ധര്‍മജന്റെ കിടിലന്‍ ഡാന്‍സും ആയി സകലകലാശാലയിലെ മേക്കിങ് വീഡിയോ സോങ് പുറത്തിറങ്ങി. ഗാനത്തില്‍ ധര്‍മജന്റെ ചുവട്‌വെപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിത്രീകരണ വേളയിലെ രസകരമായ സംഭവങ്ങള്‍ ആണ് പുറത്ത് വന്നിരിക്കുന്നത് എന്തായാലും ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു.
ധര്‍മജന്‍ ഡാന്‍സ് ചെയ്യാന്‍ പഠിക്കുന്ന രംഗങ്ങള്‍ ഏവരെയും ചിരിപ്പിക്കുന്നതാണ്.തന്റെ രൂപത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയാണ്ധര്‍മജന്‍എത്തിയിരിക്കുന്നത്.ക്യാമ്പസ് സിനിമയാണ് സകലകലാശാല.വിനോദ് ഗുരുവായൂര്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രം ഷാജിയാണ് നിര്‍മ്മിച്ചിരിക്കുന്നത് .