'പ്രണയം തോന്നാനും തോന്നാതിരിക്കാനും സാധ്യത'; ഹിമയ്ക്ക തന്നോടുളള പ്രണയം സത്യമാണോ എന്നു അറിയണം; സെല്‍മീ ദ ആന്‍സറില്‍ ഹിമയെക്കുറിച്ച് തുറന്നു പറഞ്ഞ് സാബുമോന്‍

Malayalilife
'പ്രണയം തോന്നാനും തോന്നാതിരിക്കാനും സാധ്യത'; ഹിമയ്ക്ക തന്നോടുളള പ്രണയം സത്യമാണോ എന്നു അറിയണം; സെല്‍മീ ദ ആന്‍സറില്‍ ഹിമയെക്കുറിച്ച് തുറന്നു പറഞ്ഞ് സാബുമോന്‍

ബിഗ്ബോസ് വിന്നറായ സാബുമോന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു. ബിഗ്ബോസ് വീട്ടിലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു ഹിമയും സാബുമോനും തമ്മിലുളള അടുപ്പം. തനിക്ക് സാബുവിനോടു പ്രണയമാണെന്ന് ഹിമ പറഞ്ഞിരുന്നു. ബിഗ്ബോസില്‍ മത്സരിക്കുമ്പോഴും ഇത് പ്രകടമാകുന്ന തരത്തിലാണ് ഹിമ സാബുവിനോടു പെരുമാറിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സെല്‍മീ ദ ആന്‍സര്‍ എന്ന പരിപാടിയില്‍ ഹിമയെക്കുറിച്ചുളള സാബുമോന്റെ തുറന്നു പറച്ചിലാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. 

 ബിഗ്ബോസിലൂടെ സാബു പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ വ്യക്തിയാണ് സാബുമോന്‍. എന്നാല്‍ അപക്വമായ പെരുമാറ്റത്തിലൂടെ ഹിമയെ പ്രേക്ഷകര്‍ വെറുക്കുകയാണ് ചെയ്തത്. തനിക്ക് സാബുവിനോടു പ്രണയമാണെന്ന് ഷോയില്‍ ഹിമ പറഞ്ഞിരുന്നു. ബിഗ്ബോസില്‍ മത്സരിക്കുമ്പോഴും ഇത് പ്രകടമാകുന്ന തരത്തിലാണ് ഹിമ സാബുവിനോടു പെരുമാറിയിരുന്നത്. ബിഗ്ബോസിനു പുറത്തെത്തി ഹിമ നല്‍കിയ അഭിമുഖത്തിലും താനും സാബുവുമായി ഉളള കണക്ഷനെ കുറിച്ച് ഹിമ പറഞ്ഞിരുന്നു. തനിക്കു സാബുവിനോടു പ്രണയമല്ലെന്നൂം എന്നാല്‍ തങ്ങള്‍ക്കിടയില്‍ ഒരു കണക്ഷനുളളതായാണ് ഹിമ പറഞ്ഞത്. ഹിമയെ എതിര്‍ക്കുകയും സ്വന്തം നിലപാടില്‍ നില്‍ക്കുകയുമായിരുന്നു സാബു മോന്‍. എന്നാല്‍ ബിഗ്ബോസിനുളളില്‍ വച്ച് ഹിമ സാബുവിനോടു ഇഷ്ടം പറഞ്ഞതും ഉമ്മ കൊടുത്തതും വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു 

