Latest News

ആരെങ്കിലും പറ്റിക്കുകയാണോ എന്നു പോലും ചിന്തിച്ചു; മോഹന്‍ലാല്‍ ഫോണിലൂടെ അഭിനന്ദിച്ച നിമിഷത്തെക്കുറിച്ച് ഗായിക മഞ്ജരി

Malayalilife
ആരെങ്കിലും പറ്റിക്കുകയാണോ എന്നു പോലും ചിന്തിച്ചു; മോഹന്‍ലാല്‍ ഫോണിലൂടെ അഭിനന്ദിച്ച  നിമിഷത്തെക്കുറിച്ച്  ഗായിക മഞ്ജരി

യുവഗായകരില്‍ ഏറെ ശ്രദ്ധേയയായ ഗായികയാണ് മഞ്ജരി. ചലച്ചിത്ര പിന്നണി ഗായിക എന്നതിനപ്പുറം യുവതലമുറയില്‍ അറിയപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീതഞ്ജ കൂടിയാണ് മഞ്ജരി.2005 ല്‍ പൊന്‍മുടി പുഴയോരത്ത് എന്ന സിനിമയില്‍ ഒരു ചിരി കണ്ടാല്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ പിന്നണിഗാനരംത്തേക്ക് മഞ്ജരി കടന്നു വരുന്നത്.രസതത്രം എന്ന ചിത്രത്തിലെ ആറ്റിന്‍കര എന്ന പാട്ടിന് 2006ല്‍ മികച്ച നട്ിക്കുന്ന പുരസ്‌ക്കാാരം താരത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സര്‍പ്രൈസിനെക്കുറിച്ച് പറയുകയാണ് താരം. 

മോഹന്‍ലാല്‍ വിളിച്ച് അഭിനന്ദിച്ച നിമിഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ് എന്നാണ് താരം പറയുന്നത്. 
 സത്യന്‍ അന്തിക്കാട് മോഹന്‍ലാലിന് ഫോണ്‍ കൈമാറിയ നിമിഷം തനിക്ക് അത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നുവെന്നും ജീവിതത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ് നിമിഷം തുറന്നു പറഞ്ഞു കൊണ്ട് മഞ്ജരി വ്യക്തമാക്കുന്നു.

'ഇത്രയും വര്‍ഷത്തിനിടയ്ക്ക് ജീവിതത്തില്‍ ഒരുപാടു സര്‍പ്രൈസുകള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ രസകരമായ ഒരു സര്‍പ്രൈസ് ഞാന്‍ പറയാം. 'താമരക്കുരുവിക്ക് തട്ടമിട്' എന്ന ഗാനം ഹിറ്റായി ഓടുന്ന സമയത്താണ് ഞാന്‍ 'ആറ്റിന്‍ കരയോരത്തെ' എന്ന 'രസതന്ത്രം' സിനിമയിലെ ഗാനം പാടുന്നത്. മീര ജാസിമിന്റെ ലിപ് സിംഗുമായി എന്റെ ശബ്ദം ചേരുന്നുവെന്നു ഒരുപാട് പേര്‍ പറഞ്ഞിരുന്നു. 'ആറ്റിന്‍ കരയോരത്ത്' പാടി ഒരുപാട് ദിവസം കഴിഞ്ഞാണ് എനിക്ക് ഒരു കോള്‍ വരുന്നത്. സത്യന്‍ അങ്കിളായിരുന്നു (സത്യന്‍ അന്തിക്കാട്). മഞ്ജരിയോട് ഒരാള്‍ക്ക് സംസാരിക്കണമെന്ന് പറയുന്നു. ഫോണിന്റെ അപ്പുറത്ത് മാറ്റൊരാളുടെ ശബ്ദം.

'മഞ്ജരി ഞാന്‍ മോഹന്‍ലാല്‍ ആണ്'. അയ്യോ അത് കേട്ടതും ഞാന്‍ ഞെട്ടി. ആരെങ്കിലും പറ്റിക്കുകയാണോ എന്ന് പോലും ഞാന്‍ ചിന്തിച്ചു. ലാലേട്ടന്‍ എന്റെ പാട്ട് അടിപൊളി ആണെന്ന് പറഞ്ഞു. ലാലേട്ടനോട് ആദ്യമായി സംസാരിക്കുന്നത് അപ്പോഴാണെന്നും മഞ്ജരി പറയുന്നു. 

Read more topics: # singer manjari,# mohanlal
singer manjari about mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക