അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ വിസ്മയം തീര്‍ക്കുന്ന നടി ശോഭന, ഇപ്പോള്‍ തന്റെ വീടിന്റെ പെയിന്റിംഗ് ജോലികള്‍ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. വീടിന്റെ ചുവരുകള്‍ക്ക് പെയിന്റ് അടിക്കുന്ന വീഡിയോ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഗതി വൈറലായത്. വളരെ തന്മയത്വത്തോടെ പ്രൊഫഷണല്‍ പെയിന്റര്‍മാരെ വെല്ലുന്ന രീതിയില്‍ ബ്രഷും റോളറും ഉപയോഗിച്ച് ചുവരുകള്‍ നിറം പിടിപ്പിക്കുന്ന ശോഭനയുടെ വീഡിയോയ്ക്ക് കൈയ്യടി നേടുകയാണ്.
'ഞാന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഇടം ഞാന്‍ തന്നെ ഒരുക്കുന്നു' എന്ന കുറിപ്പോടെ തന്റെ വീടിന്റെ പെയിന്റിങ് ചെയ്യുന്ന വിഡിയോയാണ് നടി പങ്കിട്ടത്. വീടിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുവരുകള്‍ ചായം പൂശുന്നതിനെ 'മൈ വേര്‍ഷന്‍ ഓഫ് ടെക്‌സ്ചര്‍ പെയിന്റിങ്' എന്നാണ് താരം വിശേഷിപ്പിച്ചിരിക്കുന്നത്.
വിഡിയോ വൈറലായതോടെ രസകരമായ ഒട്ടേറെ കമന്റുകളും വരുന്നുണ്ട്.
'ശോഭന ചേച്ചി തേപ്പിന്റെ പണിക്ക് പോയി തുടങ്ങിയോ?'' എന്നും ''സകലകലാവല്ലഭി'' എന്നും ആരാധകര്‍ ചോദിക്കുന്നു. ഏത് ജോലിയും അതിന്റെ പൂര്‍ണ്ണതയില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന താരത്തിന്റെ ആത്മാര്‍ത്ഥത വീടിന്റെ അലങ്കാരത്തിലും പ്രകടമാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. ശോഭനയുടെ ഈ പുതിയ വേര്‍ഷന്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.
ലോക്ക്ഡൗണ്‍ കാലം മുതല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ശോഭന തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്തായാലും ശോഭനയുടെ ഈ പുതിയ പരീക്ഷണവും ആരാധകര്‍ ഏറ്റെടുത്തു