Latest News

വനിതാ മതിലിനു പിന്തുണയുമായി ഫെയ്സ്ബുക്ക് ലൈവിലൂടെ ബിഗ് ബോസ് താരം സാബുമോന്‍...!

Malayalilife
വനിതാ മതിലിനു പിന്തുണയുമായി ഫെയ്സ്ബുക്ക് ലൈവിലൂടെ ബിഗ് ബോസ് താരം സാബുമോന്‍...!

വനിതാ മതിലിനെ പിന്തുണച്ച് സാബുമോന്‍. ഇന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നടക്കുന്ന വനിതാ മതിലിനു പിന്തുണയുമായി ബിഗ്ബോസ് താരം സാബുമോന്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമുദായ സംഘടനകളുടെ യോഗം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി വനിതാ മതിലിനു പിന്തുണയുമായി പല പ്രമുഖ താരങ്ങളും പ്രശസ്ത വ്യക്തിത്വങ്ങളും മുന്നോട്ടു വന്നിരുന്നു. ഏഷ്യാനെറ്റിലെ ബിഗ്ബോസിലുടെ ശ്രദ്ധേയനായ തരികിട സാബു എന്ന സാബ ുമോന്‍ ബിഗ്ബോസിനു പിന്തുണയുമായി എത്തിയതാണ് ഇപ്പോള്‍ തരംഗമാകുന്നത്. 

ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് സാബു വനിതാ മതിലിനോടുളള തന്റെ അനുഭാവം വ്യക്തമാക്കിയത്. വനിതാ മതില്‍ ഇഷ്ടം എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്നേഹത്തിനുമുകളില്‍ ഒരു മനുഷ്യ വികാരവുമില്ലെന്നും വെളിച്ചത്തിനു മുകളില്‍ ഇരുട്ടിനു സ്്ഥാനമില്ലെന്നു താന്‍ വിശ്വസിക്കുന്നുവെന്നും നമ്മുടെ നാട്ടില്‍ സ്നേഹം ലിംഗ സമത്വം വിവേകത്തിലൂന്നിയ സാമൂഹിക നീതി തുടങ്ങിയവ ഉയര്‍ത്തിപ്പിടിക്കാനാണ് വനിത മതില്‍ ഉയരുന്നതെന്നും സാബു പറയുന്നു. സ്ത്രീശാക്തീകരണത്തിനും ലിംഗ സമത്വത്തിനുമുപരി വനിതാ മതില്‍ പ്രതിനിധാനം ചെയ്യുന്നത് കേരളത്തിന്റെ ഐക്യവും സമഭാവനയുമാണെന്നും സാബുമോന്‍ ലൈവില്‍ പറയുന്നു. നമുക്ക് മുന്നേ കടന്നുപോയവര്‍ തെളിച്ച വഴിയാണ് നവോത്ഥാനമെന്നും ആ വഴിയില്‍ പിന്തിരിപ്പന്‍ ശക്തികളെ അവഗണിക്കണമെന്നും നമ്മുടെ മുന്നേറ്റത്തിന്റെ ഭാഗമാണ് വനിതാ മതിലെന്നും. 

എല്ലാ അമ്മമാരും വനിതാ മതിലിന്റെ ഭാഗമാകണെന്ന് സാബു മോന്‍ ആഹ്വാനം ചെയ്യുന്നുമുണ്ട്. മുന്ദ്രാവാക്യത്തോടെയും വനിതാ മതിലിനു ആശംസകള്‍ നേര്‍ന്നുമാണ് വീഡിയോ അവസാനിക്കുന്നത്. മുമ്പ് പല കോമഡി ഷോകളിലൂടെയും മറ്റു പരിപാടികളിലൂടെയും സുപരിചിതനായ സാബു ശ്രദ്ധിക്കപ്പെടുന്നത് ബിഗ്ബോസ് മത്സാരാര്‍ത്ഥിയായതോടെയാണ്.  ബിഗ്ബോസില്‍ 17 മത്സരാര്‍ത്ഥികളുമായി പോരാടി സാബുമോന്‍ ഒന്നാമതെത്തിയിരുന്നു. ഷോയില്‍ മികച്ച പ്രകടനമാണ് സാബുമോന്‍ കാഴ്ചവച്ചത്. വിവദനായകനായി ഷോയിലെത്തിയ സാബുമോന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട വ്യക്തിത്വമായാണ് ഷോയില്‍ നിന്നും മടങ്ങിയത്. ബിഗ്ബോസ് അവസാനിച്ച ശേഷം സിനിമകളില്‍ അഭിനയിക്കുന്ന തിരക്കിലാണ് താരം. സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരുളള സാബുമോന്‍ വനിതാ മതിലിനു പിന്ുണ അറിയിച്ചത് ആരാധകര്‍ ഏതു തരത്തില്‍ ഏറ്റെടുക്കും എന്നാണ് ഇനി കാണേണ്ടത്. 

Read more topics: # Sabumon,# vantha vanmathil,# facebook live
Sabumon,vantha vanmathil,facebook live

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES