ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ തേര്‍ഡ് റണ്ണര്‍ അപ്പായ നെവിന്‍ കാപ്രീഷ്യസ് ഷോയിലെ എന്റര്‍ടെയ്‌നര്‍ പട്ടം കൂടി സ്വന്തമാക്കിയാണ് മടങ്ങിയത്. കൊറിയോ ഗ്രാഫറായ നെവിന്‍ കാപ്രേഷ്യസ് ആര്‍ട്ട് ഡയറക്ടര്‍, സ്‌റ്റൈലിസ്റ്റ്, ലൈസന്‍സ്ഡ് സൂംബാ പരിശീലകന്‍, പേജന്റ് ഗ്രൂമറും എന്നീ മേഖലകളിലും തിളങ്ങുന്നത്. ഇന്റീരിയല്‍ ഡിസൈനിങ്ങില്‍ ബിരുദമെടുത്ത കെവിന് മോഡലിങ്ങിലേക്ക് ചുവടുവയ്ക്കുന്നവര്‍ക്ക് പരിശീലനം നല്‍കുന്ന ഒരു ഹബ്ബും സ്വന്തമായിച്ചുണ്ട്.
തന്റെ ബിഗ്‌ബോസ് അനുഭവങ്ങളെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചുമൊക്കെ നെവിന്‍ ലക്ഷ്മി നക്ഷത്രക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. കുട്ടിക്കാലത്തെക്കുറിച്ചും ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും തുറന്നുപറഞ്ഞു.
തന്റെ കുട്ടിക്കാലം അത്ര നല്ലതായിരുന്നില്ലെന്നാണ് നെവിന്‍ പറയുന്നത്. അച്ഛന്‍ മദ്യപാനിയായിരുന്നതിനാല്‍ അതിന്റെ പേരില്‍ ബുള്ളിയിങ് നേരിട്ടിരുന്നുവെന്നും 'കുടിയന്റെ മകന്‍' എന്ന ലേബല്‍ പോലും തനിക്ക് ലഭിച്ചിരുന്നുവെന്നും നെവിന്‍ പറഞ്ഞു.ചെറിയൊരു വീട്ടിലാണ് താമസിച്ചിരുന്നത്. ഷിജിന്റെ വീടും പരിസരവും കാണുമ്പോള്‍ എനിക്ക് എന്റെ ജീവിതവുമായി റിലേറ്റ് ചെയ്യാന്‍ കഴിയാറുണ്ട്.''
താന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് കുട്ടിക്കാലത്തെ ചില അനുഭവങ്ങളെന്നും അതേക്കുറിച്ച് പറഞ്ഞുനടന്നതുകൊണ്ട് തനിക്ക് യാതൊരു ഗുണവുമില്ലെന്നും നെവിന്‍ വ്യക്തമാക്കി. കഴിഞ്ഞകാലത്തെക്കാള്‍ ഇപ്പോള്‍ താന്‍ എവിടെയാണ് നില്‍ക്കുന്നതെന്നാണ് ചിന്തിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
''അതൊന്നും എവിടേയും ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ്. അത് പറഞ്ഞ് നടന്നതുകൊണ്ട് എനിക്ക് ഒരു ഗുണവുമില്ല. എന്റെ പാസ്റ്റ് എന്തായിരുന്നു എന്നതല്ല, പ്രെസന്റില്‍ ഞാന്‍ എവിടെ നില്‍ക്കുന്നുവെന്നാണ് എപ്പോഴും ചിന്തിക്കാറുള്ളത്.''
ജീവിതത്തില്‍ പലതരം ജോലികള്‍ ചെയ്തിട്ടുണ്ടെന്നും നെവിന്‍ പറയുന്നു. പത്രം വിതരണം ചെയ്യുന്നതുമുതല്‍ ബേക്കറിയില്‍ ജോലി ചെയ്യുന്നതുവരെ ചെയ്തിട്ടുണ്ട്. പിന്നീട് സൂംബ ഇന്‍സ്ട്രക്ടറായും ആര്‍ട്ട് ഡയറക്ടറായും ഫാഷന്‍ കൊറിയോഗ്രാഫറായും ജോലി ചെയ്തു. ബിഗ് ബോസില്‍ എത്തുന്നതിന് മുമ്പുള്ള മൂന്ന് വര്‍ഷം ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്നും നെവിന്‍ പറഞ്ഞു.
മീഡിയയിലേക്ക് ആദ്യം എത്തിയത് അവതാരകനായാണ്. ഇതിനിടെ നിരവധി സാമ്പത്തിക പ്രതിസന്ധികളിലൂടെയും കടന്നുപോയി. പഠനത്തിനായി പണമില്ലാതിരുന്ന കാലത്ത് നിരവധി പേര്‍ തന്നെ സഹായിച്ചെന്നും വിദ്യാഭ്യാസത്തിനാണ് ജീവിതത്തില്‍ എപ്പോഴും പ്രാധാന്യം നല്‍കിയതെന്നും നെവിന്‍ വ്യക്തമാക്കി.
ദുബൈയില്‍ നിന്ന് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അവിടേക്ക് പോകാതെ പഠനത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു നെവിന്‍. ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കുമെന്ന വിശ്വാസം തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
''ഒരുപാട് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. പഠിക്കാന്‍ എനിക്ക് പണമുണ്ടായിരുന്നില്ല. ഒരുപാട് പേര്‍ പഠിക്കാന്‍ സഹായിച്ചു. എന്റെ ജീവിതത്തില്‍ ഞാന്‍ എന്നും പ്രധാന്യം കൊടുത്തത് വിദ്യാഭ്യാസം നേടുന്നതിനായിരുന്നു. ദുബൈയിലേക്ക് ഒരുപാട് അവസരം വന്നിരുന്നു. പക്ഷെ ഞാന്‍ പോയില്ല. പകരം പഠിച്ചു. ഒരുപാട് മിസ്റ്റേക്കുകള്‍ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും എന്റെ കഠിനാധ്വാനത്തിന് എനിക്ക് പ്രതിഫലം കിട്ടുമെന്ന് ഉറപ്പായിരുന്നു. എന്ത് ജോലി ചെയ്യാനും ഞാന്‍ തയ്യാറായിരുന്നു.''
്.