ഏറെ ജനപ്രിയ പരിപാടിയാണ് ബിഗ്ബോസ്. വിദേശത്ത് ആരംഭിച്ച് ഇന്ത്യയിലെ പ്രേക്ഷകര്‍ ഏറ്റെടുത്ത ബിഗ്ബോസ് പല ഭാഷകളും കടന്ന് മലയാളത്തില്‍ എത്തിയും വെന്നികൊടി പാറിച്ചിരുന്നു. 12ാം സീസണാണ് ഹിന്ദിയില്‍ ഇപ്പോള്‍ നടക്കുന്നത്. മലയാളിയായ ശ്രീശാന്ത് മത്സരാര്‍ത്ഥിയായി എത്തിയതാണ് മലയാളികള്‍ക്ക് ഹിന്ദി ബിഗ്ബോസ് പ്രിയങ്കരമാക്കിയത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ ഷോയില്‍ ശ്രീശാന്ത് പ്രശ്നക്കാരന്‍ ആവുകയായിരുന്നു. ഇപ്പോള്‍ ഷോയുടെ അവതാരകന്‍ സല്‍മാന്‍ ഖാനും ശ്രീക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
സഹമത്സരാര്‍ഥികളുമായി സ്ഥിരമായി വഴക്കിടുന്ന ശ്രീയുടെ സ്വഭാവമാണ് സല്‍മാന്‍ ശ്രീക്കെതിരെ പൊട്ടിത്തെറിക്കാന്‍ കാരണമായത്. ഈ ആഴ്ചയില്‍ ഹൗസിലെ വില്ലനായി സഹമത്സരാര്‍ഥികള്‍ തെരഞ്ഞെടുത്തത് ദീപകിനെയാണ്. എന്നാല്‍ യഥാര്‍ഥ വില്ലന്‍ ശ്രീശാന്താണെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. എന്തുകൊണ്ട് മറ്റുള്ളവരോട് മോശമായി പെരുമാറുന്നെന്നു സല്‍മാന്‍ ചോദിച്ചപ്പോള്‍ വഴക്കിട്ടതല്ലെന്നും തന്റെ നിലപാട് വ്യക്തമാക്കുക മാത്രമായിരുന്നെന്നും ശ്രീശാന്ത് പറഞ്ഞു. തുടര്‍ന്ന് രൂക്ഷമായ വിമര്‍ശനമാണ് ശ്രീയ്ക്കെതിരെ സല്‍മാന്‍ ഉന്നയിച്ചത്. സഹമത്സരാര്‍ഥിയെ ലിംഗപരമായി അധിക്ഷേപിച്ചതുള്‍പെടെ എണ്ണിപ്പറഞ്ഞാണ് സല്‍മാല്‍ ശ്രീക്കെതിരെ പൊട്ടിത്തെറിച്ചത്.
അതേസമയം പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ശ്രീശാന്ത് മറ്റുള്ളവരെ വിലയിരുത്തുന്നതെന്ന് ദീപക് കുറ്റപ്പെടുത്തി. ബിഗ്ബോസ് മത്സരാര്‍ഥികളില്‍ കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമാണ് ശ്രീശാന്ത്. ഷോയുടെ തുടക്കത്തില്‍ തന്നെ ശ്രീശാന്ത് മറ്റുളളവരുമായി വഴക്കിട്ടിരുന്നു. ഷോയിലെ ആദ്യ ടാസ്‌ക് ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മത്സരാര്‍ഥികള്‍ ശ്രീയെ കുറ്റപ്പെടുത്തിയിരുന്നു. പൊട്ടിത്തെറിച്ചു കൊണ്ടാണ് ഇതിനെ ശ്രീശാന്ത് നേരിട്ടത്. ഇഷ്ടമില്ലാത്ത ടാസ്‌ക് ചെയ്യേണ്ടി വന്നാല്‍ ഷോയില്‍ നിന്നു ഇറങ്ങിപ്പോകുമെന്നു ശ്രീശാന്ത് ഭീഷണി ഉയര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് വന്ന ദിവസങ്ങളിലും ശ്രീശാന്ത് സ്ഥിരം വഴക്കാളിയായി. നിബന്ധന തെറ്റിച്ച് ഷോയില്‍ ലഭിക്കുന്ന പ്രതിഫലം ശ്രീ മറ്റുള്ളവരോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് പല സംഭവങ്ങള്‍ പറഞ്ഞ് സല്‍മാന്‍ ശ്രീയെ വഴക്കുപറഞ്ഞത്.