അവതാരകയായി എത്തി മലയാള സിനിമയിലേക്ക് ചേക്കേറിയ നടിയാണ് മീരാ നന്ദന്‍. ദിലീപിന്റെ നായികയായി എത്തിയ ലാല്‍ജോസ് ചിത്രമായ മുല്ലയാണ് മീരയുടെ ആദ്യ ചിത്രം. പുതിയ മുഖം, കേരള കഫേ, സീനിയേഴ്‌സ്, മല്ലു സിങ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടി ഇപ്പോള്‍ ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് നടിയിപ്പോള്‍. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ മീര വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. നടിയെ അശ്ലീലം കൊണ്ട് പൊതിഞ്ഞായിരുന്നു പലരുടെയും കമന്റുകള്‍. ഇതിനെതിരെ ആഞ്ഞടിച്ച് മീര രംഗത്തെത്തിയിരുന്നു.
തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ തനിക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്നും അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നതെന്നുമാണ് നടി മീര നന്ദന്‍ പ്രതികരിച്ചത്. . തന്റെ വസ്ത്രത്തിന്റെ നീളമളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും ആള്‍ക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാവില്ലെന്നും മീര പറഞ്ഞിരുന്നു. ഇപ്പോള്‍ മീരയുടെ പുതിയ ഒരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്.
ബ്ലാക് ടോപ്പും ലൂസ് ഡെനീം പാന്റും ധരിച്ച ചിത്രമാണ് താരം പങ്കുവച്ചത്. എന്നാല്‍ പാന്റിന്റെ അവസ്ഥ അതിദയനീയമെന്നാണ് ചിത്രത്തിന് കമന്റുകളെത്തുന്നത്. ഇപ്പോഴത്തെ ട്രന്‍ഡി ഫാഷനാണെങ്കിലും ആകെ നരച്ചു പഴകി കീറിയ പാന്റാണ് നടി ധരിച്ചിരിക്കുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇത്രയും ദാരിദ്രത്തിലാണോ എന്നും ആയിരങ്ങള്‍ വാങ്ങി നല്‍കി വാങ്ങിയത് ഇത്രയും മോശമായ വസ്ത്രമാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഏതോ പാവപ്പെട്ട വീട്ടിലെ കുട്ടിയാണെന്നും, ദാസാ ഏതാ ഈ ദരിദ്രവാസി മലയാളത്തിലെ ഒരു നടി ആയിരുന്നു.. ഇപ്പൊ വളരെ കഷ്ടപ്പാടിലാണ്, ഒന്ന് ഉടുക്കാന്‍ ഒരു നല്ല വസ്ത്രം പോലും ഇല്ല.. നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണം.. എന്നുമൊക്കെ രസകരമായ കമന്റുകള്‍ എത്തുന്നുണ്ട്.