ബിഗ്ഗ്‌ബോസ് പ്രേക്ഷക ശ്രദ്ധ നേടാനുളള കാരണങ്ങളിലൊന്നാണ് പേളി-ശ്രീനീഷ് പ്രണയം. പേളിയും ശ്രീനിയും തമ്മിലുളള പ്രണയം ആരംഭിച്ച നാള്‍ മുതല്‍ തന്നെ ഇവരുടെ ഒത്തുചേരലിനു കാത്തിരിക്കുകയാണ് പേളിഷ് ഫാന്‍സ്. എന്നാല്‍ ഇതൊക്കെ വെറും അഭിനയമാണെന്നും പ്രണയമെന്നു പറഞ്ഞ് പേളിയും ശ്രീനിഷും ചെയ്യുന്നതെല്ലാം പരിധിവിടുന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇതേ അഭിപ്രായവുമായി ഇപ്പോള്‍ സാബുവും രംഗത്ത് എത്തിയിരിക്കുകയാണ്.
ഇന്നലത്തെ എപ്പിസോഡിലാണ് സാബുമോന്‍ പേളിക്കും ശ്രീനിക്കുമെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയത്. തുടക്കം മുതല്‍ തന്നെ മമ്മിയെ കാണണമെന്നും വീട്ടില്‍ പോകണമെന്നും പറഞ്ഞ് എപ്പോഴും കരഞ്ഞുകൊണ്ടിരുന്ന മത്സരാര്‍ത്ഥിയാണ് പേളി. ദുസ്വ:പനം കണ്ടെന്ന് പറഞ്ഞ് കിടക്കയില്‍ വിഷമിച്ചു കിടന്ന പേളിയെ ശ്രീനി ആശ്വസിപ്പിച്ചത് കണ്ടാണ് സാബുവിന് കലിയിളകിയത്. മമ്മിയാണെന്നു കരുതാന്‍ ശ്രീനി തന്റെയും പേളിയുടെയും കൈകള്‍ തമ്മില്‍ കൂട്ടിക്കെട്ടുകയായിരുന്നു. ഇത് കണ്ടുകൊണ്ടെത്തിയ സാബു ഇത് കുറച്ച് ഓവര്‍ അല്ലേ എന്ന് ഇരുവരോടും ചോദിച്ചു. തുടര്‍ന്ന് ഇതൊക്കെ ബിഗ്ഗ്‌ബോസ് ഹൗസില്‍ മാത്രമേ നടക്കു എന്നും പുറത്തു വച്ചാണ് ഇത് കണ്ടതെങ്കില്‍ താന്‍ മടല് വെട്ടി അടിച്ചേനെ എന്നും സാബു ശ്രീനിയോടും പേളിയോടും പറഞ്ഞു. കിടക്കയ്ക്കരികില്‍ ഉളള ഈ സീനുകള്‍ നിരന്തരം കാണുന്നത് അരോചകമാണെന്ന തരത്തിലായിരുന്നു സാബുവിന്റെ പ്രതികരണം.
അതേസമയം ശ്രീനീഷുമായി അടുത്ത ശേഷം പേളിയുടെ കുട്ടിത്തം അതിര് വിടുന്നതായും പ്രേക്ഷകര്‍ക്ക് അഭിപ്രായമുണ്ട്. അതുകൊണ്ട് തന്നെ സാബു ഇങ്ങനെ പറഞ്ഞതിനെ പിന്തുണയ്ക്കുകയാണ് അധികം പേരും.