Latest News

ബോളിവുഡ് താരദമ്പതികളായ രണ്‍വീര്‍ ദീപിക വിവാഹജീവിതത്തിലെ വെളിപ്പെടുത്തല്‍ പുറത്ത്..! ദീപിക ആവശ്യപ്പെട്ടത് ആ മൂന്ന് കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രണ്‍വീര്‍

Malayalilife
ബോളിവുഡ് താരദമ്പതികളായ രണ്‍വീര്‍ ദീപിക വിവാഹജീവിതത്തിലെ വെളിപ്പെടുത്തല്‍ പുറത്ത്..! ദീപിക ആവശ്യപ്പെട്ടത് ആ മൂന്ന് കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രണ്‍വീര്‍

ബോളിവുഡ് ഏറെ കാത്തിരുന്ന വിവാഹമായിരുന്നു ദീപീക രണ്‍വീര്‍ പ്രണയ ജോഡികളുടേത്. 2018 ന്റെ അവസാനത്തിലാണ് 6 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ രണ്‍വീര്‍ ദീപികയുടെ കഴുത്തില്‍ താലികെട്ടിയത്. ഇറ്റലിയിലെ ലെ കോമോ റിസോര്‍ട്ടില്‍ വച്ചായിരുന്നു താരങ്ങളുെട ഡംബര വിവാഹം നടന്നത്.

വിവാഹ ശേഷമുളള  താരദമ്പതികളുടെ ജീവിതത്തെ കുറിച്ചാണ് താരത്തിന്റെ വെളിപ്പെടുത്തല്‍ നടത്തിയത്. രണ്‍വീര്‍ സിങ്ങാണ് സംഭവംപങ്കുവെച്ചിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. വിവാഹ ശേഷം
ദീപിക ആവശ്യപ്പെട്ട 3 കാര്യങ്ങളാണ് രണ്‍വീര്‍ പങ്ക് വെച്ചത്.

ഒരുപാട് വൈകി വീട്ടില്‍ എത്തരുത്, ഭക്ഷണം കഴിക്കാതെ വീട്ടില്‍ നിന്ന് പോകരുത്, ഫോണ്‍ കോളുകള്‍ അറ്റന്റ് ചെയ്യാതിരിക്കരുതെന്നായിരുന്നു എന്നായിരുന്നു ദീപികയുടെ ഉപദേശമെന്നും രണ്‍വീര്‍ വെളിപ്പെടുത്തി. ഇതിനോടകം തന്നെ ദീപികയുടെ ഉപദേശം വൈറലായിട്ടുണ്ട്. താരത്തിന്റെ നിര്‍ദ്ദേശം മികച്ചതാണെന്നാണ് പ്രേക്ഷകരുടെ വാദം.


 

Read more topics: # ranveer,# deepika,# after marriage,# three advice
ranveer,deepika,after marriage,three advice

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES