മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. താരത്തിന്റെ പിറന്നാളിന് ഉറ്റസുഹൃത്തുക്കളായ രമേഷ് പിഷാരടിയും ധര്‍മജനും നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പിറന്നാള്‍ ദിവസത്തിലും ആര്യയ്ക്കു പാരയുമായാണ് ഇരുവരും എത്തിയത്.
ഹാപ്പിബര്‍ത് ഡേ എന്ന ഗാനം ആലപിച്ച് ഇരുവരും ഒരു വിഡിയോ സന്ദേശമാണ് ആര്യയ്ക്ക് അയച്ചത്. ആര്യയ്ക്കു 46 വയസ്സായത് ഞങ്ങളെല്ലാം അറിഞ്ഞെന്നു പറഞ്ഞ് ആദ്യം പണി ആരംഭിച്ചത് ധര്‍മജനാണ്. പിന്നീട് അറുപതാം പിറന്നാളിന്റെ ആശംസ നേര്‍ന്ന് പിഷാരടിയും ഒപ്പം ചേര്‍ന്നു.
പിറന്നാള്‍ ദിനത്തില്‍ തനിക്ക് ലഭിച്ചിട്ടുള്ള ആശംസകളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണിതെന്ന്, വിഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ശേഷം ആര്യ പറഞ്ഞു