മലയാളസിനിമയില്‍ എക്കാലത്തും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന നടനാണ് ബാബുരാജ്. വില്ലന്‍ കഥാപാത്രങ്ങളില്‍ തിളങ്ങി നിന്ന താരം കോമഡിയും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചത് ഈയിടെയാണ്. തന്റെ ചിത്രമായ കൂദാശയുടെ അനുഭവങ്ങള്‍ പങ്ക് വെക്കുകയാണ് താരം.
കൂദാശ എന്ന ചിത്രത്തിന് തീയറ്റര്‍ ഉടമകളായ സുഹൃത്തുക്കള്‍ പോലും പിന്തുണച്ചില്ലെന്ന് നടന്‍ തുറന്നു പറഞ്ഞു.
പലരും മലയാള സിനിമയെ കുറിച്ച് വലിയ വായില്‍ സംസാരിക്കുമെങ്കിലും തീയറ്റര്‍ ഉടമകളില്‍ പലര്‍ക്കും തമിഴ് സിനിമയോടൊണ് താത്പര്യം. കൂദാശയ്ക്ക് തീയറ്റര്‍ ലഭിച്ചെങ്കിലും ഒരു ഷോയൊക്കെയാണ് തന്നതെന്നും ബാബുരാജ് പറഞ്ഞു. കൂദാശയുടെ ഡിവിഡി ഇറങ്ങിയതിന് ശേഷം വന്ന നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി പറയാന്‍ എത്തിയ ഫെയ്‌സ് ബുക്ക് ലൈവിലാണ് ബാബുരാജ് തന്റെ ചിത്രത്തോട് കാണിച്ച അവഗണനയെ കുറിച്ച് തുറന്ന് പറഞ്ഞത്.
സിനിമയില്‍ എത്തി 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു നല്ല കഥാപാത്രം ലഭിച്ചത്. 15വര്‍ഷമാണ് ഒരു ഡയലോഗിന് വേണ്ടി കാത്തിരുന്നത്. അത് ഇങ്ങനെയായതില്‍ വിഷമമുണ്ടെന്നും ബാബുരാജ് പറയുന്നു. കൂദാശ മികച്ച ചിത്രമാണെന്നും ഡിവിഡി എടുത്താണെങ്കിലും മറ്റു പ്രേക്ഷകര്‍ കൂദാശ കാണണമെന്നും ജീത്തു ജോസഫ് സമൂഹമാധ്യമത്തിലൂടെ ചിത്രത്തെക്കുറിച്ച് ് പങ്കുവെച്ചിരുന്നു.