Latest News

സീ കേരളത്തിന്റെ പുതിയ പരമ്പര 'കാര്‍ത്തികദീപം' ജൂലൈ 13 മുതല്‍; നായികാനായകന്മാരായി സ്‌നിഷയും വിവേക് ഗോപനും

Malayalilife
സീ കേരളത്തിന്റെ പുതിയ പരമ്പര 'കാര്‍ത്തികദീപം' ജൂലൈ 13 മുതല്‍; നായികാനായകന്മാരായി സ്‌നിഷയും വിവേക് ഗോപനും

ലോക്ക് ഡൗണ്‍ കാലത്തെ അതിജീവിച്ചു സീ കേരളം ഒരുക്കുന്ന പുതിയ പരമ്പര കാര്‍ത്തിക ദീപം ജൂലൈ 13, ഇന്ന് മുതല്‍ ആരംഭിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി എട്ടിന് പരമ്പര സീ കേരളത്തില്‍ സംപ്രേഷണം ചെയ്യും. മലയാളികളുടെ പ്രിയ താരങ്ങള്‍ അണിനിരക്കുന്ന പരമ്പരയില്‍ സ്‌നിഷ ചന്ദ്രനും വിവേക് ഗോപനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരിടവേളക്ക് ശേഷം മിനി സ്‌ക്രീനിലേക്ക് തിരികയെത്തുന്ന പ്രമുഖ സിനിമ സീരിയല്‍ താരം യദു കൃഷ്ണന്‍ ഒരു പ്രധാന വേഷത്തിലെത്തുന്ന സീരിയല്‍ കൂടിയാണ് കാര്‍ത്തിക ദീപം.

അപ്രതീക്ഷിതമായ ഒരപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥയാകേണ്ടി വരുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് കാര്‍ത്തിക ദീപം പറയുന്നത്. കണ്ണന്‍ എന്ന മനുഷ്യന്‍ അവളെ ഒരു സഹോദരിയെപോലെ കണ്ടു തന്റെ വീട്ടിലേക്കു കൊണ്ട് വരുന്നു. എന്നാല്‍ ആ വീട്ടില്‍ കാര്‍ത്തികക്കു നേരിടേണ്ടി വരുന്ന തിക്താനുഭവങ്ങള്‍ ചെറുതല്ല. ഓരോ പ്രതിബന്ധത്തെയും മനക്കരുത്ത് കൊണ്ട് നേരിട്ട് ജീവിതത്തില്‍ വിജയിക്കാനുള്ള ഒരുക്കത്തിലാണ് കാര്‍ത്തിക.

ലോക്ക് ഡൗണ്‍ കാലത്തു എല്ലാവിധ പ്രോട്ടോക്കോളും പാലിച്ചു സീ കേരളം ഒരുക്കിയ സീരിയല്‍ ആണ് കാര്‍ത്തിക ദീപം.  സീരിയലില്‍ കാര്‍ത്തികയുടെ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സ്‌നിഷ ചന്ദ്രന്‍ സ്‌റ്റൈലിലും ശീലത്തിലും തനിക്ക് സമാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ സന്തോഷം പങ്കു വെച്ചു.  ഏറെ പ്രതീക്ഷ നല്‍കുന്ന കഥാപാത്രമാണ് കാര്‍ത്തികയുടേതെന്നും അവര്‍ പറഞ്ഞു.

കാര്‍ത്തിക ദീപത്തിനായി പ്രമുഖ സംഗീത സംവിധായകന്‍ ഒരുക്കിയ ശീര്‍ഷക ഗാനം ഇതിനോടകം തന്നെ ഹിറ്റ് ആണ്. അയ്യപ്പനും കോശിയും സിനിമയിലൂടെ പ്രക്ഷകഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച അട്ടപ്പാടി സ്വദേശി നഞ്ചമ്മയും ഗായിക വൈക്കം വിജയലക്ഷ്മിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതസംവിധായകന്‍ ഗോപി സുന്ദറിന്റെ മലയാള മിനി സ്‌ക്രീനിലേക്കുള്ള അരങ്ങേറ്റവും ഈ ഗാനത്തിലൂടെയാണ്.

karthikadeepam serial in zee keralam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES