Latest News

ബാംഗ്ലൂരുകാരന്‍ ഐടി പ്രൊഫഷണലിന്റെ ഭാര്യ; എട്ടാം ക്ലാസുകാരന്റെ അമ്മ..  പത്തരമാറ്റിലെ ദേവയാനിയുടെ സ്വകാര്യ ജീവിതം അറിയാം

Malayalilife
 ബാംഗ്ലൂരുകാരന്‍ ഐടി പ്രൊഫഷണലിന്റെ ഭാര്യ; എട്ടാം ക്ലാസുകാരന്റെ അമ്മ..  പത്തരമാറ്റിലെ ദേവയാനിയുടെ സ്വകാര്യ ജീവിതം അറിയാം

പ്രമുഖ ജ്വല്ലറി വ്യവസായി അനന്ത മൂര്‍ത്തിയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയാണ് പത്തരമാറ്റ് എന്ന സീരിയല്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ റേറ്റിംഗില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആ പരമ്പരയില്‍ ശ്രദ്ധ നേടിയ നിരവധി താരങ്ങളുണ്ട്. അക്കൂട്ടത്തിലൊരാളാണ് അനന്തമൂര്‍ത്തിയുടെ മൂത്തമകന്‍ ജയന്റെ ഭാര്യ ദേവയാനിയായി അഭിനയിക്കുന്ന രശ്മി രാഹുല്‍ എന്ന നടി. നേരത്തെ നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പത്തരമാറ്റിലെ ദേവയാനി എന്ന കഥാപാത്രമാണ് രശ്മിയെ മിനിസ്‌ക്രീന്‍ പ്രേക്ഷക മനസുകളില്‍ ഇടം നേടാന്‍ സഹായിച്ചത്. മുന്‍പ് സൗന്ദര്യ മത്സരങ്ങളിലടക്കം നിറസാന്നിധ്യമായിരുന്ന ദേവയാനി മോഡലിംഗും ഫോട്ടോഷൂട്ടുകളും വഴിയാണ് മിനിസ്‌ക്രീന്‍ രംഗത്തേക്ക് എത്തിയത്. അതിനിടയിലും പലപ്പോഴും പ്രേക്ഷകര്‍ ദേവയാനിയോട് തിരക്കിയിരുന്നത് സ്വകാര്യ ജീവിതത്തെ കുറിച്ചായിരുന്നു. എന്നാല്‍ അതിനെ കുറിച്ചൊന്നും നേരത്തെ തുറന്നു പറഞ്ഞിരുന്നില്ലെങ്കിലും ഇപ്പോള്‍ ആ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.

യഥാര്‍ത്ഥത്തില്‍ കൊല്ലം ജില്ലയിലെ പുനലൂരില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയായിരുന്നു രശ്മി. വീട്ടിലെ ചിപ്പിയായി വളര്‍ന്നു വന്ന ആ പെണ്‍കുട്ടിയ്ക്ക് ചെറുപ്പം മുതല്‍ക്കെ ആഗ്രഹം മോഡലിംഗും അഭിനയവും അങ്ങനെ ആ മേഖലകള്‍ ഒക്കെ തന്നെയും ആയിരുന്നു. അങ്ങനെയാണ് കൊച്ചിയിലേക്ക് ജീവിതം പറിച്ചു നടുന്നതും. അതിനിടയിലായിരുന്നു വിവാഹം. ബാംഗ്ലൂര്‍ സ്വദേശിയായ രാഹുലുമായുള്ള വിവാഹം കരിയറിനൊന്നും തടസ്സമാകുന്നതായിരുന്നില്ല. രശ്മിയുടെ അഭിനയ മോഹങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന ആളായിരുന്നു രാഹുല്‍. ഐടി പ്രൊഫഷണലായിരുന്നു രാഹുല്‍. വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഒരു കുഞ്ഞും ജനിച്ചു. ഇരുവരുടേയും ഏകമകന്‍ ഇപ്പോള്‍ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. ഒരു എട്ടാം ക്ലാസുകാരന്റെ മകനാണോ സീരിയലില്‍ 31കാരനായ ആദര്‍ശിന്റെ അമ്മയായി അഭിനയിക്കുന്നത് എന്ന സംശയം പ്രേക്ഷകര്‍ക്ക് സ്വാഭാവികമായും തോന്നിയേക്കാം. എന്നാല്‍ അതാണു സത്യം. ഇപ്പോള്‍ വെറും 33 വയസാണ് രശ്മിയുടെ യഥാര്‍ത്ഥ പ്രായമെന്നാണ് വിവരം.

കൃത്യം 18ാം വയസിലായിരുന്നു രശ്മിയുടെ വിവാഹം. അതിനിടെ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ എന്ന അയാട്ട കോഴ്സും അതിനിടയില്‍ പാസായ  രശ്മി വിവാഹശേഷമാണ് മോഡലിംഗിലും സൗന്ദര്യ മത്സരങ്ങളിലുമെല്ലാം സജീവമായത്. അങ്ങനെ 2020ലെ ഐഎംസിഎ മിസ്സിസ് ടോപ്പ് മോഡലായും 2020ലെ കൈരളി മിസ്സിസ് ബ്യൂട്ടിഫുള്‍ ഹെയറായും എല്ലാം തിരഞ്ഞെടുക്കപ്പെട്ട രശ്മി അതുവഴി സീരിയലിലേക്ക് ചുവടുവെക്കുകയായിരുന്നു. മഴവില്‍ മനോരമയിലെ അനുരാഗം എന്ന പരമ്പരയിലൂടെയാണ് രശ്മി അഭിനയരംഗത്തേക്ക എത്തിയത്. തുടര്‍ന്ന് സൂര്യാ ടിവിയിലെ അനിയത്തിപ്രാവിലും അഭിനയിച്ചിരുന്നു. അവിടെ നിന്നുമാണ് പത്തരമാറ്റിലേക്ക് എത്തിയത്. ഇപ്പോള്‍ പത്തരമാറ്റിലെ ദേവയാനിയായി തിളങ്ങുന്ന രശ്മിയ്ക്ക് ആരാധകരും ഏറെയുണ്ട്.

Patharamatt serial actress resmi rahul

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES