Latest News

ദിലിപും മുകേഷും ആന്റണി പെരുമ്പാവൂരൂം അടക്കം താരങ്ങള്‍ എത്തി; പുലിമുരുകനും രാമലീലലയും അടക്കമുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ മകന്റെ വിവാഹദൃശ്യങ്ങള്‍ സോഷ്യലിടത്തില്‍ വൈറല്‍

Malayalilife
ദിലിപും മുകേഷും ആന്റണി പെരുമ്പാവൂരൂം അടക്കം താരങ്ങള്‍ എത്തി; പുലിമുരുകനും രാമലീലലയും അടക്കമുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ മകന്റെ വിവാഹദൃശ്യങ്ങള്‍ സോഷ്യലിടത്തില്‍ വൈറല്‍

പുലിമുരുകനും രാമലീലയും അടക്കമുള്ള ഒട്ടനവധി ചിത്രങ്ങള്‍ നിര്‍മ്മിച്ച് കോടികള്‍ കൊയ്ത നിര്‍മ്മാതാവാണ് ടോമിച്ചന്‍ മുളകുപാടം. ഭാര്യയും രണ്ട് ആണ്മക്കളും ഒരു പെണ്ണും അടങ്ങുന്ന ടോമിച്ചന്റെ കുടുംബത്തിലേക്ക് പുതുതായി ഒരാള്‍ കൂടി എത്തിയിരിക്കുകയാണ്. ടോമിച്ചന്റെ മൂത്തമരുമകളാണത്. റോമിന്‍ എന്ന റോമിച്ചന്റെ മിന്നുകെട്ട് ഇന്നലെ ചങ്ങനാശ്ശേരിയിലെ പള്ളിയില്‍ വച്ച് നടന്നപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ആയിരക്കണക്കിന് പേരാണ് വധൂവരന്മാരെ ആശിര്‍വദിക്കുവാന്‍ എത്തിയത്. പുലിമുരുകനില്‍ ലാലിന്റെ കുട്ടിക്കാലം അതിമനോഹരമായി ചെയ്ത റോമിന്‍ അലീനയെന്ന സുന്ദരി പെണ്‍കുട്ടിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. പള്ളിയില്‍ വച്ച് നടന്ന മിന്നുകെട്ടിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതിനു ശേഷം സിനിമാ സുഹൃത്തുക്കള്‍ക്കായി റിസപ്ഷനും ഒരുക്കിയിരുന്നു.

കഠിനാധ്വാനത്തിലൂടെ ബിസിനസിലൂടെ വളര്‍ന്ന് സിനിമയിലേക്ക് എത്തിയ ആളാണ് ടോമിച്ചന്‍ മുളകുപാടം. കോട്ടയം ചങ്ങനാശ്ശേരിയിലെ ഒരു ഇടത്തരം കുടുംബത്തിലായിരുന്നു ജനനം. അപ്പനും അമ്മയും ആറുമക്കളും. അപ്പന്റെ സഹോദരങ്ങളെ കണ്ട് വളര്‍ന്ന ടോമിച്ചനും ചെറുപ്പം മുതല്‍ ബിസിനസ്സിനോടാണ് താത്പര്യം. മിക്കവരും ഹോട്ടല്‍ മേഖലയിലാണ് ബിസിനസ് ചെയ്തിരുന്നത്. ചേട്ടന്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ബികോം ബിരുദത്തിന് ശേഷം ടോമിച്ചനും ചെറിയ ബിസിനസുകള്‍ ചെയ്ത് തുടങ്ങി. തുടക്കത്തില്‍ വണ്ടി ബിസിനസായിരുന്നു. ചിട്ടി ബിസിനസും നോക്കിയിരുന്നു. പിന്നീട് ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ചു.  ഉടനെ ദുബായില്‍ ഒരു ജോലി കിട്ടി. ഒരു ഹോട്ടലില്‍ മാനേജരായി. രണ്ട് വര്‍ഷം അവിടെ ജോലി നോക്കി.

ഭാര്യ റോസക്കുട്ടി ഗള്‍ഫില്‍ നഴ്സായിരുന്നു. വിവാഹശേഷം അവള്‍ ജോലി ഉപേക്ഷിച്ചു. കുറച്ചു കാലത്തിനു ശേഷം ടോമിച്ചനും ജോലി രാജിവച്ച് ബിസിനസിലേക്കിറങ്ങാന്‍ തീരുമാനിച്ചു. ആ തീരുമാനമായിരുന്നു വഴിത്തിരിവ്. ഒരു വര്‍ഷത്തോളം ഒരു ജോലിയുമില്ലാതെ അബുദാബിയില്‍ നില്‍ക്കേണ്ടിവന്നു, എന്നിട്ടും തളര്‍ന്നില്ല. പിന്നീട് സ്വന്തമായി ഒരു സംരംഭം തുടങ്ങി. ടൈഫുഡ് കേറ്ററിങ് എന്ന പേരില്‍. ഹോട്ടല്‍ ബിസിനസില്‍ തുടങ്ങി സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസുകളിലേക്ക് വളര്‍ന്നു. ഇപ്പോള്‍ ദുബായില്‍ രണ്ട് ഹോട്ടലുകളുണ്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസുമുണ്ട്. അതില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം ഉണ്ടാക്കിയത്. മേക്കപ്പ്മാന്‍ എം.ഒ. ദേവസ്യയുടെ മകന്‍ ജോര്‍ജ് നാട്ടില്‍ ടോമിച്ചനൊപ്പം പഠിച്ചിരുന്നതാണ്. ജോര്‍ജാണ് സിനിമാനിര്‍മാണത്തിലേക്ക് കൊണ്ടുവന്നത്. ആദ്യം കൈ പൊള്ളിയെങ്കിലും അവിടെയും വിജയിക്കാനായി.

'പുലിമുരുകനി'ല്‍ മക്കളായ റോമിനും റോഷനും അഭിനയിച്ചിരുന്നു. ലാലിന്റെ ചെറുപ്പകാലം റോമിന്‍ നല്ല രീതിയില്‍ അഭിനയിച്ചു. എന്‍ജിനിയറിങ് പരീക്ഷ കഴിഞ്ഞ സമയത്താണ് പുലിമുരുകന്റെ ഷൂട്ടിങ് തുടങ്ങിയത്. ലാലിന്റെ ചെറുപ്പകാലം അഭിനയിക്കാന്‍ പറ്റിയ ആളെ തേടുന്നതിനിടയിലാണ് അവനെ തന്നെ നോക്കിയാലോയെന്ന അഭിപ്രായം വന്നത്. ഷൂട്ടിങ്ങിനു മുമ്പ് ട്രെയിനിങ്ങിനൊക്കെ വിട്ടു. റോമിനിപ്പോള്‍ സ്വന്തം ബിസിനസ് ചെയ്യുകയാണ്. ഇളയമകന്‍ റോഷന്‍ ബെംഗളുരുവില്‍ ബിബിഎ പഠനം കഴിഞ്ഞ് ബിസിനസ് പാതയിലാണ്. മകള്‍ ജിഷയും ബെംഗളൂരുവില്‍ എംബിഎ പഠനം കഴിഞ്ഞ് ബിസിനസ് പാതയിലാണ്.


 

tomichan Mulakupadam son marrige

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES