പാടാത്ത അല്ല പാടുന്ന പൈങ്കിളികള്‍; അന്തരിച്ച നടന്‍ ശബരിക്ക് പകരം അരവിന്ദായി ഇനി പ്രദീപ് ചന്ദ്രന്‍; പോസ്റ്റ് പങ്കുവച്ച് താരം

Malayalilife
topbanner
പാടാത്ത അല്ല പാടുന്ന പൈങ്കിളികള്‍; അന്തരിച്ച നടന്‍ ശബരിക്ക് പകരം അരവിന്ദായി ഇനി പ്രദീപ് ചന്ദ്രന്‍; പോസ്റ്റ് പങ്കുവച്ച് താരം

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പോലീസ് ഓഫീസറായി പരിചിതമായ മുഖമാണ് പ്രദീപ് ചന്ദ്രന്റേത്. കറുത്തമുത്തിലെ അഭിറാമായിട്ടാണ് താരം ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളിലും താരം എത്തിയിരുന്നു. നിരവധി ഷോകളിലൂടെയും അഭിനയത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട താരം ബിഗ്‌ബോസില്‍ എത്തിയപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

മമ്മൂട്ടിയുടെ മിഷന്‍ 90 ഡേയ്‌സ് എന്ന ചിത്രത്തിലൂടെ നടന്‍ സിനിമയിലെത്തിയത്. തുടര്‍ന്ന് മോഹന്‍ലാലിനൊപ്പം ദൃശ്യം, ഒപ്പം, കുരുക്ഷേത്ര, എയ്ഞ്ചല്‍ ജോണ്‍, ഇവിടം സ്വര്‍ഗമാണ്, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ, ലോക്പാല്‍, ഗീതാഞ്ജലി, 1971 ബിയോണ്ട ദ ബോര്‍ഡേഴ്‌സ് തുടങ്ങിയ സിനിമകളിലും പ്രദീപ് ചന്ദ്രന്‍ അഭിനയിച്ചിരുന്നു. കറുത്ത മുത്ത് എന്ന ഹിറ്റ് സീരിയലിനു ശേഷം ബിഗ്‌ബോസില്‍ പങ്കെടുത്ത താരം അടുത്തിടെയാണ് വിവാഹം കഴിച്ചത്. ഭാര്യ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത പങ്കുവച്ചും താരം എത്തിയിരുന്നു. തനിക്ക് പാടാത്ത പൈങ്കിളില്‍ അന്തരിച്ച നടന്‍ ശബരീനാഥിന്റെ റോള്‍ അഭിനയിക്കാനുള്ള ഓഫര്‍ കിട്ടിയ കാര്യവും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ സീരിയലില്‍ അഭിനയിച്ചുതുടങ്ങിയെന്ന് വ്യക്തമാക്കുന്ന നടന്റെ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

പാടുന്ന പൈങ്കിളികള്‍ എന്ന ക്യാപ്ഷന്‍ നല്‍കികൊണ്ടാണ് പ്രദീപ് ചന്ദ്രന്‍, സന്തോഷം പങ്കിട്ടത്. പരമ്പരയിലെ മറ്റു കഥാപാത്രങ്ങള്‍ക്ക് ഒപ്പമുള്ള ചിത്രമാണ് പ്രദീപ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്.  അരവിന്ദ് എന്ന കഥാപാത്രത്തെയാണ് പ്രദീപ് അവതരിപ്പിക്കുക. ബിഗ് ബോസിന് ശേഷമുളള ഇടവേളക്ക് ശേഷമാണു പ്രദീപ് വീണ്ടും സ്‌ക്രീനില്‍ നിറയാന്‍ പോകുന്നത്. ദൂരദര്‍ശനിലെ താഴ്വരപക്ഷികളിലൂടെയാണ് പ്രദീപ് ആദ്യമായി ക്യാമറക്ക് മുന്‍പില്‍ എത്തുന്നത്. കുഞ്ഞാലി മരക്കാര്‍ ആണ് പ്രദീപിന്റെ ആദ്യ സീരിയല്‍. കറുത്തമുത്തില്‍ ആണ് ഏറ്റവും ഒടുവില്‍ പ്രദീപ് അഭിനയിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 

പാടുന്ന പൈങ്കിളികൾ????

A post shared by Pradeep Chandran (@pradeepchandran900) on


 

Pradeep chandran joins paadatha painkili

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES