സീരിയല്‍ നടന്‍മാരിലെ വില്ലന്‍മാരെയും വില്ലത്തികളെയും പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് വീട്ടമ്മമാര്‍ക്ക് ഒട്ടും ഇഷ്ടം കാണില്ല. എത്ര തന്നെ നല്ല അഭിനയമാണെന്ന് പറഞ്ഞാലും ഇപ്പോഴും പലര്‍ക്കും പൊതുവേദികളില്‍ അടിയും തെറിയുമൊക്കെ ലഭിക്കാറുണ്ട്. ഇപ്പോഴിതാ തനിക്കുണ്ടായ വേറിട്ട ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് നടന്‍ സുരേഷ് പ്രേം. ഒരു വീട്ടമ്മ തനിക്ക് വിഷം നല്‍കാന്‍ നോക്കിയെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതിനകം ഇരുപത്തിയെട്ട് സിനിമകളിലും പന്ത്രണ്ടിലേറെ മെഗാസീരിയലുകളിലും അഭിനയിച്ച ആളാണ് സുരേഷ്. മൂന്നുമണി സീരിയലിലെ വില്ലന്‍ ശിവയെ പ്രേക്ഷകര്‍ ഇനിയും മറന്നിട്ടില്ല. ട്രാഫിക്, അന്‍വര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ , രമേശന്‍ ഒരു പേരല്ല എന്നിവ സുരേഷ് പ്രേമിന്റെ പ്രധാന ചിത്രങ്ങളാണ്. സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ച 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തില്‍ സുരേഷ് പ്രേം ആയിരുന്നു നായകന്‍. ഇപ്പോള്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അഭിനയത്തില്‍ പി.എച്ച്.ഡി ചെയ്യുകയാണ് സുരേഷ് പ്രേം.
മലയാളം മിനിസ്‌ക്രീനിലെ സൂപ്പര്‍ഹിറ്റ് സീരിയലായിരുന്ന 'മൂന്നു മണി'യില്‍ അഭിനയിക്കുമ്പോഴാണ് തനിക്ക് വിഷം നല്‍കാന്‍ വീട്ടമ്മ തുനിഞ്ഞതെന്നാണ് സുരേഷ് പ്രേം പറയുന്നത്. ഈ സീരിയലില്‍ ശിവ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സുരേഷ് പ്രേം അവതരിപ്പിച്ചത്. ഒരു ദിവസം ഷൂട്ടിങ്ങിനിടയില്‍ ഒരു വീഴ്ചയില്‍ സുരേഷിന്റെ കാലുളുക്കി. തുടര്‍ന്ന് അസിസ്റ്റ് ഡയറക്ടര്‍മാരില്‍ ഒരാള്‍ അടുത്തു കണ്ട വീടിന് നേരെ മരുന്നിനായി ഓടി. മൂന്നുമണിയുടെ ഷൂട്ടിങ്ങ് ആണെന്നറിഞ്ഞ വീട്ടമ്മ കാലുളുക്കിയ നടനുവേണ്ടി വീട്ടമ്മ വിക്സിന്റെ ഡപ്പിയും കുഴമ്പിന്റെ കുപ്പിയും ഒക്കെ എടുത്ത് നീട്ടി. അസിസ്റ്റന്റ് ഡയറക്ടര്‍ അതുമായി തിരിയാന്‍ തുടങ്ങുമ്പോഴാണ് വീട്ടമ്മ ആരുടെ കാലാണ് ഉളുക്കിയതെന്ന് ചോദിച്ചത്. ശിവയായിട്ട് അഭിനയിക്കുന്ന സുരേഷിന്റെയാണെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ മറുപടി പറഞ്ഞു. ഇതു കേട്ട വീട്ടമ്മ ഉടനെ എന്നിട്ട് വിക്സ് ഡപ്പിയും കുഴമ്പ് കുപ്പിയും ഒക്കെ തിരികെ വാങ്ങിതുടര്‍ന്ന് അവന്റെ കാല് ഉളുക്കുകയല്ല ഒടിയുകയാ വേണ്ടത് എന്നും പറഞ്ഞ് മറ്റൊരു പാക്കറ്റ് കൊണ്ട് വന്ന് അസിസ്റ്റന്റ് ഡയറക്ടറെ ഏല്‍പ്പിച്ചു. എലിവിഷമാ കൊണ്ടെ കലക്കിക്കൊടുക്ക് ചത്തുപോവട്ട് ആ ദുഷ്ടന്‍ എന്നും ആ വീട്ടമ്മ അയാളോട് പറഞ്ഞു. തുടര്‍ന്ന് പലതും പറഞ്ഞ് വീട്ടമ്മയെ അനുനയിപ്പിച്ചെങ്കിലും വീട്ടമ്മ കൂട്ടാക്കിയില്ല.
തുടര്‍ന്ന് മരുന്നൊന്നും കിട്ടാതെ അസിസ്റ്റന്റ് ഡയറക്ടര്‍ വന്ന് ഈ വിവരം തന്നോട് പറയുകയായിരുന്നു എ്ന്നാണ് സുരേഷ് വെളിപ്പെടുത്തിയത്. വീട്ടമ്മയുടെ കമന്റ് തന്റെ കഥാപാത്രത്തിനു കിട്ടിയ ഏറ്റവും വലിയ 'അവാര്‍ഡ് ' ആയിട്ടാണ് തോന്നിയതെന്നും സുരേഷ് കൂട്ടിച്ചേര്‍ക്കുന്നു.