ബിഗ്ബോസില്‍ ഉള്ള മത്സരാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സ് ഉള്ളത് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായ പേളി മാണിക്കാണ്. ഷോയിലെത്തിയ കാലം മുതല്‍ മികച്ച ആരാധക പിന്തുണയുണ്ടെങ്കിലും ഇപ്പോള്‍ പേളിക്ക് അത്ര നല്ല സമയമല്ലെന്നാണ് ആരാധകര്‍ പറയുന്നത്. പ്രണയം തുടങ്ങിയതോടെ കഷ്ടകാലം പേളിക്ക് ആരംഭിച്ചെന്ന് ബിഗ്ബോസ് പ്രേക്ഷകര്‍ പറഞ്ഞുതുടങ്ങിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ഷോയില്‍നിന്നും പുറത്തായ അനൂപ് ചന്ദ്രനും പേളിക്കെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം പേളിയുടെ കരച്ചില്‍ സ്വഭാവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത്.
മിക്ക എപിസോഡുകളിലും കണ്ണീരും കൈയുമായിട്ടാണ് പേളിയെ കാണാറ്. ശ്രീനിയോടുള്ള പ്രണയം തുടങ്ങിയപ്പോള്‍ കുറച്ച് കുറഞ്ഞ കരച്ചില്‍ സ്വഭാവം ഇപ്പോള്‍ വീണ്ടും തുടങ്ങിയിരിക്കുന്നു എന്നാണ് ബിഗ്ബോസ് പ്രേക്ഷകര്‍ പറയുന്നത്. വെറുതെയല്ല പേളിയെ മോങ്ങി മാണി എന്നു വിളിക്കുന്നതെന്നാണ് സോഷ്യല്‍മീഡിയിയല്‍ കമന്റുകള്‍ എത്തുന്നത്. ശ്രീനി പേളി പ്രണയം ഓവര്‍ ആണെന്ന തരത്തില്‍ നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇന്നലെ ഒരു കാര്യവുമില്ലാതെ ശ്രിനിയോട് സംസാരിച്ചുകൊണ്ട് ഇരിക്കവേ പേളി കരഞ്ഞതാണ് ഇപ്പോള്‍ ട്രോളന്‍മാര്‍ ഏറ്റെടുക്കുന്നത്. കട്ടിലില്‍ കിടന്നുപൊട്ടിക്കരഞ്ഞ പേളിയെ തലോടി ആശ്വസിപ്പിക്കുന്ന ശ്രീനി പെണ്‍കോന്തന്‍ ആണെന്ന് ട്രോളുകള്‍ ഇറങ്ങിക്കഴിഞ്ഞു.
അതേസമയം പേളി കൃത്യമായ കളികളാണ് ബിഗ്ബോസില്‍ കാഴച് വയ്ക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു. എങ്ങനെ വിജയിക്കണമെന്ന് കൃത്യമായി കണക്കുകൂട്ടിയാണ് പേളി ഷോയിലേത്തിയതെന്നും ഇതിന്റെ ഭാഗമായിട്ടാണ് പേളി തുടക്കം മുതല്‍ കണ്ണീരും സങ്കടവും കാണിച്ച് പ്രേക്ഷക ശ്രദ്ധ നേടിയതെന്നും ഇവര്‍ പറയുന്നു. സുരേഷേട്ടനുമായി ബന്ധം സ്ഥാപിച്ച ശേഷം അദ്ദേഹത്തെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞ് ശ്രീനിയോട് പ്രണയം അഭിനയിക്കുന്നതും ഗെയിമിന്റെ ഭാഗമാണെന്നും ആരോപണം ഉയരുന്നു. കണ്ണീര് കാട്ടി പ്രേക്ഷകരുടെ മനസ് അലിയിപ്പിച്ച് ഇവിടെ പിടിച്ചുനില്‍ക്കാമെന്നാണ് പേളിയുടെ ധാരണയെന്ന് ഇവര്‍ പറയുമ്പോള്‍ തന്നെ പ്ലാന്‍ഡ് പിആര്‍ വര്‍ക്കിലൂടെയാണ് പേളി പ്രേക്ഷക പിന്തുണ തേടുന്നതെന്ന് കഴിഞ്ഞ ദിവസം അനൂപും ആരോപിച്ചിരുന്നു.