മിനിസ്‌ക്രിനിലെ കോമഡി പരിപാടികളിലും സ്റ്റേജ് ഷോകളിലും തന്റെ സ്വതസിദ്ധമായ നര്‍മ്മം കൊണ്ട് നിറഞ്ഞു നില്‍ക്കുന്നയാളാണ് രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ബഡായി ബംഗ്ലാവിലൂടെയാണ് രമേശ് പിഷാരടി ശ്രദ്ധിക്കപ്പെട്ടത്. എന്നും പ്രേക്ഷകരുടെ ഇഷ്ട ഹാസ്യ കോമ്പോയാണ് രമേശ് പിഷാരടി ധര്‍മജ്ജന്‍ എന്നിവരുടേത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പഴയ ഓര്‍മ്മകളും ചെറുപ്പത്തിലെ ചിത്രങ്ങളുമെല്ലാം ആരാധ കരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ തന്റെ ചെറുപ്പത്തിലെ ഒരു ഓര്‍മ്മ രമേശ് പിഷാരടി പങ്കുവച്ചതാണ് ഇപ്പോള്‍ വൈറലാകുന്നത്. ചെറുപ്പത്തില്‍ തന്റെയൊപ്പം ഉണ്ടായിരുന്ന ഒരു അണ്ണാന്റെ വീഡിയോയാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്.
1996 ല്‍ തന്റെ സന്തതസഹചാരി ആയിരുന്ന 'ബജറങ്കന്‍'എന്നു അണ്ണാന്‍... എന്ന തലക്കുറിപ്പോടെയാണ് താരം പഴയ കാല വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചേച്ചിയുടെ കല്യാണ ക്യാസെറ്റില്‍ നിന്നാണ് ഈ രംഗം കിട്ടിയതെന്നും രമേശ് പിഷാരടി പറയുന്നു. വര്‍ഷങ്ങള്‍ പഴക്കമുളള വീഡിയോയില്‍ പിഷാരടി തീരെ മെലിഞ്ഞിട്ടാണുളളത്. പിഷാരടിയുടെ തോളിലൂടെയും ശരീരത്തിലൂടെയും അണ്ണാന്‍ ഓടി നടന്നു കളിക്കുന്ന രംഗങ്ങളും വീഡിയോയിലുണ്ട്. ചിത്രത്തിന് ആരാധകരുടെ കമന്റും എത്തുന്നുണ്ട്. ഇന്ന് അണ്ണാന്‍ ഒപ്പമില്ലെങ്കിലും അതേ പോലെ പേരുളള ധര്‍മ്മജന്‍ സന്തത സഹചാരിയായി ഒപ്പമുണ്ടല്ലോ എന്നു ആരാധകര്‍ പറയുന്നു. പിഷാരടി പണ്ടേ മൃഗസ്‌നേഹി ആയിരുന്നുവെന്നും പണ്ടത്തെ വീഡിയോയില്‍ നിന്നും പിഷാരടിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും ആ നിഷ്‌കളങ്കമായ ചിരിയൊക്കെ അതുപോലെ തന്നെയുണ്ടെന്നും ആരാധകര്‍ പറയുന്നു.
അന്നേ പിഷു വരാന്‍ പോവുന്ന കാലത്തെ സോഷ്യല്‍ മീഡിയ വിപ്ലവത്തെ കുറിച്ച് ബോധവാന്‍ ആയിരുന്നുവെന്നും... ദീര്‍ഘ വീക്ഷണത്തോടെ എല്ലാം വൈറല്‍ ആക്കാന്‍ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ചിരുന്നുവെന്നും 'പിഷാരടി ദി ഗ്രേറ്റ് ' എന്നുമൊക്കെയുള്ള കമന്റുകളും കിട്ടുന്നുണ്ട്. ഒട്ടേറെ പേരാണ് ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നത്. കൂടാതെ തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രവും താരം പങ്കുവെച്ചിരുന്നു.വലുതാകുമ്പോള്‍ ആരാകണം ? ഉ: ചെറുതാവണം എന്ന തലക്കുറിപ്പോടെയായിരുന്നു താരത്തിന്റെ ഈ പോസ്റ്റ്.
മിമിക്രിയില്‍ തുടങ്ങി താരം പിന്നാലെ അവതാരകനായും സിനിമാ നടനായും സംവിധായകനായും തന്റെ പ്രതിഭ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ജയറാമിനെയും കുഞ്ചാക്കോ ബോബനെയും നായകനാക്കി 'പഞ്ചവര്‍ണ തത്ത' എന്ന ചിത്രം സംവിധാനം ചെയ്ത രമേഷ് പിഷാരടി ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി 'ഗാനഗന്ധര്‍വ്വന്‍' എന്ന സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.