ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയല്‍ ആയിരുന്ന പരസ്പരത്തിന്റെ അന്ത്യം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സീരിയലിന്റെ ക്ലൈമാക്സ് ദുഖത്തെക്കാളുപരി പ്രേക്ഷകര്‍ക്ക് ചിരിക്ക് വക നല്‍കുകയാണ് ചെയ്തത്. പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കു വിപരീതമായി ഒരു തട്ടിക്കൂട്ടു രീതിയില്‍ സീരിയല്‍ അവസാനിപ്പിച്ചത് എന്തിനായിരുന്നു എന്നു വിവേക് ഗോപന്‍ തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.
ഏഷ്യനെറ്റില്‍ അഞ്ചുവര്‍ഷത്തിലധികം നീണ്ടു നിന്ന ജനപ്രിയ സീരിയലായിരുന്നു പരസ്പരം. സീരിയലിലെ മുഖ്യ കഥാപാത്രങ്ങളായ പത്മിനി അമ്മ,സൂരജ്,ദീപ്തി തുടങ്ങിയവര്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിയ കഥാപാത്രങ്ങളാണ്. സിനിമയില്‍ നിന്നും സീരിയലിലേക്കെത്തിയ വിവേക് ഗോപനാണ് പരമ്പരയില്‍ സൂരജ് എന്ന കഥാപാത്രമായി എത്തിയത്. ഇത്രയധികം നാള്‍ നീണ്ട സീരിയല്‍ പെട്ടെന്നൊരു ദിവസം തട്ടിക്കൂട്ടു രീതിയിലാണ് അവസാനിച്ചത് എന്നതും, സീരിയലിന്റെ ഗുളിക വിഴുങ്ങിയുളള ക്ലൈമാക്സും ട്രോളുകള്‍ ഏറ്റു വാങ്ങിയിരുന്നു. എന്നാല്‍ സീരിയല്‍ അവസാനിച്ചതല്ല അവസാനിപ്പിച്ചതാണ് എന്നാണ് ഇപ്പോള്‍ വിവേക് ഗോപന്റെ വെളിപ്പെടുത്തല്‍. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്നിന്റെ വേദിയിലാണ് വിവേക് ഇക്കാര്യം തുറന്നു പറഞ്ഞത്.
തീവ്രവാദികള്‍ നല്‍കിയ ഗുളിക രൂപത്തിലുള്ള ബോംബ് കഴിച്ച നായകനും നായികയും കുറെ ദൂരം ഓടിയശേഷം ബോട്ടില്‍ പോയി നദിയില്‍വെച്ചു പൊട്ടിത്തെറിച്ച് മരിക്കുന്നതായിരുന്നു അവസാന രംഗം. എന്നാല്‍ തനിക്കും സീരിയലിലെ മറ്റു ചില ആര്‍ട്ടിസ്റ്റുകള്‍ക്കും സിനിമയില്‍ തിരക്കേറുന്നതിനാലാണ് പരസ്പരം അത്തരത്തില്‍ അവസാനിപ്പിച്ചതെന്നാണ് വിവേക് പറയുന്നത്. ഡേറ്റ് ക്ലാഷ് ആകുന്നതിനാല്‍ അക്കാര്യം നിര്‍മ്മാതാവിനോടു സംസാരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് മറ്റു താരങ്ങള്‍ക്കും ഇതേ പ്രശ്നം ഉണ്ടായതിനെ തുടര്‍ന്ന് സീരിയല്‍ ഉടന്‍ അവസാനിപ്പിക്കുകയായിരുന്നു എന്നാണ് വിവേക് പറയുന്നത്. എന്നാല്‍ സീരിയലിന്റെ അവസാനം അത്തരത്തില്‍ ആകണ്ടായിരുന്നു എന്നു പലരും അഭിപ്രായപ്പെട്ടുവെന്നും വിവേക് വ്യക്തമാക്കി.