എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ചന്ദനമഴയിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ വില്ലത്തിയാണ് ഷാലു കുര്യന്‍. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ ഷാലുവിനെ പ്രേക്ഷകര്‍ കണ്ടു. കഴിഞ്ഞ വര്‍ഷം മേയില്‍ കല്യാണം കഴിഞ്ഞ ശേഷവും മിനി സ്‌ക്രീനില്‍ സജീവമായിരുന്ന നടിയുടെ തായ്ലന്റ് യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
തിരക്കിലായതിനാല്‍ ഭര്‍ത്താവുമൊത്ത് മെല്‍വിനുമൊത്ത് അധികം എവിടെയും പോകാന്‍ ഷാലുവിന് സാധിച്ചിരുന്നില്ല. മെല്‍വിന്‍ മുംബൈയില്‍ സ്ഥിരതാമസക്കാരനാണെങ്കിലും പത്തനംതിട്ട റാന്നിയാണ് സ്വദേശം. വിവാഹശേഷം ഇരുകൂട്ടരും കൊച്ചിയിലാണ് താമസം. ഷൂട്ടിങ്ങും തിരക്കുമായി ജീവിതം മുന്നോട്ടു പോകുമ്പോഴും രണ്ടുപേരും ഒന്നിച്ചുള്ള സ്വപ്നയാത്രക്ക് അവസരം ഒത്തുകിട്ടിയത് ഇപ്പോഴാണ്. തായ്‌ലന്‍ഡ്, പട്ടായ, ഫുക്കറ്റ് ഇതായിരുന്നു ഇവരുടെ യാത്ര. അവിടുത്തെ കാഴ്ചകളും യാത്രയും ഒരുപാട് ആസ്വദിച്ചുവെന്നും ഇന്ത്യക്ക് പുറത്തേക്കുള്ള എന്റെ ആദ്യത്തെ ട്രിപ്പയിരുന്നു ഇതെന്നും ശാലു പറയുന്നു. യാത്രയുടെ നിരവധി ചിത്രങ്ങളും ഷാലു തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
തായ്ലന്‍ഡ്, പട്ടായ, ഫുക്കറ്റ് ഇതായിരുന്നു യാത്ര. അവിടുത്തെ കാഴ്ചകളും യാത്രയും ഒരുപാട് ആസ്വദിച്ചുവെന്നും ഇന്ത്യക്ക് പുറത്തേക്കുള്ള എന്റെ ആദ്യത്തെ ട്രിപ്പയിരുന്നു ഇതെന്നും ശാലു പറയുന്നു.ഒരു ടൂര്‍ പാക്കേജ് ബുക്കിങ്ങിലൂടെയായിരുന്നു യാത്ര. തായ്ലന്‍ഡ്, പട്ടായ, ഫുക്കറ്റ് ഇതായിരുന്നു പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മനസ്സ് ഒന്നു ശാന്തമാകാന്‍ യാത്ര പോകാന്‍ പറ്റിയിടമാണ് തായ്ലന്‍ഡ്. ലോകത്തിലെ മികച്ച റിലാക്‌സേഷന്‍ ഡെസ്റ്റിനേഷനായി തെരഞ്ഞെടുക്കപ്പെട്ടത് യുണൈറ്റഡ് തായ്ലന്‍ഡാണ്.
പട്ടായയിലെ ബീച്ചുകളും മനോഹരങ്ങളാണ്. നീണ്ടുകിടക്കുന്ന ബീച്ചില്‍ കുറെ സമയം ചിലവഴിച്ചു. പട്ടായയില്‍ ഏറെ ആകര്‍ഷിച്ചത് കടലോര വിനോദസഞ്ചാരമായിരുന്നു. വിനോദത്തിന് നിരവധി അവസരങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്പീഡ്‌ബോട്ടില്‍ ബന്ധിച്ചുള്ള പാരാസെയിലിങ് മികച്ച അനുഭവമായിരുന്നു.കോറല്‍ ഐലന്‍ഡിലെ കാഴ്ചകളും പാരാഗ്ലൈഡിങ്ങുമൊക്കെ ഒരുപാട് ഇഷ്ടപ്പെട്ടു.
വൈവിധ്യമായ പ്രകൃതിസൗന്ദര്യവും ചരിത്രസ്മാരകങ്ങളും ഫണ്‍ ഫാക്ടറുകളും സമന്വയിക്കുന്ന നാടുംകൂടിയാണ് തായ്ലന്‍ഡ്. കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഇടമാണ് ശ്രീരച ടൈഗര്‍ സൂയിലെ കാഴ്ചകള്‍ വിസ്മയപ്പെടുത്തിയെന്നു തന്നെ പറയാം. തലസ്ഥാനമായ ബാങ്കോക്കില്‍ നിന്നും 97 കി.മീ അകലെയാണ് ശ്രീരച ടൈഗര്‍ സൂ. ടൈഗര്‍ ഷോ, എലിഫന്റ് ഷോ, പിഗ് റേസ്, ക്രോക്കഡൈല്‍ ഷോ എന്നിങ്ങനെ സ്‌പെഷ്യല്‍ ഷോകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
ശ്രീരച ടൈഗര്‍ സങ്കേതത്തിലെ പ്രധാന ആകര്‍ഷണം കടുവകുഞ്ഞിനെ മടിയില്‍വെച്ച് പാലുകൊടുക്കുവാനുള്ള സുവര്‍ണ്ണാവസരമാണ്. ഞെട്ടേണ്ട കടുവ കുഞ്ഞിനെ മടയിലിരുത്തി ഓമനിച്ചു പാലുകൊടുക്കാം. ശ്രീരച ടൈഗര്‍ സൂവില്‍ സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ ഒരുപാടാണ്. ബംഗാള്‍ കടുവകളാണ് ഇവിടെ കൂടുതലും. മുതല, കാംഗാരു ഉള്‍പ്പെടെ ഇരുന്നൂറിലധികം മൃഗങ്ങളും വൈവിധ്യമാര്‍ന്ന പക്ഷികൂട്ടങ്ങളും ഇവിടെയുണ്ട്.
നല്ല രുചിയുള്ള വിഭവങ്ങള്‍ അകത്താക്കാന്‍ എപ്പോഴും ഇഷ്ടമാണ്. തായ്ലന്റ് യാത്രയിലെ വിഭവങ്ങളും അടിപൊളിയായിരുന്നു. അവിടുത്തെ സ്ട്രീറ്റ് വിഭവങ്ങളോടായിരുന്നു പ്രിയമധികവും. അവരുടെ രുചികൂട്ടില്‍ തയാറാക്കുന്ന ബാര്‍ബിക്യൂ രുചിച്ചു. അവരുടെ ഭക്ഷണരീതിയില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത് നല്ലതുപോലെ പച്ചക്കറികള്‍ കഴിക്കുന്ന ആളുകളാണെന്നു തോന്നി. അവരുടെ ഏതു വിഭവത്തിലും കുറെ വെജിറ്റബിള്‍സ് ഉള്‍പ്പെടുത്തുന്നുണ്ട്. ചിപ്‌സ് വറുത്തുകൂട്ടിയിരിക്കുന്നത് പോലെ തേളും, പാമ്പും, പാറ്റയുമൊക്കെയായി കളര്‍ഫുള്‍ വഴിയോരകടകള്‍ എന്നാല്‍ അവയൊന്നും താന്‍ കഴിച്ചില്ലെന്നും ശാലു പറയുന്നു. ജീവനോടെയുള്ള മീനിനെയും കൊഞ്ചിനെയും രുചിയുള്ള വിഭവങ്ങളാക്കി തയാറാക്കികൊടുക്കുന്ന നിരവധി ഭക്ഷണശാലകളും അവിടെയുണ്ട്. നമ്മള്‍ ആവശ്യപ്പെടുന്ന മീനിനെ ഉടനടി പാകംചെയ്തു തരും. തായ്രുചിയിലെ തനത് വിഭവങ്ങള്‍ ടേസ്റ്റ് ചെയ്തു. ഷൂട്ടിങ് ഇല്ലാത്ത അവധി ദിവസങ്ങളില്‍ വീട്ടില്‍ വെറുതെ ഇരുന്നു സമയം കൊല്ലുന്ന പ്രകൃതക്കാരി അല്ല താനെന്നും മണിക്കൂറുകള്‍ മാത്രമേ ഉളളുവെങ്കിലും ചെറിയ യാത്രകള്‍ നടത്താറുണ്ടെന്നും ഷാലു പറയുന്നു.