ബിഗ്‌ബോസ് ഗ്രാന്റ് ഫിനാലെയില്‍ എത്താതിരുന്ന മത്സരാര്‍ഥിയാണ് ശ്വേത മേനോന്‍. ബിഗ്‌ബോസില്‍ എല്ലാ മത്സരാര്‍ത്ഥികളും തിരികെ എത്തിയപ്പോള്‍ ശ്വേതയുടെ അസാന്നിധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് പിണക്കമൊന്നുമില്ലെന്ന് അറിയിച്ച് ബിഗ്‌ബോസ് വിജയിയായ സാബുവിനെ കാണാന്‍ എത്തിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറല്‍ ആയിരിക്കുന്നത്.
ബിഗ്‌ബോസ് ഗ്രാന്റ്ഫിനാലെയില്‍ എത്താതിരുന്ന ശ്വേത ബിഗ്ബോസില്‍ വിജയി ആയ സാബുവിന് ആശംസയര്‍പ്പിച്ചാണ് കഴിഞ്ഞ ദിവസം എത്തിയത്. ബിഗ്‌ബോസില്‍ നിന്നും 35ാമത്തെ ദിവസമാണ് ശ്വേത പുറത്തു പുറത്തു പോകുന്നത്. എന്നാല്‍ ബിഗ്‌ബോസ് ഗ്രാന്റ് ഫിനാലെയില്‍ മറ്റു മത്സരാര്‍ത്ഥികളെല്ലാം മടങ്ങിയെത്തിയിട്ടും ശ്വേതയും ശ്രീലക്ഷ്മിയും എത്താതിരുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ശ്വേതയ്ക്ക് കൊതിക്കെറുവാണെന്നും പിണക്കമാണെന്നും അതൊന്നുമല്ല അസൂയ കാരണമാണ് ഫൈനലില്‍ എത്താത്തത് എന്ന് തുടങ്ങി പല വ്യാഖ്യാനങ്ങളും ഇതിന് പിന്നാലെ എത്തിയിരുന്നു.
എന്നാല്‍ പിണക്കമൊന്നുമില്ലായെന്ന് അറിയിച്ചാണ് ശ്വേത ഇപ്പോള്‍ സാബുവിനെ കാണാന്‍ എത്തിയിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. രഞ്ജിനിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. രഞ്ജിനി ഹരിദാസാണ് ശ്വേതയും സാബുവുമൊത്തുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. താന്‍ ഗ്രാന്റ് ഫിനാലെയില്‍ എത്താത്തതിനു കാരണവും ശ്വേത വ്യക്തമാക്കിയിട്ടുണ്ട്.
ഗ്രാന്റ് ഫിനാലെയില്‍ എത്താതിരുന്നത് തനിക്ക് അസൂയ ഉളളതു കൊണ്ടാണെന്ന് പാപ്പരാസികള്‍ പറയുന്നതായും എന്നാല്‍ താന്‍ വരാതിരുന്നത് തന്റെ വീട്ടിലെ ബിഗ്‌ബോസ് പോയതു കൊണ്ടാണെന്നാണ് ശ്വേത പ്രതികരിച്ചത്. ബിഗ്‌ബോസില്‍ നിന്നും ഔട്ടായതിനു പിന്നാലെ ശ്വേതയുടെ അച്ഛന്‍ മരണപ്പെട്ടിരുന്നു. അതിനാലാണ് ആഘോഷത്തില്‍ പങ്കെടുക്കാതിരുന്നത് എന്നും ശ്വേത വ്യക്തമാക്കി.
അതേസമയം ബിഗ്‌ബോസ് വീട്ടില്‍ എത്തുന്നതിന് മുന്‍പ് ശത്രുക്കളായിരുന്ന രഞ്ജിനിയും സാബു ഇപ്പോഴും സുഹൃത്തുക്കളായി തുടരുന്നുവെന്നും ചിത്രം വ്യക്തമാക്കുന്നുണ്ട്. എന്തായാലും എല്ലാ തരത്തിലും സമന്‍മാരായ മൂന്നുപേര്‍ ഒന്നിച്ചത് ആഘോഷമാക്കുകായാണ് സോഷ്യല്‍ മീഡിയ.