ബിഗ്ബോസില്‍ എത്തിയ നാള്‍മുതല്‍ അടുത്ത സുഹൃത്തുകളായിരുന്നു അനൂപും സാബുവും. കൂട്ടത്തില്‍ മുതിര്‍ന്നവരായതിനാല്‍ തന്നെ എല്ലാ കാര്യവും ഇവരായിരുന്നു പ്രധാന ചര്‍ച്ചയാക്കിയിരുന്നത്. ഇപ്പോള്‍ ഈ സൗഹൃദത്തിനും വിളളലേറ്റിരിക്കുകയാണ് എന്നതാണ് സത്യം പരസ്യമായും രഹസ്യമായും ഇവര്‍ ബിഗ്ബോസിലെ കാര്യങ്ങളെ വിലയിരുത്തുന്നുണ്ടായിരുന്നു എന്ന ചര്‍ച്ചകള്‍ മുന്നെ ഉയര്‍ന്ന് വന്നിരുന്നു എന്നാല്‍ ഒരുമിച്ച് മുന്നേറുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് ഇരുവരും ഇപ്പോള്‍ ഉടക്കിയിരിക്കുന്നത്.
അടുത്ത സുഹൃത്തുകളായിരുന്ന ഇരുവരും ഏത് സമയവും ഒന്നിച്ചാണ് ബിഗ്ബോസില്‍ സാധാരണ കാണാറുള്ളത്. ക്യാപ്റ്റന്‍സി ടാസ്‌കിനെയും എലിമിനേഷനെയും സംബന്ധിച്ച ഇവരുടെ ചര്‍ച്ചകളാണ് ഇപ്പോള്‍ കണ്ടാല്‍ പോലും മിണ്ടാത്ത തരത്തിലേക്ക് ഇവരെ മാറ്റിയിരിക്കുന്നത്. അനൂപിനെ എലിമിനേഷനിലേക്ക് നോമിനേറ്റ് ചെയ്ത ഹിമയെ സാബു രക്ഷിച്ചതും ഇവരുടെ സൗഹൃദത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ തുടങ്ങി. ഇവരുടെ വഴക്ക് പരിഹാരിക്കാനുള്ള ബിഗ്ബോസ് അംഗങ്ങള്‍ ശ്രമം നടത്തിയെങ്കിലും അത് ഫലം കണ്ടില്ലെന്ന് മാത്രമല്ല ഇപ്പോള്‍ അടുക്കാനാകാതെ ഞങ്ങള്‍ അകന്നിരിക്കുകയാണ് എന്നാണ് അനൂപ് പറയുന്നത്. മാനസികമായി അകല്‍ച്ച തോന്നിയെന്നുമാണ് അനൂപ് വ്യക്തമാക്കുന്നത്. മോശമായ വാക്കുകള്‍ ഉപയോഗിച്ചാണ് സാബു വേദനിപ്പിച്ചത്, ശരീരത്തിനാണ് മുറിവേറ്റതെങ്കില്‍ അത് ഉണങ്ങും എന്നാല്‍ മനസ്സിന് മുറിവേറ്റാല്‍ അതങ്ങനെയല്ലെന്നും താരം പറയുന്നു. ദേഷ്യവും വൈരാഗ്യവുമൊന്നുമില്ലെങ്കിലും മാനസികമായി വല്ലൊത്തൊരു അകല്‍ച്ച തോന്നിയെന്നും അത് പെട്ടെന്നു മാറില്ലെന്നുമാണ് അനൂപ് പറയുന്നത്.