Latest News

എന്റെ 'ശരി'കള്‍ വ്യക്തിനിഷ്ഠമായല്ല; മറിച്ച് വസ്തു നിഷ്ഠമായിരിക്കാനാണ് ശ്രദ്ധിക്കാറ്;എന്റെ 'ശരി' എഴുത്തുകളും പറച്ചിലുകളും തുടരും; ചിലപ്പോള്‍ നിങ്ങള്‍ക്ക് അത് 'ശരി' കേടായി തോന്നിയേക്കാം; മീനാക്ഷി അനൂപിന്റെ പുതിയ കുറിപ്പ്

Malayalilife
എന്റെ 'ശരി'കള്‍ വ്യക്തിനിഷ്ഠമായല്ല; മറിച്ച് വസ്തു നിഷ്ഠമായിരിക്കാനാണ് ശ്രദ്ധിക്കാറ്;എന്റെ 'ശരി' എഴുത്തുകളും പറച്ചിലുകളും തുടരും; ചിലപ്പോള്‍ നിങ്ങള്‍ക്ക് അത് 'ശരി' കേടായി തോന്നിയേക്കാം; മീനാക്ഷി അനൂപിന്റെ പുതിയ കുറിപ്പ്

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മീനാക്ഷി അനൂപ്. ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ താരം അഭിനയത്തിന് പുറമെ അവതാരകയായും തിളങ്ങുകയാണ്. മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്ക് നല്‍കുന്ന ക്യാപ്ഷനുകളും അതിന് വരുന്ന കമന്റിന് മീനാക്ഷി നല്‍കുന്ന മറുപടിയുമെല്ലാം ഏറെ ശ്രദ്ധനേടാറുണ്ട്.പല കാര്യങ്ങളിലും വ്യക്തമായ നിലപാടുകള്‍ ഉളള മീനാക്ഷി അത് പങ്കുവെയ്ക്കാനും മടി കാണിക്കാറില്ല. 

മീനാക്ഷി പുതുയതായി പങ്കുവെച്ച ഒരു കുറിപ്പും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ശരിയും ഞാനും എന്ന തലക്കെട്ട് നല്‍കിയാണ് മീനാക്ഷി തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. താന്‍ എപ്പോഴും ' ശരി' യായത് എഴുതുവാനും പറയുവാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചിലപ്പോള്‍ അത് നിങ്ങള്‍ക്ക് ' ശരി' കേടായി തോന്നിയേക്കാം. പക്ഷേ താന്‍ ഇനിയും തന്റെ എഴുത്തുകളും പറച്ചിലുകളും തുടരും എന്നാണ് ഫേസ്ബുക്കില്‍ താരം കുറിച്ചത്. 

മീനാക്ഷിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം: 
ശരിയും... ഞാനും ...
  
 ഞാനെപ്പോഴും 'ശരി'യായത് എഴുതുവാനും പറയുവാനുമാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത് ... അപ്പോഴൊരു ചോദ്യമുണ്ട് ' എന്താണ് ശരി'..എന്റെ 'ശരി'കള്‍ നിങ്ങള്‍ക്കും  ശരിയാണെന്ന് തോന്നുക .. നിങ്ങള്‍ക്ക്  ശരിയെന്നു തോന്നുന്നതുമായി എന്റെ 'ശരി'കള്‍ യോജിക്കുന്നുണ്ട് എന്ന് തോന്നുമ്പോള്‍ മാത്രമാണ് .. പക്ഷെ അപ്പോഴുമൊരു ചോദ്യമുണ്ട് അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ശരി എന്താണ് ... അങ്ങനെ നോക്കുമ്പോള്‍ 'ശരി' രണ്ടു തരമുണ്ടെന്ന് കാണാം ഒന്ന് വ്യക്തിനിഷ്ഠമായത് അതായത് ആരെക്കൊയൊ പറഞ്ഞു കേട്ട ശരികള്‍ .. അല്ലെങ്കില്‍ ശരിയന്ന് ഒരാളുടെ തോന്നലുകള്‍ പ്രത്യേകിച്ച് അടിസ്ഥാനമൊന്നുമുണ്ടാവണമെന്നില്ല... ഉദാ ഭൂമി പരന്നതാണ് എന്നൊരാള്‍ ശരിയെന്ന് ധരിച്ച് പറയുന്നത് അയാള്‍ക്ക് അയാളുടെ അനുഭവത്തില്‍ അങ്ങനെയാണ്  ... അതു കേട്ടൊരാള്‍ ശരി എന്നു പറയുന്നതും വ്യക്തിനിഷ്ഠമായ ശരികളാണ്.. എന്നാല്‍ മറ്റൊരു  'ശരി' വസ്തുനിഷ്ഠമായതാണ് ... അതായത് വസ്തുതകളുടെ... തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ ശാസ്ത്രീയമായി  തെളിയിക്കപ്പെടാവുന്ന 'ശരി'കളും.. ഉദാഹരണത്തിന് ഭൂമി ഉരുണ്ടതാണ് എന്നതാണ് (Geoid ഗോളാകൃതി Oblate Spheroid)  ഒരാളുടെ ശരി യെങ്കില്‍ ആ ശരി ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുന്ന ശരി യുമാണ് അപ്പോള്‍ യഥാര്‍ത്ഥ 'ശരി' യെന്നാല്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഉറപ്പിക്കാന്‍ കഴിയുന്ന 'ശരി' യാണെന്നും കാണാം .. അപ്പോള്‍ എന്റെ 'ശരി'കള്‍ വ്യക്തിനിഷ്ഠമായല്ല ...മറിച്ച് വസ്തു നിഷ്ഠമായിരിക്കാനാണ് .. ഞാന്‍ ശ്രദ്ധിക്കാറ് .. അപ്പോള്‍ ഇനിയും എന്റെ 'ശരി' എഴുത്തുകളും പറച്ചിലുകളും തുടരും .. ചിലപ്പോള്‍ നിങ്ങള്‍ക്ക് അത് 'ശരി' കേടായി തോന്നിയേക്കാം ... ക്ഷമിക്കുക..

meenakshi anoop pens new

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES