മലയാളികള്‍ക്കിടയില്‍ ഏറെ പരിചിതമായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറാണ് ജാസി. സമൂഹമാധ്യമങ്ങളില്‍ സജീവമായ ജാസിക്ക് ടിക് ടോക് കാലഘട്ടം മുതല്‍ തന്നെ വ്യത്യസ്തമായ വിഡിയോകളിലൂടെയും റീലുകളിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞിട്ടുണ്ട് ഇപ്പോള്‍ ജാസിയുടെ നൃത്ത വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
എറണാകുളത്തെ ഒരു പരിപാടിയിലാണ് ജാസിയുടെ നൃത്തം അരങ്ങേറിയത്. 'എല്ലാവരും വരണം മറക്കല്ലേ' എന്ന കുറിപ്പോടെ ദിവസങ്ങള്‍ക്കു മുന്‍പേ ഈ വാര്‍ത്ത ജാസി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.എന്തായാലും ജാസിയുടെ ഡാന്‍സ് വിഡിയോയ്ക്ക് വന്‍ കയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍. 'മാര്‍ഗഴി തിങ്കള്‍ അല്ലവാ' എന്ന ഗാനത്തിനാണ് ജാസി ചുവടുവച്ചത്.
'കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ച മൊതല്, നന്നായിട്ടുണ്ട് രണ്ട് ദിവസം കൊണ്ട് പഠിച്ചെടുത്ത് കളിച്ചതാണെന്ന് പറയില്ല അടിപൊളി ആയിട്ടുണ്ട്, സൂപ്പര്‍ബ് പെര്‍ഫോമന്‍സ്, ആരെയും കണ്ണ് ചിമ്മിക്കുന്ന ജാസിയുടെ അത്യുഗ്രന്‍ ക്ലാസിക്കല്‍ നൃത്തച്ചുവടുകള്‍, നല്ലത് കണ്ടാല്‍ അഭിനന്ദിക്കണം' എന്നാണ് ഒരാള്‍ കമന്റിട്ടത്.
നൃത്തം ആരംഭിക്കുന്നതിന് മുന്‍പ് 'ഒരു വലിയ ആഗ്രഹം ഇന്ന് നിറവേറുകയാണ്' എന്ന കുറിപ്പോടെ ജാസി വിഡിയോ പങ്കുവച്ചിരുന്നു. 'ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു മൊമന്റാണ് ഇന്ന്. ഇതേ പോലെ കോസ്റ്റ്യൂം ഇടണം, ഇതേപോലെ ഒരുങ്ങണം ഒരു നല്ല സ്റ്റേജ് കിട്ടണം എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി. ഞാന്‍ ഒരു ക്ലാസിക്കല്‍ ഡാന്‍സറല്ല. അറിയുന്നപോലെ ഡാന്‍സ് പഠിച്ചിട്ട്, ഒരു സെമിക്ലാസിക്കല്‍ ഡാന്‍സാണ് ഇന്ന് ചെയ്യുന്നത്. എല്ലാവരും പ്രാര്‍ഥിക്കണം പിന്തുണയ്ക്കണം'- ജാസി പറഞ്ഞു.