കഴിഞ്ഞ ദിവസം സെല്‍മീ ദ ആന്‍സര്‍ എന്ന പരിപാടിയില്‍ മത്സരിക്കാന്‍ അതിഥിയായി എത്തിയ സാബുമോന്‍ ഹിമയെക്കുറിച്ചു തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. പരിപാടിക്കിടെ ഒരു മഴയെത്തും മുമ്പേ എന്ന ചിത്രത്തിന്റെ കഥ കടന്നു വന്നു. തുടര്‍ന്ന് ബിഗ്ബോസ് വീടിനുളളില്‍ ആരെങ്കിലും സാബുവിനെ പുറകേ നടന്ന് പ്രണയിച്ചിട്ടുണ്ടോ എന്നു അവതാരകനായ മുകേഷ് ചോദിക്കുകയായിരുന്നു. തുടര്‍ന്ന് ഹിമയുടെ കാര്യം പറയുകയായിരുന്നു. ഹിമയുടെ കാര്യത്തില്‍ താന്‍ ഇപ്പോഴും സംശയത്തിലാണെന്നാണ് സാബു ആദ്യം പറഞ്ഞത്. എന്നാല്‍ ചില സമയങ്ങളില്‍ ഹിമ സത്യസന്ധമായി പറയുന്നതാണെന്നും എന്നാല്‍ ചിലപ്പോഴൊക്കെ ഗെയിം പ്ലാനെന്നും തോന്നാറുണ്ടെന്നുംസാബു വ്യക്തമാക്കി. ഹിമയുമായി ഒരു ബന്ധത്തിനു ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനു ചിരി ആയിരുന്നു സാബുവിന്റെ മറുപടി. ബിഗ്ബോസിനു പുറത്തിറങ്ങിയ ശേഷം ഹിമയോടു സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ തന്നോടു ഉണ്ടെന്നു പറഞ്ഞ ഇഷ്ടം ഗെയിം പ്ലാന്‍ ആയിരുന്നോ അതോ സത്യസന്ധമായിരുന്നോ എന്നു ഹിമയെ കണ്ട് ചോദിക്കണമെന്നും സാബു പറഞ്ഞു. സത്യസന്ധമാണെങ്കില്‍ എന്താകുമെന്ന ഉത്തരത്തിനു സാബുവിനു ഉത്തരം ഇല്ലായിരുന്നു. പ്രണയിക്കുന്നു എന്നു പറഞ്ഞാല്‍ വീട്ടില്‍ നിന്നും അടി കിട്ടുമെന്നും ഇല്ലെന്നു പറഞ്ഞാല്‍ ഹിമയുടെ കൈയ്യില്‍ നിന്നും അടി കിട്ടുമെന്നും സാബു പറഞ്ഞു. അതിനാല്‍ പ്രണയിക്കാനും പ്രണയിക്കാതെ ഇരിക്കാനും സാധ്യതയുണ്ടെന്നാണ് സാബു ഹിമയുടെ കാര്യത്തില്‍ ഉത്തരമായി പറഞ്ഞത്. സാബു ആലോചിച്ച് രേു തീരുമാനത്തില്‍ എത്തട്ടേ എന്നു മുകേഷ് പറഞ്ഞു. 

എന്നാല്‍ ബിഗ്ബോസില്‍ ഹിമയുടെ പ്രവര്‍ത്തികളെ എതിര്‍ത്ത സാബുവിന്റെ വാക്കുകള്‍ കേട്ട് ഞെട്ടിയിരിക്കയാണ് ആരാധകര്‍. വ്യക്തിത്ത്വം കൊണ്ടു പെരുമാറ്റം കൊണ്ടുമാണ് സാബുവിനെ പ്രേക്ഷകര്‍ പിന്തുണച്ചത്. എന്നാല്‍ ഇപ്പോള്‍ സാബുവിന്റെ ഇത്തരത്തിലുളള വാക്കുകള്‍ സംശയത്തിനിടയാക്കി. ഹിമ പറഞ്ഞതില്‍ കഴമ്പുണ്ടോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. ഹിമ മുന്‍പു പറഞ്ഞ സാബുവിനും തനിക്കും ഇടയിലെ കണക്ഷന്‍ പ്രണത്തിലേക്കു വഴിമാറുമോ എന്ന ആകാംഷയിലാണ് ഇപ്പോള്‍ ബിഗ്ബോസ് ആരാധകര്‍.


 

Read more topics: # sell me the answer,# Hima,# Sabumon
Sabu mon and Hima bigboss viral cuts of Sell me the answer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES