കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത പിന്നണി ഗായിക മഞ്ജരി വിവാഹിതയായത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. മഞ്ജരിയുടെ ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് താരത്തിന്റെ കഴുത്തിൽ താലി ചാർത്തിയത്. ചടങ്ങിൽ നടൻ സുരേഷ് ഗോപി, ഭാര്യ രാധിക, ഗായകൻ ജി വേണുഗോപാൽ അടക്കമുള്ള താരങ്ങൾ ഭാഗമാവുകയും ചെയ്തു. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമായിരുന്നു ചടങ്ങിന് ശേഷം വിരുന്ന് സൽക്കാരമെന്ന് നേരത്തെ അറിയിച്ചിരുന്നു.
വിവാഹശേഷമുള്ള ഇവരുടെ പ്രതികരണവും വൈറലാവുന്നു. ഞങ്ങൾ ഹാപ്പിയാണ്. ഞാനും ജെറിനും കല്യാണം കഴിക്കാൻ പോവുകയാണെന്നറിഞ്ഞപ്പോൾ ഞങ്ങളുടെ സ്‌കൂൾ ഗ്രൂപ്പിൽ എല്ലാവർക്കും അതിശയമാണ്. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒന്നിച്ച് പഠിച്ചവരാണ് ഞങ്ങൾ. ക്ലാസിലിരുന്ന് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാറേയില്ല. ഞാൻ ഭയങ്കര ഔട്ട് സ്റ്റാൻഡിംഗ് സ്റ്റുഡന്റായതിനാൽ എപ്പോഴും പുറത്തായിരുന്നു, അതിനാൽ സംസാരിക്കാൻ അവസരം കിട്ടിയില്ലെന്നായിരുന്നു ജെറിന്റെ കമന്റ്. ക്ലാസിലങ്ങനെ ഒരുപാട് സംസാരിച്ച ഓർമ്മകളൊന്നുമില്ല.
യുവഗായകരില്‍ ഏറെ ശ്രദ്ധേയയായ ഗായികയാണ് മഞ്ജരി. ചലച്ചിത്ര പിന്നണി ഗായിക എന്നതിനപ്പുറം യുവതലമുറയില്‍ അറിയപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീതഞ്ജ കൂടിയാണ് മഞ്ജരി.2005 ല്‍ പൊന്‍മുടി പുഴയോരത്ത് എന്ന സിനിമയില്‍ ഒരു ചിരി കണ്ടാല്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ പിന്നണിഗാനരംത്തേക്ക് മഞ്ജരി കടന്നു വരുന്നത്.രസതത്രം എന്ന ചിത്രത്തിലെ ആറ്റിന്‍കര എന്ന പാട്ടിന് 2006ല്‍ മികച്ച നട്ിക്കുന്ന പുരസ്‌ക്കാാരം താരത്തിന് ലഭിച്ചിട്ടുണ്ട്.