റെയില്‍വെ സ്റ്റേഷനില്‍ ലത മങ്കേഷ്‌കറുടെ ഗാനം എക് പ്യാര്‍ ക നഗ്മാ ഹേ ആലപിക്കുന്ന വീഡിയോ വൈറലായതോടെ റാണു മണ്ഡല്‍ എന്ന തെരുവു ഗായിക സോഷ്യല്‍ മീഡിയിയലെ താരമായത്. ഹിമേഷ് രേഷമിയയുടെ കൂടെ പാട്ടു റെക്കോഡ് ചെയ്തതോടെ പഴയ ആളല്ല റാണു. ജീവിതമാകെ മാറിയിരിക്കുന്നു. ഇപ്പോള്‍ റാണുവിന്റെ ഉപേക്ഷിച്ച് പോയ മകള്‍ തിരികേ എത്തിയതും ഒപ്പം സല്‍മാന്‍ ഖാന്‍ റാണുവിന്റെ പാട്ടില്‍ മയങ്ങി നല്‍കിയ സമ്മാനവുമാണ് സോഷ്യല്‍മീഡിയ കീഴടക്കുന്നത്.
ഇക് പ്യാര്‍ കാ നഗ്മാ ഹേ...മുഷിഞ്ഞ വസ്ത്രമണിഞ്ഞ് കാഴ്ചയില്‍ ഒരു യാചകയാണെന്ന് തോന്നിപ്പിക്കുന്ന അമ്മയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു. മനോഹരമായ ശബ്ദത്തില്‍ പാട്ട് പാടിയ ആ അമ്മയുടെ വീഡിയോ രാജ്യത്തെ പ്രമുഖ സംഗീതജ്ഞനായ ശങ്കര്‍ മഹാദേവന്‍ ഉള്‍പ്പടെ ഷെയര്‍ ചെയ്തു. പശ്ചിമ ബംഗാളിലെ റാണാഗട്ട് എന്ന പ്രദേശത്തെ റെയില്‍വേ സ്റ്റേഷനിലും ലോക്കല്‍ ട്രെയിനുകളിലും പാടി നടന്നിരുന്ന ആ അമ്മയുടെ പേര് റാനു മണ്ഡല്‍ എന്നാണ്.
ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാല്‍ തന്നെ തനിക്ക് വരമായി കിട്ടിയ മധുര ശബ്ദത്തില്‍ അവര്‍ പാട്ടുകള്‍ പാടി. ട്രെയിനിലെ യാത്രക്കാരും മറ്റും കൊടുക്കുന്ന തുച്ഛമായ പണം കൊണ്ട് അവര്‍ ഭക്ഷണം കഴിച്ചു. ഭര്‍ത്താവ് മരിച്ച റാണുവിനെ മകള്‍ സ്വാതി ഉപേക്ഷിച്ച് പോകുകയായിരുന്നു.എന്നാല്‍ തനിക്ക് കൈവശമുള്ള മഹത്തായ കലയിലൂടെ ഇന്ന് സ്വന്തം തലവര തന്നെ മാറിയിരിക്കുകയാണ് ആ അമ്മയുടെ. വൈറലായ ആ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് ബംഗാളിലെ റാണാഗട്ടില്‍ തന്നെയാണ്.
ബംഗാളിലെ കൃഷ്ണനഗര്‍ സ്വദേശിയാണ് റാനു. ചെറുപ്രായത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട അവരെ വളര്‍ത്തിയത് ബന്ധുവായ ഒരു സ്ത്രീയാണ്. വിഡിയോ വൈറലായതിന് പിന്നാലെ റാണുവിനെ കാണുന്നത് തന്നെ പുത്തന്‍ ഗെറ്റപ്പിലാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് മകളുമായുള്ള റാണുവിന്റെ പുനഃസമാഗമമാണ്. മകള്‍ സ്വാതിയുമായി ദീര്‍ഘനാളുകള്‍ക്ക് ശേഷം റാണു കണ്ടുമുട്ടി. സ്വാതി റാണുവിനെ ആലിംഗനം ചെയ്യുന്ന ചിത്രം ഇപ്പോള്‍ വൈറലാണ്. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി ബന്ധമൊന്നുമില്ലായിരുന്നു. വീഡിയോ വൈറലായതോടെയാണ് സ്വാതിക്ക് അമ്മയെ കാണാനായത്. കൂടിക്കാഴ്ച ഇരുവര്‍ക്കും ആഘോഷമായി. അതേ സമയം പണവും പ്രശസ്തിയും കണ്ടാണ് ഉപേക്ഷിച്ചുപോയ മകള്‍ തിരിച്ചെത്തിയതെന്ന വിമര്‍ശനവും കുറവല്ല. പക്ഷേ സ്വാതിയെ റാണു ചേര്‍ത്ത് പിടിക്കുകയായിരുന്നു.
ലതാ മങ്കേഷ്‌കറിന്റെ ശബ്ദത്തോടുള്ള സാമ്യമാണ് റാണു മണ്ഡലിനെ കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് താരമാക്കിയത്. റാണുവിനെ ഹിമേഷ് വിധികര്‍ത്താവായ 'സൂപ്പര്‍ സ്റ്റാര്‍ സിംഗര്‍' എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുപ്പിച്ചു. തുടര്‍ന്ന് ഹിമേഷിന്റെ 'ഹാപ്പി ഹാര്‍ദി ആന്‍ഡ് ഹീര്‍' എന്ന സിനിമയില്‍ റാണു പാടുകയും ചെയ്തു. മുംബൈയിലായിരുന്നു റിക്കോര്‍ഡിങ്ങ്. മുംബൈയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം വലിയ സന്തോഷത്തിലാണ് റാണു.
അതേസമയം, റാണു മണ്ഡലിനെ തേടി വമ്പന്‍ സമ്മാനങ്ങളും അവസരങ്ങളും എത്തുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ റാണു മണ്ഡലിന് 55 ലക്ഷം രൂപ വിലമതിക്കുന്ന വീട് സമ്മാനമായി നല്‍കുന്നെന്ന് വാര്‍ത്തകളുണ്ട്. റാനുവിന് നിരവധി ചാനലുകളില്‍ നിന്ന് ഓഫറുകള്‍ വരുന്നു എന്നാണ് സൂചന. പ്രാദേശിക ബ്ലോക് ഡെവലപ്‌മെന്റ് ഓഫീസര്‍ അവരെ ആദരിക്കാനും തീരുമാനിച്ചിരിക്കുകയാണ്. പാട്ട് പരിപാടികള്‍ അവതരിപ്പിക്കാനായി കേരളം മുംബൈ എന്നിവിടങ്ങളില്‍ നിന്നും അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ നിന്നും റാനുവിന് ക്ഷണം എത്തിക്കഴിഞ്ഞുവെന്നാണ് വിവരം.