Latest News

ആങ്ങളയുടെ കുഞ്ഞിനെയും എടുത്തുളള പോസ്റ്റിന് ആരാധകരുടെ കമന്റ്; സെലിബ്രിറ്റികളെക്കുറിച്ചുളള ഗോസിപ്പുകളെക്കുറിച്ച് തമാശരൂപേണ അശ്വതിയുടെ താക്കീത്

Malayalilife
 ആങ്ങളയുടെ കുഞ്ഞിനെയും എടുത്തുളള പോസ്റ്റിന്  ആരാധകരുടെ കമന്റ്; സെലിബ്രിറ്റികളെക്കുറിച്ചുളള ഗോസിപ്പുകളെക്കുറിച്ച്  തമാശരൂപേണ അശ്വതിയുടെ താക്കീത്

വതാരകയായി മലയാളി മിനസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ആളാണ് അശ്വതി ശ്രീകാന്ത്. റോഡിയോ ജോക്കിയായി ആരംഭിച്ച അശ്വതി കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയില്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. പിന്നീട് മലയാളി വീട്ടമ്മ, ശ്രീകണ്ഠന്‍ നായര്‍ ഷോ, കോമഡി മസാല, നായിക നായകന്‍ തുടങ്ങി നിരവധി മിനിസ്‌ക്രീന്‍ പരിപാടികളില്‍ അശ്വതി അവതാരകയായി എത്തിയിരുന്നു. നിലവില്‍ ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ ഭര്‍ത്താവിനോടും മകളോടുമൊപ്പമുളള ചിത്രങ്ങളും തന്റെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം അശ്വതി പങ്കുവച്ച് ചിത്രത്തിന് ആരാധകര്‍ നലകിയ കമന്റും അതിന് അശ്വതി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തരിക്കുന്നത്. 

തന്റെ സഹോദരന്റെ കുഞ്ഞിന് പിറന്നാള്‍ ആശംസിച്ചുകൊണ്ടുള കുറിപ്പും ചിത്രവുമാണ് അശ്വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എന്നാല്‍ ഇത് അശ്വതിയുടെ കുഞ്ഞാണെന്നും അശ്വതി രണ്ടാമതും അമ്മയായെന്നുമുള്ള തരത്തില്‍ പ്രചരണങ്ങളും തുടങ്ങി. സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി ചിത്രം പ്രചരിച്ചു. അശ്വതിയും മോളും എന്ന തലക്കെട്ടിലും ചിത്രം പ്രചരിച്ചു. പോസ്റ്റിന് കീഴിലെ കമന്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വിശദീകരണവുമായി അശ്വതി തന്നെ രംഗത്തെത്തുകയായിരുന്നു. ഇത് തന്റെ സഹോദരന്റെ കുഞ്ഞാണെന്നും അവളുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസമെന്നും താന്‍ എന്താണ് എഴുതിയതെന്ന് മനസ്സിലാക്കാതെയാണ് പലരും കമന്റുകള്‍ ഇട്ടതെന്നും അശ്വതി പോസ്റ്റില്‍ പറയുന്നു. 

ഇന്നലെ തന്റെ സഹോദരന്റെ കുഞ്ഞിനു ആശംസ നേര്‍ന്നുളള പോസ്റ്റിനു അതിനൊപ്പം എഴുതിയത് വായിക്കുക കൂടി ചെയ്യാതെ എന്റെ രണ്ടാമത്തെ കുട്ടിയാണോ എന്ന ചോദ്യമായിരുന്നു കമന്റ്‌സിലും ഇന്‍ ബോക്‌സിലും നിറയെന്നും മറ്റു ചിലര്‍ ചോദിക്കാനൊന്നും നില്‍ക്കാതെ 'അശ്വതിയും മോളും' എന്ന് ക്യാപ്ഷന്‍ ഇട്ട് പല ഗ്രൂപ്പുകളിലും പേജുകളിലും അങ്ങ് പോസ്റ്റും ചെയ്തുവെന്നും അശ്വതി പറയുന്നു. താന്‍ നാലഞ്ചു കൊല്ലമായി നിങ്ങളുടെ കണ്‍മുന്നില്‍ ഉളളതല്ലെ തനിക്ക് പത്തു ദിവസം ഫ്രീ ആയിട്ട് കിട്ടുന്നില്ലെന്നും പിന്നെയാണ് പത്തുമാസവും കുഞ്ഞുമെന്നും താരം പറയുന്നു. മാത്രമല്ല അഞ്ചുവയസ്സായ തന്റെ കുഞ്ഞ് തന്റെ ഒക്കത്തു തന്നെ ഉണ്ടെന്നും അശ്വതി പറയുന്നു.

കൈയിലൊരു കുഞ്ഞിനെ കണ്ടാലുടനെ സ്വന്തം കുഞ്ഞാണെന്നും കൂടെ ഒരു ആണിനെ കണ്ടാല്‍ ഉടനെ ഭര്‍ത്താവാണെന്നും കരുതരുതതെന്നും അശ്വതി പോസ്റ്റില്‍ പറയുന്നുണ്ട്. തമാശയും കാര്യവുമൊക്കെ ചേര്‍ത്ത് രസകരമായ ഒരു കുറിപ്പാണ് അശ്വതി പങ്കുവച്ചരിക്കുന്നത്. താരങ്ങളെക്കുറിച്ച് ഗോസിപ്പ് ഉണ്ടാക്കുന്നതിന്  തമാശരൂപേണ താക്കീത് നല്‍കിയിരിക്കുന്നത് വൈറലായിരിക്കയാണ്. 

 

Read more topics: # Anchor,# Aswathy Sreekanth,# Instagram,# post
Anchor Aswathy Sreekanth Instagram reply to fans

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക