Latest News

മഞ്ഞില്‍ പൂക്കള്‍ വിരിഞ്ഞിട്ട് നാല്‍പതു വര്‍ഷങ്ങള്‍; കുറിപ്പ് പങ്കുവച്ച് സംവിധായകന്‍ സിബി മലയിന്‍

Malayalilife
 മഞ്ഞില്‍ പൂക്കള്‍ വിരിഞ്ഞിട്ട് നാല്‍പതു വര്‍ഷങ്ങള്‍; കുറിപ്പ് പങ്കുവച്ച് സംവിധായകന്‍ സിബി മലയിന്‍

മോഹന്‍ലാലിന്റെ ആദ്യ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്തിട്ട് നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 1980 ഡിസംബര്‍ 25നാണ് ഫാസിലിന്റെ സംവിധാന മികവില്‍ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഓര്‍മ്മകള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച് സംവിധായകന്‍ സിബി മലയില്‍.

'ഈ ക്രിസ്തുമസ് പുലരിയിലേക്ക് എന്നെ വിളിച്ചുണര്‍ത്തിയത് ലാലാണ്, ആശംസകള്‍ നേര്‍ന്നുകൊണ്ട് ഓര്‍മ്മപ്പെടുത്തിയത് അദ്ദേഹത്തിന് ഞാന്‍ രണ്ട് മാര്‍ക്ക് കൊടുത്തിട്ട് നാല് പതിറ്റാണ് ആയ കാര്യമാണ്. അതെ മഞ്ഞില്‍ പൂക്കള്‍ വിരിഞ്ഞിട്ട് ഇന്നേക്ക് നാല്‍പതു വര്‍ഷങ്ങള്‍.

പിന്നെ ജോക്കുട്ടന്‍ (ജിജോ) എന്നെ വിളിച്ചു, ഞാന്‍ പാച്ചിയെ (ഫാസില്‍) വിളിച്ചു. കൊടൈക്കനാലിന്റെ സുഖമുള്ള കുളിരാര്‍ന്ന ഓര്‍മ്മകളുടെ ഒരു കുത്തൊഴുക്ക് ഞങ്ങള്‍ ഓരോരുത്തരുടെയും ഉള്ളിലൂടെ കടന്നുപോകുന്നത് ഞാനറിയുന്നു. പപ്പ(നവോദയ അപ്പച്ചന്‍), അശോക് കുമാര്‍ സാര്‍, ശേഖര്‍ സാര്‍, ആലുംമൂടന്‍ ചേട്ടന്‍, പ്രതാപചന്ദ്രന്‍ ചേട്ടന്‍, ക്യാമറ അയ്യപ്പന്‍, സൗണ്ട് കുറുപ്പ്, എസ്.എല്‍.പുരം ആനന്ദ്, മ്യൂസിക് ഗുണശേഖര്‍. വിടപറഞ്ഞു പോയ എല്ലാ പ്രിയപ്പെട്ടവരെയും ഓര്‍ക്കുന്നു.

എനിക്കും ലാലിനും ഓര്‍മ്മകള്‍ ഇനിയുമുണ്ട്. ഇരുപത് വര്‍ഷങ്ങള്‍ പിറകോട്ട് നടത്തുന്ന നീലഗിരിയുടെ തണുത്തുറഞ്ഞ ഓര്‍മകള്‍. ദേവദൂതന്റെ സുഖനൊമ്ബരങ്ങള്‍ ഉണര്‍ത്തുന്ന ഓര്‍മകള്‍. ദേവദൂതന് ഇരുപത് വയസ്. നന്ദി പ്രിയ ലാലു ഒരുമിച്ചുള്ള ഓര്‍മ്മകളുടെ മറുകര കൈകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന്.'

Read more topics: # 40 years of,# manjil virinja pookkal,# mohanlal
40 years of manjil virinja pookkal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES