സുരക്ഷാ ഉദ്യോഗസ്ഥർക്ക് നടുവിലൂടെ നടന്ന് നീങ്ങിയ സൽമാന്റെ അടുത്തേക്ക് ഓടിയെത്തിയ ആരാധിക കൈയിൽ പിടിച്ച് വലിച്ചു; ദേഷ്യം കടിച്ചമർത്തി നടന്ന് നീങ്ങി നടൻ; വൈറലാകുന്ന വീഡിയോ കാണാം

Malayalilife
topbanner
സുരക്ഷാ ഉദ്യോഗസ്ഥർക്ക് നടുവിലൂടെ നടന്ന് നീങ്ങിയ സൽമാന്റെ അടുത്തേക്ക് ഓടിയെത്തിയ ആരാധിക കൈയിൽ പിടിച്ച് വലിച്ചു; ദേഷ്യം കടിച്ചമർത്തി നടന്ന് നീങ്ങി നടൻ; വൈറലാകുന്ന വീഡിയോ കാണാം

താരങ്ങൾക്കൊപ്പം സെൽഫിയെടുക്കാനുള്ള ആരാധകരുടെ തള്ളിക്കയറ്റം പലപ്പോഴും പൊല്ലാപ്പ് സൃഷ്ടിക്കാറുണ്ട്.ആരാധകരുടെ പരിസരം മറന്നുള്ള പെരുമാറ്റം താരങ്ങൾക്ക് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കാറുമുണ്ട്. അടുത്തിടെ ബോളിവുഡിലെ താരമൂല്യമുള്ള നടൻ സൽമാന് ആണ് അത്തരമൊരു സംഭവം നേരിടേണ്ടി വന്നത്.

സൽമാൻ ഖാൻ 'ഹം ആപ്‌കെ ഹേ കോൻ' എന്ന ചിത്രം റിലീസിനെത്തി 25 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷമായി സംഘടിപ്പിച്ച പ്രത്യേക പ്രദർശനത്തിലാണ് സംഭവം. പരിപാടിക്കായി എത്തിയ നടൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നടുവിലൂടെ നടന്നു നീങ്ങുമ്പോൾ ചുവന്ന ചുരിദാർ ധരിച്ച ഒരു സ്ത്രീ താരത്തിന്റെ കൈയിൽ കടന്നു പിടിച്ച് വലിക്കുകയായിരുന്നു. പെട്ടെന്നു തന്നെ യുവതിയിൽ നിന്ന് കൈ വേർപെടുത്തിയ സൽമാന്റെ മുഖത്ത് അനിഷ്ടം വ്യക്തമായിരുന്നു. തുടർന്ന് സൽമാന്റെ സുരക്ഷാ ജീവനക്കാർ ഇടപെട്ട് യുവതിയെ മാറ്റുകയായിരുന്നു.

മുംബൈയിലെ ലിബർട്ടി സിനിമയിൽ സിനിമയുടെ സ്‌പെഷ്യൽ സ്‌ക്രീനിങ് കാണാൻന= എത്തിയതായിരുന്നു നടൻ. മാധുരി ദീക്ഷിതും എത്തിയിരുന്നു. സൽമാൻ ഖാനെ കാണാനായി നിരവധി പേരാണ് അവിടെ എത്തിയത്.നിലവിൽ ദബാങ് സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് സൽമാൻ. സൊനാക്ഷി സിൻഹ, അർബാസ് ഖാൻ, ഡിമ്പിൾ കപാഡിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഡിസംബർ 20 നാണ് ചിത്രം റിലീസിനെത്തുകയെന്നാണ് ഇപ്പോഴത്തെ വിവരം

Read more topics: # bollywood,# actor,# salman khan,# gets angry,# on female fan
bollywood actor salman khan gets angry on female fan

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES