ത്തിയേക്കാം. മത്സരം ആരംഭിച്ച് ആദ്യ ടാസ്‌കില്‍ നിന്നും ശ്രീശാന്ത് പിന്മാറിയതും പുറത്തുപോകുമെന്ന് ഭീഷണിപ്പെടുത്തിയതും വാര്‍ത്തയായിരുന്നു. സഹമത്സരാര്‍ഥികളുമായി സ്ഥിരമായി വഴക്കിടുന്ന ശ്രീയുടെ സ്വഭാവത്തെ നിശിതമായി വിമര്‍ശിച്ച് സല്‍മാന്‍ ഖാന്‍ ചൂടാവുന്ന എപ്പിസോഡുകളും ഇതിനിടെയുണ്ടായി.ഹൗസിലെ വില്ലനായി സഹമത്സരാര്‍ഥികള്‍ ദീപകിനെ തെരഞ്ഞെടുത്ത സമയത്ത യഥാര്‍ഥ വില്ലന്‍ ശ്രീശാന്താണെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു. രൂക്ഷമായ വിമര്‍ശനമാണ് ശ്രീശാന്തിനെതിരെ സല്‍മാന്‍ ഉന്നയിച്ചത്. എന്നാല്‍ വിമര്‍ശനങ്ങളെ അതിജീവിച്ചാണ് ശ്രീ ഫൈനലില്‍ ഇടം നേടിയത്.

ഫൈനലിലെത്തിയതോടെ ശ്രീശാന്ത് തന്നെയാകും ഷോയില്‍ വിജയിയാകുക എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. നിരവധി വിവാദങ്ങളിലൂടെ മോശമായ ഇമേജ് ആണ് സാബുവിന് ഉണ്ടായിരുന്നത് എന്നാല്‍ ബിഗ്ബോസില്‍ എത്തിയതോടെ സാബുവിന്റെ ഇമേജ് മാറുകയായിരുന്നു. അതുപോലെ തന്നെയാകും ശ്രീശാന്തിനെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എന്താലായും താരത്തിന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് മലയാളത്തിലെയും ബോളിവുഡിലെയും സിനിമാതാരങ്ങളും കായികതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

https://www.voot.com/shows/bigg-boss/bigg-boss-season-12

 

 

 

 

 

Read more topics: # Sreeshanth,# Bigboss,# grand finale
Sreeshanth in Bigboss grand finale

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES